High Blood Pressure : ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കും; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഉയർന്ന രക്തസമ്മർദ്ദം നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്. അതിൽ ഡിമെൻഷ്യ, ഹൃദയാഘാതം, വൃക്കയുടെ തകരാർ തുടങ്ങിയവയെല്ലാം ഉൾപ്പെടും.   

Written by - Zee Malayalam News Desk | Last Updated : Jul 3, 2022, 04:54 PM IST
  • ഉയർന്ന രക്തസമ്മർദ്ദം നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്. അതിൽ ഡിമെൻഷ്യ, ഹൃദയാഘാതം, വൃക്കയുടെ തകരാർ തുടങ്ങിയവയെല്ലാം ഉൾപ്പെടും.
  • വ്യായാമമില്ലാത്തതും, ഉയർന്ന മാനസിക സമ്മർദ്ദവും ഈ കാലഘട്ടത്തിൽ പലപ്പോഴും രക്തസമ്മദ്ദം ഉണ്ടാകാൻ കാരണമാകാറുണ്ട്.
  • രക്തസമ്മർദ്ദം ശരിയായി പരിശോധിക്കേണ്ടതും കൂടാതെ ശരിയായ നിലയിൽ നിർത്തേണ്ടതും അത്യാവശ്യമാണ്.
High Blood Pressure : ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കും; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

രക്തസമ്മർദ്ദം ശരിയായി അളവിൽ നിയന്ത്രിച്ച് നിർത്തേണ്ടത് അത്യാവശ്യമാണ്. ഉയർന്ന രക്തസമ്മർദ്ദം നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്. അതിൽ ഡിമെൻഷ്യ, ഹൃദയാഘാതം, വൃക്കയുടെ തകരാർ തുടങ്ങിയവയെല്ലാം ഉൾപ്പെടും. അതിനാൽ തന്നെ രക്തസമ്മർദ്ദം ശരിയായി പരിശോധിക്കേണ്ടതും കൂടാതെ ശരിയായ നിലയിൽനിർത്തേണ്ടതും അത്യാവശ്യമാണ്.

ശരീരത്തിലെ രക്തകുഴലുകളിലെ സമ്മർദ്ദം നിരന്തരമായി ഉയരുന്നതിനെയാണ് അമിത രക്തസമ്മർദ്ദം അഥവ ഹൈപ്പർടെൻഷൻ  എന്ന് പറയുന്നത്. രക്തസമ്മർദ്ദം ഉയരുന്നത് ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും.  സാധരണ രക്തസമ്മർദ്ദം 120/80 mm Hg ആണ്. 130/80 mm Hg അല്ലെങ്കിൽ 140/90 mm Hg യോ അതിന് മുകളിൽ ഉള്ളതോ ആണ് ഉയർന്ന രക്തസമ്മർദ്ദം എന്ന് പറയുന്നത്.

ALSO READ: Migraine Remedies: മൈഗ്രേൻ കുറയ്ക്കാനുള്ള വഴികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

തീവൃമായ സ്ട്രെസ്സും അമിത രക്തസമ്മർദ്ദത്തിന് കാരണമാകാറുണ്ട്. വ്യായാമമില്ലാത്തതും, ഉയർന്ന മാനസിക സമ്മർദ്ദവും ഈ കാലഘട്ടത്തിൽ പലപ്പോഴും രക്തസമ്മദ്ദം ഉണ്ടാകാൻ കാരണമാകാറുണ്ട്. ശരിയായി രക്തസമ്മർദ്ദം പരിശോധിച്ചില്ലെങ്കിൽ ചികിത്സയും ശരിയായി നല്കാൻ കഴിയാതെ വരും. 

രക്തസമ്മർദ്ദം കുറയ്ക്കാനുള്ള വഴികൾ 

വ്യായാമം 

ഏതെങ്കിലും തരത്തിലുള്ള ശാരീരിക വ്യായാമങ്ങൾക്കായി നിങ്ങളുടെ തിരക്കുള്ള ഷെഡ്യൂളിൽ നിന്ന് കുറഞ്ഞത് 30 മിനിറ്റെങ്കിലും എടുക്കുന്നത് ഉറപ്പാക്കുക. വ്യായാമം, വേഗത്തിലുള്ള നടത്തം, എയറോബിക് വ്യായാമം പോലുള്ള കാര്യങ്ങൾ ചെയ്യാം. നിങ്ങൾ രക്തസമ്മർദ്ദമുള്ള ആളാണെങ്കിൽ ഏതെങ്കിലും വ്യായാമ മുറകൾ ആരംഭിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.

മിതമായ അളവിൽ ഭക്ഷണം കഴിക്കുക

മധുരപലഹാരങ്ങൾ അമിതമായി കഴിക്കാതിരിക്കുക. കുറഞ്ഞ സോഡിയം, കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണം എന്നിവ ശീലമാക്കുക. പഞ്ചസാരയ്ക്ക് പകരം ശർക്കര, ഈന്തപ്പഴം തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News