മൂത്രത്തിന്റെ നിറം പറയും നിങ്ങളുടെ ആരോ​ഗ്യത്തെ കുറിച്ച്

നമ്മൾ അറിയാതെ നമ്മുടെ ശരീരത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ മൂത്രത്തിലെ നിറവ്യത്യാസത്തിലൂടെ മനസിലാക്കാൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Dec 7, 2021, 11:51 AM IST
  • ശരീരത്തിന്റെ ആരോ​ഗ്യം മനസിലാക്കുന്നതിനുള്ള ഒരു പ്രധാന മാർ​ഗമാണ് മൂത്രത്തിന്റെ നിറത്തിലുണ്ടാകുന്ന മാറ്റങ്ങൾ.
  • മൂത്രത്തിന് ഓറഞ്ച് നിറം വരുന്നത് ശ്രദ്ധിക്കേണ്ട ഗുരുതരമായ അടയാളമാണ്.
  • മൂത്രാശയ സംബന്ധമായ അണുബാധയുണ്ടെന്നതിന്റെ സൂചനയാണ് പിങ്ക് നിറം കാണിക്കുന്നത്.
മൂത്രത്തിന്റെ നിറം പറയും നിങ്ങളുടെ ആരോ​ഗ്യത്തെ കുറിച്ച്

നിരവധി മാർ​ഗങ്ങളിലൂടെ നമ്മുടെ ശരീരം തന്നെ അതിന്റെ ആരോ​ഗ്യത്തെ കുറിച്ച് നമുക്ക് സൂചന നൽകാറുണ്ട്. അത്തരത്തിൽ നിങ്ങളുടെ ശരീരത്തിന്റെ ആരോ​ഗ്യം മനസിലാക്കുന്നതിനുള്ള ഒരു പ്രധാന മാർ​ഗമാണ് നിങ്ങളുടെ മൂത്രത്തിന്റെ നിറത്തിലുണ്ടാകുന്ന മാറ്റങ്ങൾ. നിങ്ങളുടെ മൂത്രത്തിന്റെ നിറത്തിന് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. മൂത്രത്തിന്റെ നിറവും ​ഗന്ധവും എല്ലാം തന്നെ ആരോ​ഗ്യത്തെ കുറിച്ചുള്ള അടയാളങ്ങൾ നൽകും.

നമ്മൾ അറിയാതെ നമ്മുടെ ശരീരത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ മൂത്രത്തിലെ നിറവ്യത്യാസത്തിലൂടെ മനസിലാക്കാൻ സാധിക്കും. അത്കൊണ്ട് തന്നെ ഓരോരുത്തരും ഇക്കാര്യത്തിൽ വളരെ ശ്രദ്ധചെലുത്തണം.

Also Read: രാത്രി ഉറങ്ങാൻ പറ്റുന്നില്ലേ? നിർബന്ധമായും ഇത്രയും വൈറ്റമിനുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

1. ട്രാൻസ്പെരന്റ്

പലരും ഇത് അനുഭവിക്കുന്നുണ്ടെങ്കിലും അത് എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് അറിയില്ല. നിറമില്ലാത്ത മൂത്രം സാധാരണയായി അമിത ജലാംശത്തിന്റെ സൂചനയാണ്. നിർജ്ജലീകരണം അപകടകരമല്ലെങ്കിലും, അമിത ജലാംശം നിസ്സാരമായി തള്ളിക്കളയേണ്ടതില്ല. ശരീരത്തില്‍ ജലാംശം അധികമായാൽ സോഡിയം കുറയും. അമിതമായി വെള്ളം കുടിക്കുന്നത് ഇലക്ട്രോലൈറ്റുകളെ നേർപ്പിക്കുകയും നമ്മുടെ രക്തത്തിൽ രാസ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. നിർജ്ജലീകരണം നല്ലതല്ലെങ്കിലും, നിങ്ങൾ എടുക്കുന്ന വെള്ളത്തിന്റെ അളവ് എപ്പോഴും മിതമാക്കുക.

2. നേരിയ മഞ്ഞ നിറം

നിങ്ങളുടെ ശരീരം ആരോ​ഗ്യമുള്ളതാണെന്ന സൂചനയാണ് ഇത്. നേരിയ മഞ്ഞ നിറം ആണെങ്കില്‍ അത് ശരീരത്തില്‍ ആരോഗ്യകരമായ വെള്ളത്തിന്റെ അളവ് ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. മൂത്രത്തിന് നേരിയ മഞ്ഞ നിറമാണ് എപ്പോഴും നല്ലത്. ആരോഗ്യമുള്ള വ്യക്തിയാണ് നിങ്ങള്‍ എന്നാണ് ഇത് സൂചിപ്പിക്കുന്നത്. വൃക്കസംബന്ധമായ അസുഖങ്ങൾക്കും സാധ്യതയില്ലെന്നും ഇത് സൂചിപ്പിക്കുന്നു.

Also Read: Ginger Benefits: തണുപ്പുകാലത്ത് ദിവസവും ഇഞ്ചി ചേർത്ത പാൽ കുടിക്കൂ, രോഗങ്ങൾ അകന്നു നിൽക്കും

3. കടുത്ത മഞ്ഞ നിറം

ജലാംശം കുറവാണെങ്കിലും, നിങ്ങളുടെ ശരീരം സാധാരണ നിലയിൽ പ്രവർത്തിക്കുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. എങ്കിലും മൂത്രത്തിന് ഈ നിറം ശ്രദ്ധയിൽപ്പെട്ടാൽ കൂടുതൽ വെള്ളം കുടിക്കാൻ തുടങ്ങുക.

4. ഓറഞ്ച് നിറം

മൂത്രത്തിന് ഓറഞ്ച് നിറം വരുന്നത് ശ്രദ്ധിക്കേണ്ട ഗുരുതരമായ അടയാളമാണ്. നിർജ്ജലീകരണം അല്ലെങ്കിൽ വിറ്റാമിൻ ബി സപ്ലിമെന്റുകൾ അമിതമായി കഴിക്കുന്നതിന്റെ സൂചനയാണിത്. വളരെ അധികമായി നിങ്ങളില്‍ നിര്‍ജ്ജലീകരണം ഉണ്ട് എന്നതിന്റെ സൂചനയാണ് ഇത്. കരളിന്റെ ആരോഗ്യം കൃത്യമല്ലെന്ന് മനസ്സിലാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും മൂത്രത്തിന്റെ ഈ നിറം മാറ്റം. കടുത്ത നിർജ്ജലീകരണം, റാബ്ഡോമിയോലിസിസ്, ഗിൽബെർട്ട്സ് സിൻഡ്രോം എന്നിവയുടെ ലക്ഷണമാകാം ഇരുണ്ട ഓറഞ്ച് നിറം. ഈ അവസ്ഥ തുടരുകയാണെങ്കിൽ, വൈദ്യസഹായം തേടുന്നതാണ് നല്ലത്.

5. പിങ്ക് നിറം

മൂത്രാശയ സംബന്ധമായ അണുബാധയുണ്ടെന്നതിന്റെ സൂചനയാണ് പിങ്ക് നിറം കാണിക്കുന്നത്. ബ്ലാക്ക്‌ബെറി, റൂബാർബ് എന്നിവ അമിതമായി കഴിച്ചതിനുശേഷവും പിങ്ക് നിറമുള്ള മൂത്രം കാണപ്പെടുന്നു.

6. ചുവപ്പ് നിറം

ചുവന്ന നിറത്തിലുള്ള മൂത്രം പല അവസ്ഥകളുടെയും അടയാളമാണ്. ഹെമറ്റൂറിയ മൂത്രത്തിൽ രക്തത്തിന്റെ ഒരു അടയാളമാണ്, ഇത് മൂത്രനാളിയിലെ ട്യൂമറിന്റെയോ അണുബാധയുടെയോ വൃക്കയിലെ കല്ലിന്റെയോ ലക്ഷണമാകാം. ഇത് എന്തുതന്നെയായാലും ചുവന്ന നിറമുള്ള മൂത്രം ഉണ്ടെങ്കിൽ ഉടനടി വൈദ്യസഹായം തേടണം.

7. പച്ച നിറം

ശതാവരി കഴിക്കുന്നത് മൂത്രത്തിന് പച്ച നിറം ഉണ്ടാക്കും. ചില മരുന്നുകൾ അല്ലെങ്കിൽ ഒരു ബാക്ടീരിയൽ UTI പോലും മൂത്രത്തിലെ പച്ച നിറത്തിന് കാരണമാകാം. ഈ ലക്ഷണം കണ്ടുതുടങ്ങിയാൽ വൈദ്യസഹായം തേടുക.

8. നീല നിറം

നമ്മൾ കഴിയ്ക്കുന്ന ഭക്ഷണം മൂത്രത്തിന്റെ നിറം മാറ്റത്തിന് കാരണമാകാം. ചില മരുന്നുകൾ കഴിക്കുമ്പോഴും ഈ നിറം വരാം. നീല നിറത്തില്‍ ആണ് മൂത്രം പോകുന്നതെങ്കില്‍ തീര്‍ച്ചയായും പേടിക്കണം. ഇത് പലപ്പോഴും മൂത്രനാളിയിലെ അണുബാധ മൂലം ആയിരിക്കാം. ഇത്തരം അവസ്ഥ ആണെങ്കില്‍ വച്ചു കൊണ്ടിരിക്കാതെ ഉടന്‍ തന്നെ ഡോക്ടറെ കാണുക.

9. തവിട്ട് നിറം

കടും തവിട്ട് അല്ലെങ്കിൽ കറുപ്പ് കലർന്ന മൂത്രം വലിയ അളവിൽ ഫാവ ബീൻസ്, കറ്റാർ അല്ലെങ്കിൽ റബർബാബ് കഴിക്കുന്നത് മൂലമുണ്ടാകാം. ഇരുണ്ട തവിട്ടുനിറത്തിലുള്ള മൂത്രം റാബ്ഡോമയോലിസിസിന്റെ ലക്ഷണവുമാകാം. തവിട്ട് അല്ലെങ്കിലും കറുപ്പ് നിറം കണ്ടുതുടങ്ങിയാൽ വൈദ്യസഹായം തേടുക.

10. വെളുത്ത നിറം

വെളുത്ത മൂത്രം നിങ്ങളുടെ ശരീരത്തിൽ അധിക ഫോസ്ഫേറ്റിന്റെയോ കാൽഷ്യത്തിന്റെയോ ഒരു ലക്ഷണമാകാം. ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അമിതമായ അളവും ഈ ലക്ഷണം കാണിക്കും. ഈ ലക്ഷണം തുടരുകയാണെങ്കില്‍ ഡോക്ടറെ തീര്‍ച്ചയായും കാണണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News