മനുഷ്യ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. ശരീരത്തെ പല പ്രധാന പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് കരളാണ്. ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന ദോഷകരമായ വസ്തുക്കളെ നശിപ്പിക്കുക, ഭക്ഷണം ദഹിപ്പിക്കുക, രക്തം ശുദ്ധീകരിക്കുക തുടങ്ങിയ സുപ്രധാന പ്രവർത്തനങ്ങൾ കരളാണ് നിർവഹിക്കുന്നത്. കരളിന്റെ ആരോഗ്യ സംരക്ഷണം ഏറെ പ്രധാനമാണ്. കരൾ തകരാറിലായാൽ ശരീരത്തിൽ ഗുരുതരമായ പല പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. പിന്നീട് ഇത് ജീവൻ പോലും അപകടത്തിലാക്കുകയും ചെയ്യും.
തിരക്കുപിടിച്ച ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവും കാരണം കരൾ രോഗങ്ങൾ ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. പലരും കരൾ രോഗമെന്ന് കേൾക്കുമ്പോൾ ആദ്യം തന്നെ ചിന്തിക്കുന്നത് മദ്യപാനത്തെ കുറിച്ചാണ്. മദ്യപാനം കരളിനെ തകരാറിലാക്കും എന്നത് ശരി തന്നെ. അമിതമായി കഴിച്ചാൽ കരളിനെ തകരാറിലാക്കുന്ന ചില ഭക്ഷണങ്ങളുണ്ട് എന്ന യാഥാർത്ഥ്യം പലർക്കും അറിയില്ല എന്നതാണ് യാഥാർത്ഥ്യം. ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങളെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
ALSO READ: പ്രായമായവരിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കുന്നു; ശൈത്യകാലത്ത് ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
ഉപ്പ് കൂടുതലായി ഉൾപ്പെടുത്തുന്ന ഭക്ഷണ രീതി കരളിനെ ദോഷകരമായി ബാധിക്കും. ഉപ്പ് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. എന്നാൽ, ഉപ്പ് അധികമായാൽ അത് കരളിനെ നശിപ്പിക്കാൻ തുടങ്ങും. ഇത് കരളിൽ വീക്കം ഉണ്ടാക്കുകയും കരളിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
റെഡ് മീറ്റ്
റെഡ് മീറ്റിൽ കൊഴുപ്പ് വളരെ കൂടുതലാണ്. ഇത് കരൾ വീക്കത്തിന് കാരണമാകും. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ പെട്ടെന്ന് വർദ്ധിപ്പിക്കും. റെഡ് മീറ്റിൽ ഹീം അയേൺ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ മൂലകം കരളിൽ വീക്കം ഉണ്ടാക്കുകയും കരളിന്റെ പ്രവർത്തനം താറുമാറാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
കൊഴുപ്പ് കൂടിയ ഭക്ഷണം
കൊഴുപ്പുള്ള ഭക്ഷണങ്ങളിൽ കരളിന് ഹാനികരമായ ട്രാൻസ്ഫാറ്റുകൾ കൂടുതലാണ്. ട്രാൻസ് ഫാറ്റ് ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും ചീത്ത കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവ രണ്ടും കരളിന് ഒരുപോലെ ഹാനികരമാണ്.
പഞ്ചസാര അടങ്ങിയ പാനീയം
മധുരമുള്ള പാനീയം അമിതമായി കഴിക്കുന്നത് കരൾ വീക്കത്തിന് കാരണമാകും. പഞ്ചസാര ദഹിപ്പിക്കാൻ കരൾ കൂടുതൽ പ്രവർത്തിക്കേണ്ടതായി വരും. ഇത്തരത്തിലുള്ള പാനീയം പതിവായി കഴിക്കുകയാണെങ്കിൽ, കരൾ ക്രമേണ തകരാറിലാകാൻ തുടങ്ങുന്നു. ഇത്തരം പാനീയങ്ങളിൽ കലോറി കൂടുതലായതിനാൽ ശരീരഭാരം കൂടാനും കാരണമാകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.