യേശു ക്രിസ്തുവും ശിഷ്യന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തിന്റെ സ്മരണയിലാണ് ക്രിസ്തുമത വിശ്വാസികൾ പെസഹാ വ്യാഴം ആചരിക്കുന്നത്. ഇത് എളിമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്ന ദിനം കൂടിയാണ്. പെസഹാ വ്യാഴം വിശുദ്ധ വ്യാഴം എന്നും അറിയപ്പെടുന്നു. ദുഃഖവെള്ളിക്ക് മുൻപായാണ് പെസഹാവ്യാഴം ആചരിക്കുന്നത്.
ഈ വർഷം പെസഹാ വ്യാഴം മാർച്ച് 28ന് ആചരിക്കും. പെസഹാവ്യാഴം ആചരിക്കുന്നതിന് പിന്നിലെ ചരിത്രവും പ്രാധാന്യവും അറിയാം. യേശുക്രിസ്തു ശിഷ്യന്മാർക്കൊപ്പം അന്ത്യ അത്താഴം കഴിച്ച് ശേഷം തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ മാതൃക പഠിപ്പിച്ചു. ഇതിന്റെ സ്മരണയിലാണ് പെസഹാ വ്യാഴം ആചരിക്കുന്നത്.
ഈ ദിവസം പള്ളികളിൽ പ്രത്യേക പ്രാർഥനകളും അപ്പോസ്തോലന്മാരുടെ പ്രതിനിധികളായി 12 പേരുടെ പാദങ്ങളും പുരോഹിതൻ കഴുകുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും ക്രിസ്തീയ വിശ്വാസികൾ ഈ ആചാരം പിന്തുടരുന്നു. റോമൻ കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പ കാൽകഴുകൽ ചടങ്ങിൽ 12 പേരുടെ പാദങ്ങൾ കഴുകുന്നു.
ALSO READ: അപ്പവും പാലുമില്ലാതെ എന്ത് പെസഹ വ്യാഴം... തയ്യാറാക്കേണ്ട വിധം ഇങ്ങനെ
പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിൻ്റെയും അടയാളമായാണ് പരസ്പരം പാദങ്ങൾ കഴുകുന്നത്. പെസഹാ വ്യാഴത്തിന് പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കുന്നു. അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കുന്നതിനായാണ് ഇത് ചെയ്യുന്നത്. ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും ഓർമ്മ പുതുക്കുന്ന ആഴ്ച ക്രിസ്തീയ വിശ്വാസികൾക്ക് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. ഈ സമയം പള്ളികളിൽ പ്രത്യേക പ്രാർഥനകളും ഒത്തുചേരലുകളും സംഘടിപ്പിക്കുന്നു.
പെസഹാ വ്യാഴം: ഉദ്ധരണികൾ
"ഞാൻ നിങ്ങൾക്ക് ഒരു പുതിയ കൽപ്പന നൽകുന്നു: ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ."
“എൻ്റെ പിതാവ് എന്നെ സ്‌നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്‌നേഹിക്കുന്നു. എൻ്റെ സ്നേഹത്തോട് സത്യസന്ധത പുലർത്തുക. ”
"ഒരു നായ അവൻ്റെ യജമാനൻ്റെ കാൽക്കൽ എന്നപോലെ ഞാൻ എന്നെത്തന്നെ ആരാധനാലയത്തിന് മുന്നിൽ സമർപ്പിക്കുന്നു."– സെൻ്റ് ജോൺ വിയാനി
"കുർബാനയാണ് ക്രിസ്തീയ ജീവിതത്തിൻ്റെ ഉറവിടവും ഉച്ചസ്ഥായിയും."– വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ
“നിങ്ങൾ ക്രൂശിത രൂപത്തിലേക്ക് നോക്കുമ്പോൾ, യേശു ക്രൂശിലേറപ്പെടുമ്പോഴും നിങ്ങളെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കും. നിങ്ങൾ തിരുവോസ്തിയിലേക്ക് നോക്കുമ്പോൾ, യേശു ഇപ്പോഴും നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കും. – വിശുദ്ധ മദർ തെരേസ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.