Memory Booster: നിങ്ങള്‍ക്കും ഓര്‍മ്മക്കുറവുണ്ടോ? ഈ ഭക്ഷണസാധനങ്ങള്‍ കഴിച്ചുനോക്കൂ

പെട്ടെന്ന് കാര്യങ്ങള്‍ മറക്കുക എന്നത് ഇന്ന് ഒട്ടുമിക്ക ആളുകളും അഭിമുഖീകരിയ്ക്കുന്ന ഒരു വലിയ പ്രശ്നമാണ്. വൈറ്റമിൻ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് ഓർമക്കുറവ് പിടികൂടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 22, 2022, 02:30 PM IST
  • മരുന്നുകള്‍ കഴിയ്ക്കുന്നത് ഒഴിവാക്കി, ശരിയായ ഭക്ഷണക്രമത്തിലൂടെ ഓർമ്മശക്തി വർദ്ധിപ്പിക്കാം.
Memory Booster: നിങ്ങള്‍ക്കും ഓര്‍മ്മക്കുറവുണ്ടോ? ഈ ഭക്ഷണസാധനങ്ങള്‍ കഴിച്ചുനോക്കൂ

Memory Booster: പെട്ടെന്ന് കാര്യങ്ങള്‍ മറക്കുക എന്നത് ഇന്ന് ഒട്ടുമിക്ക ആളുകളും അഭിമുഖീകരിയ്ക്കുന്ന ഒരു വലിയ പ്രശ്നമാണ്. വൈറ്റമിൻ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് ഓർമക്കുറവ് പിടികൂടുന്നത്. 

എന്നാൽ, ഇക്കാലത്ത് ഓർമശക്തി വർദ്ധിപ്പിക്കാൻ പലരും മരുന്നുകളെ ആശ്രയിക്കാറുണ്ട്.  ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. മരുന്നുകള്‍ കഴിയ്ക്കുന്നത് ഒഴിവാക്കി, ശരിയായ ഭക്ഷണക്രമത്തിലൂടെ ഓർമ്മശക്തി വർദ്ധിപ്പിക്കാം. ഓർമ്മശക്തി വർദ്ധിപ്പിക്കാനായി എന്തൊക്കെയാണ് കഴിക്കേണ്ടതെന്ന് നോക്കാം...   

ബദാം

ബദാം പോഷകങ്ങളാൽ സമ്പുഷ്ടമാണ്.  വിറ്റാമിൻ ബി 6, വിറ്റാമിൻ ഇ തുടങ്ങിയ ഘടകങ്ങൾ ബദാമിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ, ബദാമിൽ നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയെ കൂടുതല്‍ ആരോഗ്യകരമാക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. ബദാം കഴിച്ചാലും ശരീരഭാരം വര്‍ദ്ധിക്കില്ല. എന്നാല്‍, എപ്പോഴും കുതിർത്ത ബദാം  ആണ് കഴിയ്ക്കേണ്ടത്  എന്ന കാര്യം മറക്കരുത്.  

Also Read: Heart Attack Symptoms: ഹൃദയാഘാതം, ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരിയ്ക്കലും അവഗണിക്കരുത്

വാൽനട്ട് 

വാൽനട്ട് തലച്ചോറിന്  ഒരു സൂപ്പർഫുഡ് പോലെയാണ് പ്രവർത്തിക്കുന്നത്. ഒമേഗ-3 യും ഫാറ്റി ആസിഡും ആന്‍റിയോക്‌സിഡന്‍റും വൈറ്റമിൻ ഇ യും അടങ്ങിയ വാൽനട്ട് കഴിക്കുന്നത് നിങ്ങളുടെ തലച്ചോറിന്‍റെ പ്രവർത്തനം, മെമ്മറി, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തും.

കശുവണ്ടി

കശുവണ്ടി കഴിക്കുന്നതും ഓർമ്മശക്തി വർദ്ധിപ്പിക്കാന്‍ ഏറെ സഹായകമാണ്. പ്രോട്ടീൻ, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങൾ കശുവണ്ടിയിൽ ധാരാളമായി കാണപ്പെടുന്നു. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവ. ഇത് കഴിയ്ക്കുന്നതിലൂടെ ദഹനപ്രക്രിയയും ശക്തിപ്പെടും. മറിച്ച് ദിവസവും കശുവണ്ടി കഴിച്ചാൽ ഓർമശക്തി കൂടും.

പിസ്ത

ഓർമശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കാന്‍ പിസ്ത കഴിയ്ക്കാം. ഇതിലടങ്ങിയിരിക്കുന്ന തയാമിൻ ഓർമശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

കാപ്പി

കാപ്പി കുടിയ്ക്കുന്നത് ഓർമ്മശക്തി കൂട്ടാൻ ഏറെ സഹായിയ്ക്കും. കാപ്പിയിലെ രണ്ട് പ്രധാന ഘടകങ്ങൾ കഫീൻ, ആന്‍റിഓക്‌സിഡന്‍റുകൾ തലച്ചോറിന്‍റെ ആരോഗ്യത്തെ സഹായിക്കും. 

മീന്‍

കൊഴുപ്പുള്ള  മീൻ, ട്യൂണ, പുഴ മീൻ എന്നിവ കഴിക്കുക. ഇതിൽ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന് നല്ലതാണ്. കൂടാതെ, ഇത് നിങ്ങളുടെ ഹൃദയത്തിനും നല്ലതാണ്. ഒമേഗ -3 നിങ്ങളുടെ തലച്ചോറിന് നിരവധി അധിക ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു.

 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ്, തീർച്ചയായും വൈദ്യോപദേശം സ്വീകരിക്കുക. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News