Men Health Tips: എന്നും ചെറുപ്പമായിരിയ്ക്കാം, പുരുഷന്മാര്‍ക്കും വേണം ചില നല്ല ശീലങ്ങള്‍

Men Health Tips:  അനുദിനം  വർദ്ധിച്ചുവരുന്ന ജോലിഭാരം മനുഷ്യരെ റോബോട്ടുകളാക്കി മാറ്റി. അതിന്‍റെ ഏറ്റവും വലിയ ഇരകള്‍ പുരുഷന്മാരാണ്. കാരണം, തങ്ങളുടെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ അവര്‍ ആരോഗ്യം, ഭക്ഷണക്രമം, ഉറക്കം എന്നിവയെ അവഗണിക്കാൻ തുടങ്ങുന്നു. 

Written by - Zee Malayalam News Desk | Last Updated : May 22, 2023, 10:57 PM IST
  • അനുദിനം വർദ്ധിച്ചുവരുന്ന ജോലിഭാരം മനുഷ്യരെ റോബോട്ടുകളാക്കി മാറ്റി. അതിന്‍റെ ഏറ്റവും വലിയ ഇരകള്‍ പുരുഷന്മാരാണ്.
Men Health Tips: എന്നും ചെറുപ്പമായിരിയ്ക്കാം, പുരുഷന്മാര്‍ക്കും വേണം ചില നല്ല ശീലങ്ങള്‍

Men Health Tips: സ്വന്തം ആരോഗ്യത്തെക്കുറിച്ച് എല്ലാവരും ബോധവാന്മാരായിരിക്കണം. കൃത്യമായ ആരോഗ്യ പരിശോധനകൾ നടത്തുകയും നല്ല ഭക്ഷണക്രമവും ജീവിതശൈലിയും തിരഞ്ഞെടുക്കുകയും അത് പിന്തുടരുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇത് ആരോഗ്യത്തോടെ ഇരിക്കാൻ അത്യന്താപേക്ഷിതമാണ്. 

Also Read: Maleesha Kharwa: ആഡംബര സൗന്ദര്യ ബ്രാൻഡിന്‍റെ മുഖമായി ധാരാവി ചേരിയിൽ നിന്നുള്ള കൊച്ചു സുന്ദരി മലീഷ ഖർവ
 
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു വലിയ പ്രശ്നമുണ്ട്. അതായത്, ഒട്ടു മിക്ക പുരുഷന്മാരും ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കുകയും ഡോക്ടറെ സമീപിക്കാന്‍ വിമുഖത കാണിക്കുകയും ചെയ്യുന്നു.  ഇത് പിന്നീട് പല വലിയ പ്രശ്നങ്ങളി ലേയ്ക്കും നയിക്കുന്നു എന്നതാണ് വസ്തുത.  

 Also Read:  Solar Eclipse 2023: ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഈ 5 രാശിക്കാർക്ക് ഏറെ ദോഷകരം
 
നല്ല കരുത്തുള്ള ആരോഗ്യമുള്ള  ശരീരം ഏത് പുരുഷന്‍റെയും സ്വപ്‌നമാണ്.  ശരിയായ ഭക്ഷണത്തിലൂടെയും ചിട്ടയായ ജീവിത ശൈലിയിലൂടെയും ഇത് നേടിയെടുക്കാന്‍ സാധിക്കും.  എന്നാല്‍, ചില ആരോഗ്യ ശീലങ്ങള്‍ 

പാലിയ്ക്കുന്നത് പുരുഷന്മാരെ ആരോഗ്യത്തോടെ യിരിയ്ക്കാന്‍ സഹായിയ്ക്കും. 

 നമുക്കറിയാം, അനുദിനം  വർദ്ധിച്ചുവരുന്ന ജോലിഭാരം മനുഷ്യരെ റോബോട്ടുകളാക്കി മാറ്റി. അതിന്‍റെ ഏറ്റവും വലിയ ഇരകള്‍ പുരുഷന്മാരാണ്. കാരണം, തങ്ങളുടെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ അവര്‍ ആരോഗ്യം, ഭക്ഷണക്രമം, ഉറക്കം എന്നിവയെ അവഗണിക്കാൻ തുടങ്ങുന്നു. ഇത് ക്രമേണ അവരുടെ ആരോഗ്യത്തെ ബാധിക്കുന്നു. 

ആ സാഹചര്യത്തില്‍ പുരുഷന്മാര്‍ അവരുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തേണ്ട ചില പ്രധാന ശീലങ്ങള്‍ അറിയാം.  അവ സ്വീകരിക്കുന്നതിലൂടെ നിങ്ങൾക്ക് വാർദ്ധക്യം വരെ എന്നും ചെറുപ്പമായി  ആരോഗ്യത്തോടെയിരിയ്ക്കുവാന്‍ സാധിക്കും.   

പുരുഷന്മാർ ഈ നല്ല ശീലങ്ങൾ പാലിയ്ക്കുക 

1. ശരീരഭാരം നിയന്ത്രിക്കുക

പല രോഗങ്ങൾക്കും പ്രധാന കാരണം പൊണ്ണത്തടിയാണ്. അതിനാൽ സ്വയം മെലിഞ്ഞിരിക്കാനും ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യാനും ശ്രമിക്കുക. ആരോഗ്യത്തിന് രുചിയുടെ കാര്യത്തിൽ അല്പം  വിട്ടുവീഴ്ച ചെയ്യുന്നത് ഒരു വലിയ കാര്യമാണ്. അതിനാൽ, ശരീരഭാരം വർദ്ധിപ്പിക്കുന്ന പദാര്‍ത്ഥങ്ങള്‍ ഭക്ഷണക്രമത്തില്‍ നിന്ന് ഒഴിവാക്കുക.

2, പോഷക ഗുണങ്ങള്‍ നിറഞ്ഞ നല്ല ഭക്ഷണം കഴിക്കുക

നിങ്ങളുടെ ആരോഗ്യം വളരെക്കാലം നല്ല നിലയിൽ തുടരണമെങ്കിൽ, നിങ്ങൾ ജങ്ക് ഫുഡ് ഒഴിവാക്കണം. ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയ സമീകൃതാഹാരം കഴിക്കുക. ഇതിനായി ശരിയായ ഡയറ്റ് അടങ്ങിയ ഭക്ഷണ ക്രമം പിന്തുടരുക. 

3.  വൈദ്യപരിശോധന നടത്തുക

പുരുഷന്മാർ സമയാസമയങ്ങളില്‍  വൈദ്യപരിശോധന നടത്തണം. ഈ ശീലം പല രോഗങ്ങളിൽ നിന്നും നിങ്ങളെ രക്ഷിക്കും. കൂടാതെ, നിങ്ങൾക്ക് പല രോഗങ്ങളും കൃത്യസമയത്ത് തിരിച്ചറിയാൻ കഴിയും. കൂടാതെ, ദിവസവും കുറച്ച് സമയം യോഗയും ധ്യാനവും ചെയ്യണം. ഇത് നിങ്ങളെ മാനസികമായും ശാരീരികമായും ശാന്തമാക്കും. 

4. അലസതയിൽ നിന്ന് അകന്നു നിൽക്കുക

ആരോഗ്യത്തിനുള്ള ഏറ്റവും വലിയ മന്ത്രമാണ്‌ അലസത ഉപേക്ഷിക്കുക എന്നത്. ഇന്നത്തെ കാലത്ത് നിങ്ങളുടെ ജീവിതം ഓഫീസ് കസേരയിലേയ്ക്ക് ചുരുങ്ങിയിരിയ്ക്കുന്നു. അതുകൊണ്ട് തന്നെ, അലസത വെടിഞ്ഞ് ലഭിക്കുന്ന സമയം കൂടുതല്‍ കാര്യക്ഷമമായി വിനിയോഗിക്കാന്‍ ശ്രദ്ധിക്കുക. .
 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News