സഭ്യമല്ലാത്ത വസ്ത്രം ധരിച്ചെത്തി എന്ന കാരണത്താല്‍ മ്യൂസിയത്തില്‍ യുവതിയ്ക്ക് പ്രവേശനം നിഷേധിച്ചു. മ്യൂസിയം അധികൃതരുടെ ഈ നടപടിയ്ക്കെതിരെ ലണ്ടനി(London)ല്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്.സര്‍വകലാശാല വിദ്യാര്‍ത്ഥിനിയും 22കാരിയുമായ ജീന്‍ ഹ്യൂവറ്റിനാണ് അധികൃതര്‍ പ്രവേശനം നിഷേധിച്ചത്.
നിങ്ങളുടെ മകളെയാണ് മയക്കു മരുന്ന് നൽകി പീഡിപ്പിച്ചതെങ്കിൽ ഇത് തന്നെ പറയുമോ? മറുപടിയുമായി കങ്കണ
ജെയിംസ് ടിസോ എന്ന ഫ്രഞ്ച് ചിത്രകാരന്‍റെ ചിത്രപ്രദര്‍ശനം കാണാനായാണ് ഹ്യുവറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം പാരിസി(Paris)ലെ പ്രശസ്തമായ മുസേ ദ ഒര്‍സെ എന്ന മ്യൂസിയത്തിലെത്തിയത്. എന്നാല്‍, ടിക്കറ്റ് വാങ്ങാന്‍ കൗണ്ടറിന് മുന്നിലെത്തിയ ഹ്യൂവറ്റിനെ ഉള്ളിലേക്ക് പ്രവേശിപ്പിക്കാനാകില്ലെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ അറിയിക്കുകയായിരുന്നു.
ആരെങ്കിലും പെട്ടെന്ന് COVID-19 വാക്സിന്‍ കണ്ടുപിടിക്കൂ, ഇല്ലെങ്കില്‍ യുവത്വം പാഴാകും -മലൈക
Lettre ouverte @MuseeOrsay
Ci-joint la robe de la discorde (photo prise quatre heures plus tôt) pic.twitter.com/FTIXQKsdRZ
— Tô’ (@jeavnne) September 9, 2020
കാരണം വ്യക്തമാകാതെ താന്‍ പിന്മാറില്ലെന്ന് ഹ്യൂവറ്റ് വാശിപിടിച്ചതോടെ മാനെജരെത്തി. താന്‍ എന്ത് നിയമമാണ് ലംഘിച്ചതെന്ന ചോദ്യത്തിന് ജാക്കറ്റ് പൂര്‍ണമായും മൂടി മാറിടം മറച്ചു വേണം അകത്തേക്ക് പ്രവേശിക്കാന്‍ എന്നായിരുന്നു മാനേജരുടെ മറുപടി. ജാക്കറ്റ് മൂടി പ്രദര്‍ശനം കണ്ട് തിരിച്ചിറങ്ങിയ ഹ്യൂവറ്റ് സമൂഹ മാധ്യമങ്ങളില്‍ ഇതേകുറിച്ച് വിശദമായി എഴുതി.
"വാസു അണ്ണന്റെ ഫാമിലി" എന്ന അശ്ലീലം, എന്തൊരു പോക്രിത്തരം ആണിത് !!
വസ്ത്രത്തിന്റെ പേരില്‍ താന്‍ വിവേചനം നേരിട്ടതായും മറ്റുള്ളവരുടെ മനോവൈകല്യത്തിനു താനെന്തിനു ബലിയാടകണം എന്നും ഹ്യൂവറ്റ് ചോദിക്കുന്നു. ഹ്യൂവറ്റിന്‍റെ ഈ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുകയും മ്യൂസിയം അധികൃതരുടെ നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ സംഭവത്തില്‍ മാപ്പപേക്ഷിച്ച് മ്യൂസിയം രംഗത്തെത്തി.