പാചകം ഏറ്റവും എളുപ്പവും ലളിതവുമാക്കാനാണ് പ്രഷർ കുക്കറുകൾ എത്തിയത്. സമയ ലാഭം തന്നെയാണ് ഇത് വഴി പാചകത്തിൽ ലഭിക്കുന്നത്. എന്നാൽ ഇതേ പ്രഷർ കുക്കർ ഒരു ബോംബായി മാറിയാലോ? അത്തരത്തിലൊരു അപകടമാണ് കഴിഞ്ഞ ദിവസം ഇടുക്കിയിൽ നടന്നത്. ഭക്ഷണ പാകം ചെയ്യാൻ വെച്ച കുക്കർ പൊട്ടിത്തെറിച്ച് 37 കാരനാണ് മരിച്ചത്. പലർക്കും ഇപ്പോഴും ഇത്തരം അപകടങ്ങളുടെ യാഥാർത്ഥ ഭീകരത അറിയില്ലെന്നതാണ് സത്യം. ചെറിയ അശ്രദ്ധ കൊണ്ടോ, സാങ്കേതിക പ്രശ്നങ്ങൾ മൂലമോ കുക്കറുകളും പൊട്ടിത്തെറിക്കാം ഇത് എങ്ങനെയാണ് എന്ന് പരിശോധിക്കാം
പ്രഷർ കുക്കർ പൊട്ടിത്തെറിക്കുമോ?
ഒറ്റവാക്കിൽ ഉത്തരം അതേ എന്ന് തന്നെയാണ്. നീരാവി കൊണ്ടുള്ള ഉയർന്ന വായു മർദ്ദത്തിൽ ഭക്ഷണം പാചകം ചെയ്യുന്ന രീതിയാണ് കുക്കറിൻറേത്.122 0C ല്‍ ആണ് മിക്ക പ്രഷര്‍കുക്കറുകളും പ്രവര്‍ത്തിക്കുന്നത്. അലൂമിനിയമോ സ്റ്റീലോ ആണ് സാധാരണയായി കുക്കറുകളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നതും. കുക്കറിൻറെ സേഫറ്റി വാൽവുകളോ നീരാവി പുറത്തേക്ക് പോകേണ്ട റെഗുലേറ്ററിനോ (വെയിറ്റ്) എന്തെങ്കിലും പ്രശ്നുമുണ്ടായാലോ മർദ്ദത്തിൽ വ്യതിയാനമുണ്ടായാലോ കുക്കറും പൊട്ടിത്തെറിക്കും.
എന്തൊക്കെ ശ്രദ്ധിക്കണം
1. പ്രഷർ കുക്കറിലെ റബ്ബർ വളയം കൃത്യമായി പരിശോധിക്കുകയും ഭക്ഷണ പദാർഥങ്ങളോ അഴുക്കോ ഇതിൽ ഇല്ലെന്ന് ഉറപ്പാക്കുകയും വേണം.
2.കുക്കറിൽ ഒഴിക്കേണ്ട വെള്ളം, ഇടേണ്ട ഭക്ഷണ പദാർഥം എന്നിവ കൃത്യമായി അളന്ന് മനസ്സിലാക്കി വേണം പാചകം ചെയ്യാൻ.ആഹാര പദാര്‍ത്ഥങ്ങള്‍ കുത്തി നിറയ്ക്കരുത്
3. പതഞ്ഞ് പൊങ്ങുന്ന പദാർഥങ്ങൾ അവ എന്ത് തന്നെയായാലും ഉപയോഗിക്കാതെയിരിക്കുക.
4. മർദ്ദം കൂടുമ്പോൾ സ്റ്റീം വാൽവിന് മുകളിലെ അടപ്പ് ഊരിയെടുക്കരുത്
5. കുക്കറിൻറെ ഗ്യാസ്കെറ്റ് കംപ്ലൈൻറ് ആവാൻ എപ്പോഴും സാധ്യതയുണ്ട്. പാചകം ചെയ്യുമ്പോൾ നീരാവി പുറത്തേക്ക് ലീക്ക് ആവുന്നുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കിൽ ഗ്യാസ്കെറ്റ് മാറ്റുക.
6. വെള്ളമില്ലാതെ കുക്കറിൽ പാചകം ചെയ്യരുത്, മർദ്ദം പൂർണമായും പുറത്തേക്ക് കളഞ്ഞ ശേഷമെ കുക്കർ തുറക്കാവു. കൃത്യമായി അടച്ചുവെന്ന് ഉറപ്പു വരുത്തിയ ശേഷമെ ചാകവും ആരംഭിക്കാൻ പാടുള്ളു.
7. കുക്കറിൻറെ ബോഡിക്കും മറ്റ് പ്രശ്നങ്ങളിലെന്ന് ഉറപ്പാക്കണം ഉണ്ടെങ്കിൽ കമ്പനിയുമായി ബന്ധപ്പെടുക (വാറൻറി കാലാവധിക്കുള്ളിൽ), പുതിയ കുക്കറാണെങ്കിൽ യൂസർ മാനുവൽ വായിച്ച് മനസ്സിലാക്കാൻ ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...