Protein-Rich Diet: പ്രോട്ടീൻ സമ്പുഷ്ടമായ ഡയറ്റാണോ നിങ്ങൾ പിന്തുടരുന്നത്? ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം

High Protein Food: പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. എന്നാൽ, അത് കൃത്യമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

Written by - Zee Malayalam News Desk | Last Updated : May 27, 2023, 08:50 PM IST
  • കോശകലകൾ, പേശികൾ, ഹോർമോണുകൾ എന്നിവ നിർമ്മിക്കുന്നതിനും ആന്റിബോഡികൾ നിർമ്മിക്കുന്നതിനും ഏറ്റവും ആവശ്യമായ പോഷകങ്ങളിൽ ഒന്നാണ് പ്രോട്ടീൻ
  • ഹെവി-വെയ്റ്റ് പരിശീലനത്തിലോ സ്പോർട്സിലോ ഏർപ്പെടുന്ന ആളുകൾക്കും പ്രോട്ടീൻ അടങ്ങിയ ഭക്ഷണം വളരെ പ്രധാനമാണ്
Protein-Rich Diet: പ്രോട്ടീൻ സമ്പുഷ്ടമായ ഡയറ്റാണോ നിങ്ങൾ പിന്തുടരുന്നത്? ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം

പോഷകാഹാരത്തെക്കുറിച്ചും ആരോഗ്യകരമായ ഭക്ഷണക്രമങ്ങളെക്കുറിച്ചും മറ്റും സംസാരിക്കുമ്പോൾ പൊതുവായി പറയുന്നവയാണ് വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനുകളും. പ്രോട്ടീനുകൾ നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമാണ്. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. എന്നാൽ, അത് കൃത്യമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

കോശകലകൾ, പേശികൾ, ഹോർമോണുകൾ എന്നിവ നിർമ്മിക്കുന്നതിനും ആന്റിബോഡികൾ നിർമ്മിക്കുന്നതിനും ഏറ്റവും ആവശ്യമായ പോഷകങ്ങളിൽ ഒന്നാണ് പ്രോട്ടീൻ. ഹെവി-വെയ്റ്റ് പരിശീലനത്തിലോ സ്പോർട്സിലോ ഏർപ്പെടുന്ന ആളുകൾക്കും പ്രോട്ടീൻ അടങ്ങിയ ഭക്ഷണം വളരെ പ്രധാനമാണ്. ചില പഠനങ്ങൾ അനുസരിച്ച്, പ്രായമാകുമ്പോൾ, പ്രോട്ടീൻ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു. കാരണം, ഇത് പ്രായത്തിനനുസരിച്ച് പേശികളുടെ ബലം കുറയുന്നതിനെ ഒരു പരിധിവരെ തടയുന്നു.

കാർബോഹൈഡ്രേറ്റുകൾക്കും കൊഴുപ്പുകൾക്കും പുറമേ പ്രോട്ടീൻ നമ്മുടെ ഭക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. പ്രോട്ടീൻ കഴിക്കുന്നതിനുള്ള പൊതു മാർഗ്ഗനിർദ്ദേശങ്ങൾ പ്രതിദിനം 50-60 ഗ്രാം വരെയാണ്. ഇതിൽ കൂടുതൽ പ്രോട്ടീൻ ആവശ്യമുള്ള പ്രായക്കാരും ഉണ്ട്. പ്രോട്ടീൻ വർധിപ്പിക്കുന്നതിന് ഭക്ഷണകാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.

നിങ്ങളുടെ ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്താനുള്ള വിവിധ മാർ​ഗങ്ങൾ

പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണം കഴിക്കുക: പ്രോട്ടീൻ ഉപയോഗിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് നിങ്ങളുടെ ദൈനംദിന പ്രോട്ടീൻ ഉപഭോഗ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കും. ഉദാഹരണത്തിന് പരിപ്പ്, ചീസ്, പനീർ എന്നിവ മികച്ചതാണ്.

ഓരോ ഭക്ഷണത്തിലും ലഘുഭക്ഷണത്തിലും പ്രോട്ടീൻ ഭാഗമാക്കുക: ലഘുഭക്ഷണങ്ങളിൽ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ചേർക്കാൻ ശ്രദ്ധിക്കുക. കോട്ടേജ് ചീസ്, ടോഫു, ഹമ്മസ്, മോര്, പയറ് എന്നിവ പോലുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

തൈര് ഉൾപ്പെടുത്തുക: നിങ്ങളുടെ പ്രോട്ടീൻ ഉപഭോഗം വർധിപ്പിക്കുന്നതിന് തൈര് മികച്ചതാണ്. തൈരിൽ പ്രോ ബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു.

അരിക്ക് പകരം മില്ലറ്റ് റൈസ് അല്ലെങ്കിൽ ക്വിനോവ ഉപയോ​ഗിക്കുക: അരിയിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെങ്കിലും, തിന, ക്വിനോവ എന്നിവയിൽ മികച്ച അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

യാത്രയ്ക്കിടയിലും ഉയർന്ന പ്രോട്ടീൻ അടങ്ങിയ ലഘുഭക്ഷണങ്ങൾ കരുതുക: മോര്, വറുത്ത ചേന, ഗ്രീക്ക് തൈര്, നാരങ്ങാവെള്ളം എന്നിവ യാത്രയ്ക്കിടയിൽ ലഘുഭക്ഷണങ്ങളായി കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ സഹായിക്കും.

പ്രോട്ടീൻ അടങ്ങിയ കൊഴുപ്പുകൾ തിരഞ്ഞെടുക്കുക: പരിപ്പ്, ചിയ വിത്തുകൾ, പീനട്ട് ബട്ടർ എന്നിവ പോലുള്ള ചില ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് മികച്ച ഭക്ഷണങ്ങളിൽ നല്ല കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.

പ്രോട്ടീൻ കൂടുതലുള്ള പച്ചക്കറികൾ തിരഞ്ഞെടുക്കുക: ഗ്രീൻ പീസ്, ബ്രോക്കോളി, ബീൻസ്, കൂൺ തുടങ്ങിയ ഉയർന്ന പ്രോട്ടീൻ അടങ്ങിയ പച്ചക്കറികൾ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്നത് നിങ്ങളുടെ ദൈനംദിന പ്രോട്ടീൻ ഉപഭോഗം വർധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News