Weight Loss Drink: ഈ 3 സ്പെഷ്യൽ പാനീയത്തോടെ ദിനം ആരംഭിക്കൂ, പൊണ്ണത്തടി വെണ്ണപോലെ ഉരുക്കാം!

Weight Loss Drink: ശരീരഭാരം കുറയ്ക്കുക എന്ന നിങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിനായി നിങ്ങൾ ആദ്യം ചെയ്യേണ്ടത് ശരിയായ ഭക്ഷണക്രമവും വ്യായാമവും ഉറപ്പിക്കുക എന്നതാണ്.  ഇതുകൂടാതെ ചില പാനീയങ്ങളുണ്ട് അത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 

Written by - Ajitha Kumari | Last Updated : Feb 2, 2023, 11:50 AM IST
  • ഈ 3 സ്പെഷ്യൽ പാനീയത്തോടെ ദിനം ആരംഭിക്കൂ
  • ചില പാനീയങ്ങളുണ്ട് അത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
Weight Loss Drink: ഈ 3 സ്പെഷ്യൽ പാനീയത്തോടെ ദിനം ആരംഭിക്കൂ, പൊണ്ണത്തടി വെണ്ണപോലെ ഉരുക്കാം!

Weight Loss Drink:  നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളെ സഹായിക്കാൻ ഇന്റർനെറ്റിൽ നിരവധി കാര്യങ്ങൾ ഉണ്ടാകും. എന്നാൽ ഇവയെല്ലാം ഉപയോഗപ്രദമാകുമോ എന്നതാണ് പ്രധാന ചോദ്യം?.  അതിൽ വലിയ ഉറപ്പൊന്നുമില്ലെന്ന് ഉപയോഗിച്ച ശേഷമായിരിക്കും മനസിലാകുക. പൊതുവെ ഫിറ്റ്നസ് വിദഗ്ധർ പറയുന്നത് ഒരു പ്രത്യേക ഭക്ഷണക്രമത്തെ ആശ്രയിക്കുകയോ അല്ലെങ്കിൽ വെറുതെ വ്യായാമം ചെയ്യുകയോ ചെയ്യുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ ഇടയാക്കില്ലെന്നാണ്. അതായത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യം കൈവരിക്കുന്നതിന് നിങ്ങൾക്ക് ശരിയായ ഭക്ഷണക്രമവും വ്യായാമവും ആവശ്യമാണ് എന്നർത്ഥം. ഇതുകൂടാതെ ഇതിന് നിങ്ങളെ സഹായിക്കാനായി ചില പാനീയങ്ങളുമുണ്ട്.  അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം... 

Also Read: Beetroot Side Effects: ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും ബീറ്റ്റൂട്ട് കഴിക്കരുത്!

ഹെർബൽ ഡിറ്റോക്സ് ടീ (herbal detox tea)

രാവിലെ ഒരു കപ്പ് ഹെർബൽ ഡിറ്റോക്സ് ടീ കുടിക്കുന്നത്തിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള യാത്ര തുടങ്ങാം. ഇതിനകത്ത് ഡാൻഡെലിയോൺ, ഇഞ്ചി, ലൈക്കോറൈസ് റൂട്ട് തുടങ്ങിയവയുടെ മിശ്രിതം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിനുള്ളിലെ ആവശ്യമില്ലാത്ത കൊഴുപ്പുകളെ പുറന്തള്ളാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഡാൻഡെലിയോൺ റൂട്ട് പ്രകൃതിദത്തമായാ ഒന്നാണ്. ഇത് ശരീരത്തിന്റെ ആന്തരിക ഭാഗങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതും വീക്കവും തടയാൻ സഹായിക്കും. അതുപോലെ ഇഞ്ചി ദഹനത്തെ സഹായിക്കുകയും ഉപാപചയം വർദ്ധിപ്പിക്കുകയും ചെയ്യും, ലൈക്കോറൈസ് റൂട്ട് നിങ്ങളുടെ വിശപ്പിനെ ഒന്ന് അടിച്ചമർത്താൻ സഹായിക്കും.

Also Read: Niyati Palat Rajyog: ശുക്ര-വ്യാഴം സംയോഗം സൃഷ്ടിക്കും രാജയോഗം; ഈ 4 രാശിക്കാർക്ക് വെച്ചടി വെച്ചടി കയറ്റം!

മഞ്ഞളിന്റെ വെള്ളം (turmeric water)

മഞ്ഞളിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.  ഇത് ശരീരത്തിലുള്ള നീർവീക്കം കുറച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരത്തിലെ ഈ വീക്കം ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. അതിനാൽ വീക്കം കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അതിനായി ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾപ്പൊടിയും അൽപം തേനും നാരങ്ങയും കലർത്തി രാവിലെ വെറും വയറ്റിൽ കുടിക്കുക. ഈ പാനീയം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനും ഒപ്പം  മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.

Also Read: Lucky Zodiac Sign: 4 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം മാറി മറിയും, ലഭിക്കും പ്രതീക്ഷിക്കാത്ത ധനലാഭം!

ലെമനേഡ് (lemonade):

നിങ്ങളുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ നാരങ്ങാ വെള്ളം കുടിച്ചുകൊണ്ടാണെങ്കിൽ അത് വളരെ ഉത്തമമാണ്. ഇത് ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നൽകുന്ന ഒരു മാർഗമാണ്. മാത്രമല്ല നാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട് ഇത് നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കും. കൂടാതെ നാരങ്ങയിൽ പെക്റ്റിൻ എന്നറിയപ്പെടുന്ന ഒരു തരം നാരുകളും അടങ്ങിയിട്ടുണ്ട്. അത്  നിങ്ങളുടെ വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഇതിനൊക്കെ പുറമെ രാവിലെ വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ദഹനക്കേട് പരിഹരിക്കാനും സഹായിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News