ദുബായിൽ വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിന് രണ്ടുദിവസം നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കുന്ന നിയന്ത്രണം ഏപ്രിൽ 21 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി വരെ നീണ്ടുനിൽക്കും. മഴ കാരണം ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ 48 മണിക്കൂറിലെ നിയന്ത്രണം വിമാനങ്ങൾ പുറപ്പെടുന്നതിന് തടസ്സമാകില്ല. എയർ ഇന്ത്യ ദുബായ് സർവീസുകളും റദ്ധാക്കിയിട്ടുണ്ട്.
ALSO READ: എടിഎമ്മിൽ കള്ളനോട്ട് നിക്ഷേപിച്ചു; രണ്ട് പേർ അറസ്റ്റിൽ
എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകളുടെ നിയന്ത്രണം ബാധിച്ചേക്കില്ല. ഈ മാസം 21 വരെ ടിക്കറ്റ് എടുത്തവർക്ക് മാറ്റി നൽകുന്നതായിരിക്കും. കേരളത്തിൽ കൊച്ചിയിൽ നിന്ന് മാത്രമാണ് എയർ ഇന്ത്യ ദുബായ് സർവീസ് നടത്തുന്നത് സ്പൈസ് ജെറ്റ് ദുബായ് സർവീസുകൾഫുജൈറയിലേക്ക് മാറ്റിയിട്ടുണ്ട്. ഡൽഹി അഹമ്മദാബാദ് പോകുന്നതിനു മുമ്പേ വിമാനങ്ങൾ ദുബായിക്ക് പകരം ഫുജൈറ വഴിയാകും.
അതേസമയം ദുബായ് വഴിയുള്ള വിമാനയാത്ര ഇന്ത്യക്കാർ മാറ്റിവയ്ക്കണമെന്ന് യുഎഇ ഇന്ത്യൻ എംബസി അറിയിച്ചു. ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയവർക്ക് ഇന്ത്യൻ എംബസിയുടെ സഹായത്തിന് വിളിക്കാം. ഫോൺ 00971 50 1205172, 0097156 9950590, 00971 50 7347676, 00971 58 5754213.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.