ക​രു​ണാ​നി​ധി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ മാ​റ്റ​മി​ല്ല; ചെ​ന്നൈ​യി​ല്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു

ചികിത്സയില്‍ കഴിയുന്ന ത​മി​ഴ്നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അദ്ധ്യക്ഷനുമായ എം. ​ക​രു​ണാ​നി​ധി​യു​ടെ ആ​രോ​ഗ്യ​നി​ല നി​ല​യി​ല്‍ മാ​റ്റ​മി​ല്ല എന്ന് സൂചന. ഏത് അവസ്ഥയേയും നേരിടാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ച് സര്‍ക്കാര്‍.

Last Updated : Jul 29, 2018, 06:01 PM IST
ക​രു​ണാ​നി​ധി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ മാ​റ്റ​മി​ല്ല; ചെ​ന്നൈ​യി​ല്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു

ചെ​ന്നൈ: ചികിത്സയില്‍ കഴിയുന്ന ത​മി​ഴ്നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അദ്ധ്യക്ഷനുമായ എം. ​ക​രു​ണാ​നി​ധി​യു​ടെ ആ​രോ​ഗ്യ​നി​ല നി​ല​യി​ല്‍ മാ​റ്റ​മി​ല്ല എന്ന് സൂചന. ഏത് അവസ്ഥയേയും നേരിടാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ച് സര്‍ക്കാര്‍.

ഏ​തു നി​മിഷ​വും പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ധ​ത്തി​ല്‍ സേ​ന​യെ സ​ജ്ജ​മാ​ക്കി നി​റു​ത്ത​ണ​മെ​ന്ന് എ​ല്ലാ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ള്‍​ക്കും ഡി​ജി​പി നി​ര്‍​ദേ​ശം ന​ല്‍​കിയിട്ടുണ്ട്. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍, ബ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ത​മി​ഴ്നാ​ട് സ്പെ​ഷ​ല്‍ പോ​ലീ​സ് ബ​റ്റാ​ലി​യ​നെ​യും സുരക്ഷയ്ക്കായി വി​ന്യ​സി​ച്ചു.

പോ​ലീ​സി​നു പു​റ​മേ ആ​ശു​പ​ത്രി​ക്കു സ​മീ​പം ക​മാ​ന്‍​ഡോ ഫോ​ഴ്സി​നേ​യും റാ​പ്പി​ഡ് ആ​ക്ഷ​ന്‍ ഫോ​ഴ്സി​നേ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ക​രു​ണാ​നി​ധി​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ല്‍ അ​ണി​ക​ള്‍ അ​ക്ര​മം അ​ഴി​ച്ചു​വി​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീകരിച്ചിരിക്കുന്നത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് രക്തസമ്മര്‍ദം ക്രമാതീതമായി താഴ്ന്നതിനെ തുടര്‍ന്നു കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദം സാധാരണ നിലയില്‍ ആയെങ്കിലും, ആ​രോ​ഗ്യ​നി​ല​യി​ല്‍ കാര്യമായ മാ​റ്റ​മി​ല്ലെ​ന്നാ​ണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 

പ്രിയ നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്തയറിഞ്ഞ് തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ഡിഎംകെ പ്രവ‍ർത്തകർ ചെന്നൈയിലേക്കു പ്രവഹിക്കുകയാണ്. ‘കലൈജ്ഞർ വാഴ്ക’  മുദ്രാവാക്യങ്ങൾ മുഴക്കി ഇന്നലെ ഇന്നലെ രാത്രി മുതൽ ആശുപത്രിക്കു മുന്നിൽ നൂറുകണക്കിനാളുകൾ തടിച്ചു കൂടിയിട്ടുണ്ട്.

അതേസമയം, ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

 

 

Trending News