ശ്രീനഗര്‍: ജമ്മു കശ്മീരിലെ ആര്.എസ് പുരയില്‍ ഇന്നലെ പാക് സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ അതിര്‍ത്തി സുരക്ഷാ സേനയിലെ ഒരു കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. 192 ബറ്റാലിയനിലെ സീതാറാം ഉപാധ്യായ 27) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഒന്നരക്കായിരുന്നു ആക്രമണം.
കൂടാതെ വെടിവെയ്പ്പില്‍ പരിക്കേറ്റ നാട്ടുകാരായ നാലുപേരില്‍ രണ്ടു പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്.
പ്രകോപനമൊന്നുമില്ലാതെ ശക്തമായ വെടിവെപ്പും മോട്ടാര്‍ ആക്രമണവും നടന്നുവെന്ന് ബി.എസ്.എഫ് പറഞ്ഞു. ആക്രമണത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചുവെന്ന് സൈനിക വക്താവ് അറിയിച്ചു.
കഴിഞ്ഞ ജനുവരിയിൽ ആർഎസ് പുരയിൽ പാക് സൈന്യം രൂക്ഷമായ ഷെൽ ആക്രമണം നടത്തിയിരുന്നു. ഇതിനെ തുടർന്ന് പ്രദേശവാസികളെ മാറ്റിപാർപ്പിക്കേണ്ടിവന്നിരുന്നു. ഇതിനു ശേഷം വീണ്ടും മേഖലയിൽ പാക് സൈന്യം ആക്രമണം ആരംഭിച്ചിരിക്കുകയാണ്.
Two civilians injured in ceasefire violation by Pakistan in RS Pura sector undergoing treatment at a hospital. RC Kotwal, Superintendent of Police, says, 'shelling is underway. Administration will provide best possible help to civilians' #JammuAndKashmir pic.twitter.com/F5eQ2w260q
— ANI (@ANI) May 18, 2018