കൊറോണ: ഡല്‍ഹി പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ആറു പേര്‍ മരിച്ചു!

ഡല്‍ഹി നിസാമുദ്ദിനിലെ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ആറു പേര്‍ മരിച്ചതായി തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ്. 

Last Updated : Mar 31, 2020, 08:22 AM IST
കൊറോണ: ഡല്‍ഹി പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ആറു പേര്‍ മരിച്ചു!

ഡല്‍ഹി നിസാമുദ്ദിനിലെ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ആറു പേര്‍ മരിച്ചതായി തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ്. 

നിസാമുദ്ദിനിലെ മാര്‍കാസില്‍ നടന്ന മതപരമായ ചടങ്ങില്‍ മാര്‍ച്ച് 13 മുതല്‍ 15 വരെ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരാണ് മരിച്ചത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. 

മാർച്ച് 13 മുതൽ 15 വരെ ഡല്‍ഹിയിലെ നിസാമുദ്ദീൻ പ്രദേശത്തെ മർകാസിൽ നടന്ന മതപരമായ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത ചിലരിലാണ് കൊറോണ വൈറസ് പടർന്നതെന്നും ചടങ്ങില്‍ പങ്കെടുത്തവരില്‍ തെലങ്കാന സ്വദേശികള്‍ ഉണ്ടായിരുന്നതായും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. 
 
ഇവരില്‍ രണ്ട് പേര്‍ ഗാന്ധി ഹോസ്പിറ്റലിലും ഒരാള്‍ നിസാമബാദ് ആശുപത്രിയിലും മറ്റൊരാള്‍ ഗദ്വാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. മറ്റ് രണ്ട് പേര്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എന്നാല്‍, ഇവര്‍ മരിച്ച സമയമോ തീയതിയോ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടില്ല.

നിസാമുദ്ദിന്‍ പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്തവര്‍ അധികൃതരുമായി ബന്ധപ്പെടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ക്ക് വേണ്ട പരിശോധനകള്‍ നടത്തി കൊറോണ ബാധയുണ്ടെന്ന് കണ്ടെത്തിയാല്‍ സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇന്‍ഡോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുമുള്‍പ്പടെ ഏകദേശം 2000ലധികം ആളുകളാണ്  നിസാമുദ്ദിനിലെ ചടങ്ങില്‍ പങ്കെടുത്തത്.

കൊറോണ ഭീതിയെ തുടര്‍ന്ന് ചടങ്ങ് നടന്ന പ്രദേശം മുഴുവന്‍ ഡല്‍ഹി സര്‍ക്കാര്‍ സീല്‍ ചെയ്തിരുന്നു. അധികാരികളുടെ അനുമതിയില്ലാതെയാണ് സ്ഥലത്ത് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു. സംഭവത്തില്‍ മര്‍ക്കാസ് മൗലാനയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.  

 

Trending News