Delhi Liquor Policy Scam: അഴിമതിക്കെതിരായ പോരാട്ടം അവസാനിക്കില്ല, കെജ്രിവാളിന് CBI സമൻസ് അയച്ചതിന് പിന്നാലെ AAP യുടെ പ്രതികരണം

Delhi Liquor Policy Scam:  കേജ്‌രിവാളിന് കേസിലെ സാക്ഷിയെന്ന നിലയിൽ അന്വേഷണ സംഘത്തിന്‍റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഏപ്രിൽ 16ന് അതായത് ഞായറാഴ്ച രാവിലെ 11 മണിക്ക്  സിബിഐ ആസ്ഥാനത്ത് ഹാജരാകാൻ  ഏജന്‍സി നോട്ടീസ്  നല്‍കിയിരിയ്ക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 15, 2023, 08:53 AM IST
  • ഡൽഹി മദ്യനയ രൂപീകരണ പ്രക്രിയയും സൗത്ത് ലോബിയുടെ സ്വാധീനവും കരട് ഘട്ടങ്ങളിലെ മാറ്റങ്ങൾക്ക് പുറമെയുള്ള എല്‍ വിവരങ്ങളും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ അറിവോടെയാണ് നടന്നത് എന്നാണ് സി.ബി.ഐ പറയുന്നത്.
Delhi Liquor Policy Scam: അഴിമതിക്കെതിരായ പോരാട്ടം അവസാനിക്കില്ല, കെജ്രിവാളിന് CBI സമൻസ് അയച്ചതിന് പിന്നാലെ AAP യുടെ പ്രതികരണം

Delhi Liquor Policy Scam: അഴിമതിക്കെതിരായ പോരാട്ടം അവസാനിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ഡൽഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് സിബിഐ സമൻസ് അയച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

ഡൽഹി മദ്യനയ രൂപീകരണ പ്രക്രിയയും സൗത്ത് ലോബിയുടെ സ്വാധീനവും കരട് ഘട്ടങ്ങളിലെ മാറ്റങ്ങൾക്ക് പുറമെയുള്ള എല്‍ വിവരങ്ങളും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ അറിവോടെയാണ് നടന്നത് എന്നാണ് സി.ബി.ഐ പറയുന്നത്. 

Also Read:  Karnataka Assembly Election 2023: BJP നേതാവ് ലക്ഷ്മൺ സാവഡി കോൺഗ്രസില്‍, അതാനി സീറ്റിൽ മത്സരിക്കും

കേസിലെ സാക്ഷിയെന്ന നിലയിൽ അന്വേഷണ സംഘത്തിന്‍റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഏപ്രിൽ 16ന് അതായത് ഞായറാഴ്ച രാവിലെ 11 മണിക്ക്  സിബിഐ ആസ്ഥാനത്ത് ഹാജരാകാൻ  ഏജന്‍സി നോട്ടീസ്  നല്‍കിയിരിയ്ക്കുകയാണ്. 

Also Read:  Indian Railways Latest Update: വന്ദേ ഭാരത് ട്രെയിന്‍ വിജയത്തിനുശേഷം വരുന്നു ഹൈ സ്പീഡ് ട്രെയിന്‍!!

അതേസമയം, ഡൽഹി നിയമസഭയിൽ ബിജെപിയുടെ അഴിമതി തുറന്നുകാട്ടാൻ ശ്രമിച്ചതുകൊണ്ടാണ് മുഖ്യമന്ത്രി  കേജ്‌രിവാളിന് സമന്‍സ് വന്നത് എന്ന് എഎപി എംപി സഞ്ജയ് സിംഗ് ആരോപിച്ചു.  'പ്രധാനമന്ത്രി മോദിയുടെ സുഹൃത്തിന്‍റെ  പണം (അദാനി) യഥാർത്ഥത്തിൽ പ്രധാനമന്ത്രിയുടേതാണെന്ന് മുഖ്യമന്ത്രി കേജ്‌രിവാൾ പറഞ്ഞ ദിവസം, അടുത്ത നമ്പർ നിങ്ങളുടേതാണെന്ന് ഞാൻ അദ്ദേഹത്തോട് (കേജ്‌രിവാളിനോട്) പറഞ്ഞിരുന്നു. അന്നുമുതൽ അവർ (ബിജെപി) കേജ്‌രിവാളിനെതിരെ ഗൂഢാലോചന ആരംഭിച്ചു, ഇന്ന് സിബിഐ അദ്ദേഹത്തിന് സമന്‍സ് നല്‍കി, പ്രധാനമന്ത്രിയുടെ അഴിമതി മറച്ചുവെക്കാൻ അവർ എല്ലാം ചെയ്യും,” സഞ്ജയ് സിംഗ് പറഞ്ഞു.

ഡൽഹി നിയമസഭയിൽ മുഖ്യമന്ത്രി കേജ്‌രിവാൾ മുഴുവൻ അഴിമതിയെക്കുറിച്ചും വളരെ ബോധ്യപ്പെടുത്തുന്നതും വിശദവുമായ രീതിയിൽ രാജ്യത്തെ മനസ്സിലാക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചില മദ്യക്കച്ചവടക്കാർക്കും സൗത്ത് ലോബിക്കും അനുകൂലമായി നയം തിരുത്തിയതിലൂടെ സമാഹരിച്ച പണം ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായി സംശയിക്കുന്നുവെന്ന് സിബിഐ വൃത്തങ്ങൾ പറഞ്ഞു.  

ഡല്‍ഹി മുഖ്യമന്ത്രിയുടെ ചോദ്യം ചെയ്യലിന് മുന്നോടിയായി അന്വേഷണ ഏജൻസി അതിന്‍റെ ആസ്ഥാനത്തിന് ചുറ്റും വിപുലമായ സുരക്ഷാ ക്രമീകരണത്തിന് തയ്യാറെടുക്കുകയാണ്. ഇതിന്‍റെ മുന്നോടിയായാണ്‌ സമീപത്തെ ഓഫീസുകൾ അടച്ചിട്ടിരിക്കുന്ന ഞായറാഴ്ച ചോദ്യം ചെയ്യാന്‍ സമന്‍സ് നല്‍കിയത്.  

സിസോദിയയെ ഏജൻസി ആസ്ഥാനത്ത് വിളിച്ചുവരുത്തിയപ്പോഴും ഇതേ തന്ത്രമാണ് ഏജൻസി സ്വീകരിച്ചത്, കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് എട്ട് മണിക്കൂർ ചോദ്യം ചെയ്യല്‍ നടത്തിയിരുന്നു. 
  

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News