ന്യൂഡൽഹി: ഡൽഹിയിൽ അമിത വേഗത്തിലെത്തിയ ഥാർ ഇടിച്ച് രണ്ട് പേർ മരിച്ചു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു. മലൈ മന്ദിർ എന്ന പ്രദേശത്താണ് അപകടം നടന്നത്. ബുധനാഴ്ച വൈകുന്നേരം 7:30നാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ഥാർ മറ്റു വാഹനങ്ങളിലും ഇടിച്ചു. സമീർ, മുന്ന എന്നിവരാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഡ്രൈവർ അമിത വേഗത്തിലാണ് കാർ ഓടിച്ചതെന്നും നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും പോലീസ് പറഞ്ഞു.
പരിക്കേറ്റവർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ട്രോമ സെന്ററിൽ ചികിത്സയിലാണ്. ആർകെ പുരം, വസന്ത് വിഹാർ, ശിവ ക്യാമ്പ്, ഏകതാ വിഹാർ എന്നിവിടങ്ങളിലെ താമസക്കാർക്കാണ് കാറിടിച്ച് പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു. പാതയോരത്തെ കടകൾക്കും അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 എ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
Kiren Rijiju: വിദേശികൾക്ക് പപ്പുവിനെ അറിയില്ല, രാഹുൽ ഗാന്ധി ഐക്യത്തിന് അപകടകരം, കേന്ദ്രമന്ത്രി കിരൺ റിജിജു
New Delhi: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്തിടെ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നടത്തിയ പ്രസംഗം പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിയ്ക്കുകയാണ്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന തരത്തില്‍ പ്രകോപനപരമായ പ്രസ്താവനകളാണ് രാഹുല്‍ ഗാന്ധി വിദേശത്ത് നടത്തിയത് എന്ന ആരോപണവുമായി BJP രംഗത്തെത്തിയിരിയ്ക്കുകയാണ്.
രാഹുല്‍ ഗാന്ധി ദേശീയ ഐക്യത്തിന് അങ്ങേയറ്റം അപകടകാരിയാണെന്നായിരുന്നു കോൺഗ്രസ് എംപിയ്ക്കെതിരെ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു അഭിപ്രായപ്പെട്ടത്. കേന്ദ്രത്തിലെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി അടുത്തിടെ ലണ്ടനിൽ നടത്തിയ പ്രസ്താവനകളായിരുന്നു ഈ പരാമര്‍ശത്തിന് ആധാരം.
കേംബ്രിഡ്ജ് സർവ്വകലാശാലയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോയും കേന്ദ്രമന്ത്രി പങ്കുവെച്ചിരുന്നു, അതിൽ പ്രധാനമന്ത്രി മോദി ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെ തകർത്തുവെന്ന് വിമർശിക്കുന്നത് കാണാം.
"സ്വയം പ്രഖ്യാപിത" കോൺഗ്രസ് രാജകുമാരൻ എല്ലാ പരിധികളും ലംഘിച്ചുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ട്വിറ്ററിൽ കുറിച്ചു. രാഹുൽ ഗാന്ധി 'പപ്പു' ആണെന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് അറിയാം എന്നാൽ അദ്ദേഹം യഥാർത്ഥത്തിൽ 'പപ്പു' ആണെന്ന് വിദേശികൾക്ക് അറിയില്ല. അദ്ദേഹത്തിന്‍റെ വിഡ്ഢിത്തങ്ങളോട് പ്രതികരിക്കേണ്ട ആവശ്യമില്ല, പക്ഷേ അദ്ദേഹത്തിന്‍റെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ ഇന്ത്യാ വിരുദ്ധ ശക്തികൾ ദുരുപയോഗം ചെയ്യുന്നു എന്നതാണ് പ്രശ്നം, കേന്ദ്രമന്ത്രി റിജിജു ട്വിറ്ററിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...