Kejriwal To Resign Today: അരവിന്ദ് കേജ്‌രിവാള്‍ ഇന്ന് രാജിവെയ്ക്കും

Arvind Kejriwal: ഇന്നലെ കൂടിയ പതിനൊന്ന് അംഗ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ഒരോ അംഗങ്ങളുടെയും നിലവിലെ മന്ത്രിമാരുടെയും അഭിപ്രായം കേജ്‌രിവാൾ നേരിട്ട് തേടിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 17, 2024, 09:13 AM IST
  • ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്ന് രാജിവെയ്ക്കും
  • വൈകുന്നേരം ഗവർണർക്ക് രാജിക്കത്ത് കൈമാറുമെന്നാണ് റിപ്പോർട്ട്
  • പുതിയ മുഖ്യമന്ത്രി ആരെന്ന് കാര്യത്തിൽ ഇന്ന് ചേരുന്ന എംഎൽഎമാരുടെ യോഗത്തിൽ തീരുമാനിക്കും
Kejriwal To Resign Today: അരവിന്ദ് കേജ്‌രിവാള്‍ ഇന്ന് രാജിവെയ്ക്കും
ന്യൂഡൽഹി:  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്ന് രാജിവെയ്ക്കും. വൈകുന്നേരം ഗവർണർക്ക് രാജിക്കത്ത് കൈമാറുമെന്നാണ് റിപ്പോർട്ട്. പുതിയ മുഖ്യമന്ത്രി ആരെന്ന് കാര്യത്തിൽ  ഇന്ന് ചേരുന്ന എംഎൽഎമാരുടെ യോഗത്തിൽ തീരുമാനിക്കും. 
 
 
ഇന്ന് ആം ആദ്മി പാർട്ടിയ്ക്ക് ശരിക്കും നിർണ്ണായക ദിനം തന്നെയാണ്. ഇന്നലെ കൂടിയ പതിനൊന്ന് അംഗ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ഒരോ അംഗങ്ങളുടെയും നിലവിലെ മന്ത്രിമാരുടെയും അഭിപ്രായം കേജ്‌രിവാൾ നേരിട്ട് തേടിയിരുന്നു. സമിതി യോഗത്തിലെ തീരുമാനം എന്തെന്ന് ഇന്ന് എംഎൽഎമാരെ കേജ്‌രിവാൾ അറിയിക്കും. 
 
 
തുടർന്ന് ഓരോ എംഎൽഎമാരുടെയും അഭിപ്രായം തേടി പുതിയ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷി എത്താനാണ് കൂടുതൽ സാധ്യത എന്നാണ് റിപ്പോർട്ട്. കാരണം കൂടുതൽ നേതാക്കലും നിർദ്ദേശിച്ചത് അതിഷിയുടെ പേരാണ്. അരവിന്ദ് കേജ്‌രിവാൾ ഇന്നലെ കണ്ട നേതാക്കളിൽ കൂടുതൽ പേർക്കും അതിഷി മുഖ്യമന്ത്രിയാകുന്നതിനോട് യോജിപ്പുണ്ടെന്നാണ് റിപ്പോർട്ട്. സുനിത കേജ്‌രിവാളിൻറെ പേര് കേജ്‌രിവാൾ തന്നെ നിരാകരിച്ചുവെന്നാണ് നേതാക്കൾ പറയുന്നത്.  
 
 
മാത്രമല്ല എംഎൽഎമാരിൽ നിന്നും പേര് നിർദ്ദേശിക്കാനാണ് കേജ്‌രിവാൾ ആവശ്യപ്പെട്ടതെന്നും സൂചനയുണ്ട്. ഇതിനിടയിൽ മന്ത്രിസഭയിൽ രണ്ട് പുതുമുഖങ്ങളെ കൂടി ഉൾപ്പെടുത്താനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ചർച്ചയിൽ അടുത്ത മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് അതിഷി, കൈലാഷ് ഗലോട്ട്, ഗോപാൽ റായി എന്നീ നേതാക്കളുടെ പേരുകളാണ് ഉയരുന്നത്. വനിത എന്നതിലുപരി ഭരണരംഗത്ത് തിളങ്ങിയതും അതിഷിയെ സഹായിക്കുന്ന ഘടകങ്ങളാണ്. 
 
 
പാർട്ടി സ്ഥാപക നേതാക്കളിൽ ഒരാളാണ് ഗോപാൽ റായി. കേജ്‌രിവാളിൻറെ വിശ്വസ്തൻ എന്നതും മറ്റൊരു അനുകൂല ഘടകമാണ്. ജാട്ട് സമുദായത്തിലെ സ്വീകാര്യതയും രാഷ്ട്രീയത്തിലെ ദീർഘ പരിയ സമ്പത്തും കൈലാഷ് ഗലോട്ടിന് സഹായകമാകുമെന്നും റിപ്പോർട്ടുണ്ട്. കൂടാതെ ഡപ്യൂട്ടി സ്പീക്കറും പട്ടിക വിഭാഗ നേതാവുമായ രാഖി ബിര്‍ലയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. 
 
 
കേജ്‌രിവാൾ രാജി വയ്ക്കുന്നതിനെ പാർട്ടിയിലെ ഒരു പക്ഷം നേതാക്കളും ശക്തമായി എതിർക്കുകയാണ്. ഇവർ ഭാര്യ സുനിതയുടെ പേരാണ് ഈ സ്ഥാനത്തേക്ക് ഉയർത്തുന്നത്. എന്നാൽ സുനിതയെ മുഖ്യമന്ത്രിയാക്കിയാൽ അത് കുടുംബവാഴ്ച്ച എന്ന് രാഷ്ട്രീയ പ്രചാരണത്തിന് ബിജെപിയെ സഹായിക്കും എന്നാണ് പാർട്ടി കരുതുന്നത്. കേജ്‌രിവാളിന്റെ രാജിയിൽ കേന്ദ്രസർക്കാരിന്റെ തീരുമാനവും നിർണ്ണായകമായിരിക്കും. 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News