നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിക്കുമ്പോഴും വിദേശ പ്രമുഖരെ കൊണ്ടുപോകുന്നത് സബർമതി ആശ്രമത്തിലേക്ക്... വിമര്‍ശിച്ച് ശിവസേന

ബിജെപിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. നാഥുറാം ഗോഡ്‌സെയെ  പ്രകീർത്തിക്കുന്ന ബിജെപി  പ്രമുഖ വിദേശ നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ അവരെ കൂട്ടിക്കൊണ്ടുപോകുന്നത്  സബര്‍മതി ആശ്രമത്തിലേയ്ക്കാണ് എന്നായിരുന്നു ശിവസേനയുടെ വിമര്‍ശനം.

Written by - Zee Malayalam News Desk | Last Updated : Apr 23, 2022, 06:08 PM IST
  • കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചതും ചര്‍ക്കയില്‍ നൂല്‍ നൂറ്റതും ചൂണ്ടിക്കാട്ടിയായിരുന്നു ശിവസേനയുടെ വിമര്‍ശനം.
നാഥുറാം ഗോഡ്‌സെയെ  പ്രകീർത്തിക്കുമ്പോഴും വിദേശ പ്രമുഖരെ കൊണ്ടുപോകുന്നത്  സബർമതി ആശ്രമത്തിലേക്ക്... വിമര്‍ശിച്ച്  ശിവസേന

Mumbai: ബിജെപിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. നാഥുറാം ഗോഡ്‌സെയെ  പ്രകീർത്തിക്കുന്ന ബിജെപി  പ്രമുഖ വിദേശ നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ അവരെ കൂട്ടിക്കൊണ്ടുപോകുന്നത്  സബര്‍മതി ആശ്രമത്തിലേയ്ക്കാണ് എന്നായിരുന്നു ശിവസേനയുടെ വിമര്‍ശനം.

കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചതും ചര്‍ക്കയില്‍ നൂല്‍ നൂറ്റതും ചൂണ്ടിക്കാട്ടിയായിരുന്നു ശിവസേനയുടെ  വിമര്‍ശനം. നാഥുറാം ഗോഡ്സെയെ മഹത്വപ്പെടുത്തുന്ന BJP ഇന്ത്യയില്‍ എത്തുന്ന വിദേശ പ്രമുഖരെ സബര്‍മതി ആശ്രമത്തിലേക്ക് ആണ് കൊണ്ടുപോകുന്നത് എന്ന്  ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ ചൂണ്ടിക്കാട്ടി.

Also Read:  Credit Card Closure Process: ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം

"BJP നാഥുറാം ഗോഡ്സെയുടെ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നത് അതിശയകരമാണ്, എന്നാല്‍ വിദേശ അതിഥികള്‍ വരുമ്പോള്‍ അവരെ നൂല്‍ നൂല്‍ക്കാന്‍  ഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലേക്ക് കൊണ്ടുപോകുന്നു",  ശിവസേന പറഞ്ഞു.

"ഗുജറാത്തില്‍ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ പട്ടേലിന്‍റെ മഹത്തായ പ്രതിമ നിര്‍മിച്ചിട്ടും, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെയും മറ്റ് (വിദേശ) അതിഥികളെയും അവിടേക്ക് കൊണ്ടുപോയില്ല,   കാരണം ഗാന്ധി ഇന്നും ആഗോളതലത്തില്‍ ഇന്ത്യയുടെ വ്യക്തിത്വമായി തുടരുന്നു,"  സാമ്‌ന എഡിറ്റോറിയല്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ബോറിസ് ജോണ്‍സണ്‍ സബര്‍മതി ആശ്രമം സന്ദര്‍ശിച്ച് ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കാനുള്ള ശ്രമം നടത്തിയിരുന്നു. 

ബ്രിട്ടീഷ്  പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഏപ്രിൽ 21-22 തീയതികളിൽ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായിരുന്നു.  ഗുജറാത്തിലെ സബർമതി ആശ്രമവും അക്ഷർധാം ക്ഷേത്രവും അദ്ദേഹം സന്ദർശിച്ചു.  അദ്ദേഹം രാജ്ഘട്ട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്‍റെ "സ്പെഷ്യല്‍ സുഹൃത്ത്" എന്നാണ് ബോറിസ് ജോൺസൺ വിശേഷിപ്പിച്ചത്‌. ഈ വർഷം ദീപാവലിയോടെ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിൽ എത്താന്‍ ചര്‍ച്ചകള്‍ നടക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News