ബിജെപി നേതാവ് വാഹനാപകടത്തില്‍ മരിച്ചു

താനെ ജില്ലാ യൂണിറ്റ് വൈസ് പ്രസിഡന്റ് ഗുരുനാഥ് വാമന്‍ ലാസ്‌നെയാണ് മരിച്ചത്.   

Last Updated : Aug 28, 2018, 08:43 AM IST
ബിജെപി നേതാവ് വാഹനാപകടത്തില്‍ മരിച്ചു

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ ബിജെപി നേതാവ് വാഹനാപകടത്തില്‍ മരിച്ചു. താനെ ജില്ലാ യൂണിറ്റ് വൈസ് പ്രസിഡന്റ് ഗുരുനാഥ് വാമന്‍ ലാസ്‌നെയാണ് മരിച്ചത്. 55 വയസ്സായിരുന്നു. ഗുരുനാഥ് സഞ്ചരിച്ചിരുന്ന വാഗനര്‍ കാറും പ്രൈവറ്റ് ബസും കൂട്ടിയിടിച്ചായിരുന്നു അപകടം.

അപകടത്തിന് ശേഷം ബസിന്‍റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഡ്രൈവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച വൈകീട്ട് 6 മണിയോടെയാണ് അപകടം നടന്നത്. 

 

 

Trending News