ചണ്ഡീഗഡ് എംപിയും നടിയുമായ കിരണ്‍ ഖേറിന് Blood Cancer സ്ഥിരീകരിച്ചു. ഭര്‍ത്താവും നടനുമായ അനുപം ഖേര്‍ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
BJPയുടെ ചണ്ഡീഗഡില്‍ നിന്നുള്ള എംപിയായ കിരണ്‍ ഖേറിന്‍റെ (Kirron Kher) പോതുവേദികളിലെ അസാന്നിധ്യം ചര്‍ച്ചയായതോടെയാണ് രോഗവിവരം സ്ഥിരീകരിച്ച് അനുപം ഖേര്‍ (Anupam Kher) രംഗത്തെത്തിയത്. മൾട്ടിപ്പിൾ മൈലോമ (Multiple Myeloma) എന്ന രക്താർബുദം ബാധിച്ച് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ് കിരണ്‍ എന്നാണ് റിപ്പോര്‍ട്ട്.
"കിരണിന് Multiple Myeloma എന്ന രക്താർബുദം സ്ഥിരീകരിച്ച വിവരം എല്ലാവരേയും അറിയിക്കുകയാണ്. ഇപ്പോൾ അവൾ ചികിത്സയിലാണ്. പഴയതിലും ശക്തിയോടെഅവൾ തിരിച്ചുവരുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. മികച്ച ഡോക്ടർമാരുടെ പരിചരണം അവൾക്ക് ലഭിക്കുന്നത് അനുഗ്രഹമായി കാണുന്നു.
അവൾ എപ്പോഴും ഒരു പോരാളിയായിരുന്നു. നല്ലൊരു ഹൃദയത്തിന് ഉടമയായതിനാൽ ഒരുപാട് പേർ അവളെ സ്നേഹിക്കുന്നുണ്ട്.. അതിനാൽ നിങ്ങളുടെ പ്രാർത്ഥനയിലൂടെ അവൾക്ക് സ്നേഹം പകരൂ. അവൾ സുഖം പ്രാപിച്ചു വരുന്നു, എല്ലാ പ്രാർഥനകൾക്കും പിന്തുണയ്ക്കും നന്ദി". അനുപം ഖേർ കുറിച്ചു.
Also read: Ram Setu First Look: പുത്തൻ ലുക്കിൽ അക്ഷയ് കുമാർ; ഏറ്റെടുത്ത് ആരാധകർ
മേ ഹൂ നാ, ഹം തും, വീർ സാറ, രംഗ് ദേ ബസന്തി, കഭി അൽവിദാ നാ ഓം ശാന്തി ഓം, ദോസ്താന, ഖൂബ്‌സൂരത്ത് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അവര്‍ 2014 ലാണ് BJPയില്‍ ചേരുന്നത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...