Rahul Gandhi: രാഹുൽ ഗാന്ധി ദേശസ്നേഹിയല്ല, കാരണം നിരത്തി പ്രഗ്യാ ഠാക്കൂർ

Rahul Gandhi: ഒരു വിദേശ സ്ത്രീക്ക് ജനിച്ച മകനില്‍  ഒരിക്കലും  ദേശസ്നേഹം ഉണ്ടാകില്ല എന്ന ചാണക്യവചനം ചൂണ്ടിക്കാട്ടിയാണ്  പ്രഗ്യാ ഠാക്കൂർ രാഹുല്‍ ഗാന്ധിയെ  കടന്നാക്രമിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Mar 12, 2023, 10:46 AM IST
  • ഒരു വിദേശ സ്ത്രീക്ക് ജനിച്ച മകനില്‍ ഒരിക്കലും ദേശസ്നേഹം ഉണ്ടാകില്ല എന്ന ചാണക്യവചനം ചൂണ്ടിക്കാട്ടിയാണ് പ്രഗ്യാ ഠാക്കൂർ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചത്.
Rahul Gandhi: രാഹുൽ ഗാന്ധി ദേശസ്നേഹിയല്ല, കാരണം നിരത്തി പ്രഗ്യാ ഠാക്കൂർ

Bhopal: കോണ്‍ഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് BJP MP പ്രഗ്യാ ഠാക്കൂർ. രാഹുല്‍ ഗാന്ധി  ദേശസ്നേഹിയല്ല എന്ന് തന്‍റെ പ്രസ്താവനയെ സമര്‍ത്ഥിക്കുന്നതിനായി ചാണക്യയുടെ വചനം ഉദ്ധരിച്ചുകൊണ്ട് അവര്‍ പറഞ്ഞു.   

ഒരു വിദേശ സ്ത്രീക്ക് ജനിച്ച മകനില്‍  ഒരിക്കലും  ദേശസ്നേഹം ഉണ്ടാകില്ല എന്ന ചാണക്യവചനം ചൂണ്ടിക്കാട്ടിയാണ്  അവര്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാന്‍ രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധി ചാണക്യയുടെ വചനം "സത്യമാണ് എന്ന് തെളിയിച്ചു" എന്നും അവര്‍ പറഞ്ഞു. നരേന്ദ്രമോദി സർക്കാരിനെതിരെ യുകെയില്‍ അടുത്തിടെ രാഹുല്‍ ഗാന്ധി  നടത്തിയ പരാമർശങ്ങല്‍ വന്‍ വിവാദത്തിനു വഴി തെളിച്ച പശ്ചാത്തലത്തിലാണ്  പ്രഗ്യാ ഠാക്കൂറിന്‍റെ പരാമര്‍ശം.  

Also Read:   2024 Polls: ലോകസഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പില്‍ BJP, 2019 ല്‍ പരാജയപ്പെട്ട മണ്ഡലങ്ങളില്‍ പ്രധാനമന്ത്രിയുടെ വമ്പന്‍ റാലികൾ

“നിങ്ങളുടെ അമ്മ (സോണിയ ഗാന്ധി) ഇറ്റലിയിൽ നിന്നുള്ളവരായതിനാൽ നിങ്ങൾ ഇന്ത്യയിൽ നിന്നുള്ളവരല്ലെന്ന് ഞങ്ങൾ ഊഹിച്ചു, അതി നിങ്ങള്‍ തെളിയിച്ചു.  പാർലമെന്‍റ് സുഗമമായി പ്രവർത്തിച്ചാൽ കൂടുതൽ ജോലികൾ നടക്കും. കൂടുതൽ പ്രവത്തനങ്ങള്‍ ഉണ്ടായാല്‍ കോൺഗ്രസ് അതിജീവിക്കില്ല. കോൺഗ്രസിന്‍റെ നിലനിൽപ്പ് അവസാനത്തിന്‍റെ വക്കിലാണ്. ഇപ്പോൾ അവരുടെ മനസ്സും ദുഷിച്ചിരിക്കുകയാണ്." പ്രഗ്യാ ഠാക്കൂര്‍ പറഞ്ഞു. 

Also Read: Anurag Thakur: ന്യൂയോർക്ക് ടൈംസ് ഇന്ത്യയെപ്പറ്റി നുണകള്‍ പ്രചരിപ്പിക്കുന്നു, ആരോപണവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

"നിങ്ങൾ (രാഹുൽ ഗാന്ധി) ഈ രാജ്യത്തിന്‍റെ നേതാവാണ്, ഇവിടുത്തെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട നേതാവ്  ഇപ്പോള്‍ പൊതുജനങ്ങളെ അപമാനിക്കുകയാണ്. വിദേശത്തിരുന്ന് നിങ്ങൾ പറയുന്നു, നിങ്ങൾക്ക് സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന്. പാർലമെന്‍റിന് ഇതിലും വലിയ നാണക്കേടായി മറ്റൊന്നുമില്ല, അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ അവസരം നൽകരുത്, രാജ്യത്തുനിന്ന് പുറത്താക്കണം," ഠാക്കൂർ പറഞ്ഞു.

വിദേശ മണ്ണിൽ നടത്തിയ ചില പരാമർശങ്ങളുടെ പേരിൽ കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ലോക്സഭയിൽ പ്രവർത്തിക്കുന്ന മൈക്കുകൾ പലപ്പോഴും പ്രതിപക്ഷത്തിനെതിരെ നിശബ്ദമാക്കപ്പെടാറുണ്ടെന്ന് രാഹുല്‍ ഗാന്ധി അടുത്തിടെ പരാമര്‍ശിച്ചിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിനെതിരായ ആക്രമണത്തിന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെയും അദ്ദേഹം വിമർശിച്ചിരുന്നു.
 
നോട്ട് അസാധുവാക്കലിനെ കുറിച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷത്തെ അനുവദിച്ചില്ല,  നോട്ട് നിരോധനം വിനാശകരമായ സാമ്പത്തിക തീരുമാനമാണെന്നും വയനാട് എംപി പറഞ്ഞു. ജിഎസ്ടി, ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ പോലും ചര്‍ച്ച  ചെയ്യാന്‍  പ്രതിപക്ഷ നേതാക്കളെ അനുവദിച്ചില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.  ഊഷ്മളമായ ചർച്ചകളും ചൂടേറിയ സംവാദങ്ങളും വാദപ്രതിവാദങ്ങളും വിയോജിപ്പുകളും ഉണ്ടായിരുന്ന ഒരു പാർലമെന്‍റ് ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്നും രാഹുല്‍ ഗാന്ധി  ചൂണ്ടിക്കാട്ടിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ..

 
 

Trending News