ജമ്മു കശ്മീരിൽ പാക് റേഞ്ചേഴ്‌സിന്‍റെ റോക്കറ്റാക്രമണത്തില്‍ വീരമൃത്യു വരിച്ച രണ്ടു ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് റേഞ്ചേഴ്‌സിന്‍റെ റോക്കറ്റാക്രമണത്തില്‍ വീരമൃത്യു വരിച്ച രണ്ടു ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍. 

Last Updated : May 1, 2017, 05:32 PM IST
ജമ്മു കശ്മീരിൽ പാക് റേഞ്ചേഴ്‌സിന്‍റെ റോക്കറ്റാക്രമണത്തില്‍ വീരമൃത്യു വരിച്ച രണ്ടു ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് റേഞ്ചേഴ്‌സിന്‍റെ റോക്കറ്റാക്രമണത്തില്‍ വീരമൃത്യു വരിച്ച രണ്ടു ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍. സംഭവത്തിനു പിന്നില്‍ പാക് സൈന്യമാണെന്ന് ഇന്ത്യ ആരോപിച്ചു.

അതിര്‍ത്തി സുരക്ഷാ സേനാംഗവും ജൂനിയര്‍ മ്മീഷന്‍ഡ് ഓഫിസറുമാണ് ഇന്നു രാവിലെ നടന്ന വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. മറ്റൊരു സൈന്യകനും രണ്ടു പ്രദേശവാസികള്‍ക്കും വെടിവെയ്പ്പില്‍ ഗുരുതര പരുക്കേറ്റു. 

പാക് സൈന്യത്തിന്‍റെ കിരാത നടപടിക്കു ഉചിതമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യൻ കരസേന വ്യക്തമാക്കി. ഒരു സൈന്യത്തിൽനിന്ന് പ്രതീക്ഷിക്കാവുന്ന നടപടിയല്ല പാക്ക് പട്ടാളത്തിന്റേതെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. തിരിച്ചടിക്കുമെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കിയതോടെ അതിർത്തിയിൽ സംഘർഷം രൂക്ഷമായി. 

കഴിഞ്ഞ ഒരു മാസത്തിനിടെ അതിര്‍ത്തിയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഇത് എട്ടാം തവണയാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 19ന് പൂഞ്ച് സെക്ടറിലും ഏപ്രില്‍ 17ന് നൗഷേര സെക്ടറിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു.

2016ല്‍ നിയന്ത്രണരേഖയ്ക്കു സമീപം 228 തവണയാണ് പാക സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. രാജ്യാന്തര അതിര്‍ത്തിയില്‍ 221 തവണയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായി.

Trending News