ഇറാൻ വിമാനത്തിന് ഇന്ത്യൻ വ്യോമപാതയിൽ ബോംബ് ഭീഷണി, വ്യോമസേനയ്ക്ക് മുന്നറിയിപ്പ്

ഉടൻ തന്നെ വ്യോമസേനയുടെ സുഖോയ്-30 യുദ്ധ വിമാനങ്ങൾ വിന്ന്യസിച്ചതായാണ് വിവരം ( Bomb threat on Iran Flight)

Written by - Zee Malayalam News Desk | Last Updated : Oct 3, 2022, 01:14 PM IST
  • ഡൽഹി എയർപോർട്ടിൽ വിമാനമിറക്കാൻ എടിസി അനുമതി നൽകിയില്ലെന്ന് റിപ്പോർട്ടുണ്ട്
  • വിമാനത്തിൽ ബോംബ് ഉണ്ടാവാനുള്ള സാധ്യതകൾ പരിശോധിച്ച് വരികയാണ്
  • 30-ൽ അധികം സുഖോയ് വിമാനങ്ങൾ വ്യോമാതിർത്തിയിലും മറ്റ് പ്രദേശങ്ങളിലും നിരീക്ഷണം നടത്തുന്നതായാണ് റിപ്പോർട്ടുകൾ
ഇറാൻ വിമാനത്തിന് ഇന്ത്യൻ വ്യോമപാതയിൽ ബോംബ് ഭീഷണി, വ്യോമസേനയ്ക്ക് മുന്നറിയിപ്പ്

ന്യൂഡൽഹി: ഇറാൻ വിമാനത്തിന് ഇന്ത്യൻ വ്യോമപാതയിൽ വെച്ച് ബോംബ് ഭീഷണി. മഹാൻ എയറിന്റെ ഇറാനിയൻ പാസഞ്ചർ ജെറ്റിലാണ് ബോബ് ഭീഷണി സന്ദേശം എത്തിയത്. വിമാനം ഇറാനിൽ നിന്ന് ചൈനയിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. അടിയന്തിര ലാൻറിങ്ങിന് ഡൽഹി എയർ ട്രാഫിക് കൺട്രോൾ വിമാനത്തോട് ആവശ്യപ്പെട്ടെങ്കിലും പൈലറ്റ് അത് നിരാകരിച്ചതായാണ് റിപ്പോർട്ടുകൾ.

ഉടൻ തന്നെ വ്യോമസേനയുടെ സുഖോയ്-30 യുദ്ധ വിമാനങ്ങൾ വിന്ന്യസിച്ചതായാണ് വിവരം. സുരക്ഷാ ഏജൻസികൾ സാഹചര്യം വിലയിരുത്തി വരുകയാണ്. നിലവിൽ ചൈനീസ് വ്യോമാതിർത്തിയിലേക്ക് വിമാനം പ്രവേശിച്ചിട്ടുണ്ട്. വിമാനത്തിൽ ബോംബ് ഉണ്ടാവാനുള്ള  സാധ്യതകൾ പരിശോധിച്ച് വരികയാണ്.

ALSO READ: Bomb Threat : ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷിണി; മുംബൈ വിമാനത്താവളത്തിൽ കനത്ത സുരക്ഷ

 

അതേസമയം ആദ്യ ഘട്ടത്തിൽ ഡൽഹി എയർപോർട്ടിൽ വിമാനമിറക്കാൻ എടിസി അനുമതി നൽകിയില്ലെന്ന് റിപ്പോർട്ടുണ്ട്. പിന്നീട് വിമാനം ജയ്പൂരിൽ ലാൻറ് ചെയ്യാൻ അനുമതി നൽകുകയായിരുന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 30-ൽ അധികം സുഖോയ് വിമാനങ്ങൾ വ്യോമാതിർത്തിയിലും മറ്റ് പ്രദേശങ്ങളിലും നിരീക്ഷണം നടത്തുന്നതായാണ് റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News