Kolkata: കോവിഡ് മഹാമാരി ഒഴിയാന്‍ കാത്തിരിയ്ക്കുകയാണെന്നും അത് കഴിഞ്ഞാല്‍ ഉടന്‍ തന്നെ രാജ്യത്ത് പൗരത്വനിയമ ഭേദഗതി നിയമം (Citizenship Amendment Act) നടപ്പില്‍ വരുത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah)...
കോവിഡ് വൈറസ് രോഗവ്യാപനം നിയന്ത്രണവിധേയമാവുകയോ അവസാനിക്കുകയോ ചെയ്‌താല്‍ കേന്ദ്ര സര്‍ക്കാര്‍ CAA യുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് രണ്ട് ദിവസത്തെ പര്യടനം നടത്തുകയാണ് കേന്ദ്രമന്ത്രി.
പൗരത്വ നിയമം നടപ്പിലാക്കും, അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം ലഭിക്കും, കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടാണ് ആ കാര്യങ്ങള്‍. പക്ഷേ, അതെന്തായാലും നടപ്പിലാക്കും. നിയമം നിലവില്‍ വരും. അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാളില്‍ അടുത്ത സര്‍ക്കാര്‍ BJPയുടെതായിരിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. BJP അധികാരത്തിലെത്തിയാല്‍ അഞ്ചുകൊല്ലം കൊണ്ട് സംസ്ഥാനത്തെ സുവര്‍ണ ബംഗാളാക്കി മാറ്റുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
"കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും തൃണമൂല്‍ കോണ്‍ഗ്രസിനും നിങ്ങള്‍ അവസരം നല്‍കി. ഒരവസരം ഞങ്ങള്‍ക്ക് തരൂ. 5 വര്‍ഷത്തിനുള്ളില്‍ സുവര്‍ണ്ണ ബംഗാള്‍ പണിയുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു." അമിത് ഷാ പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ പശ്ചിമ ബംഗാളില്‍ എത്തിയത്. അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി BJPയുടെ സംഘടനാ പരിപാടികള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായായിരുന്നു അമിത് ഷായുടെ ബംഗാള്‍ പര്യടനം.
പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരണം ശക്തമാക്കി കഴിഞ്ഞു.
സംസ്ഥാനത്ത് ഭരണം നേടിയെടുക്കാന്‍ പ്രചരണവേദിയില്‍ BJPയുടെമുന്‍ നിരയില്‍ അമിത് ഷായാണ് നിലയുറപ്പിച്ചിരിയ്ക്കുന്നത്.
Also read: ഇന്ന് കുടിലിലെത്തി, കാലുകഴുകിയ അതേ മനുഷ്യന്‍, നാളെ ആവശ്യപ്പെടുന്നത് രേഖകള്‍ ആയിരിക്കും...
ഇതുവരെ BJPയ്ക്ക് അധികാരം ലഭിക്കാത്ത സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബംഗാളില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യമാണ് BJP പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്.