സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 88.78

കോവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്ന പരീക്ഷകൾ ബോർഡ് റദ്ദാക്കിയിരുന്നു.

Last Updated : Jul 13, 2020, 02:08 PM IST
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 88.78

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്തുവിട്ടു. 88.78 ശതമാനമാണ് വിജയം. ഉയർന്ന വിജയം തിരുവനന്തപുരം മേഖലയിലാണ് – 97.67 ശതമാനം. cbscresults.nic എന്ന വെബ്സൈറ്റിൽനിന്ന് ഫലം അറിയാം.

ഈമാസം 15ന് മുൻപ് ഫലം പ്രഖ്യാപിക്കുമെന്ന് ബോർഡ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്ന പരീക്ഷകൾ ബോർഡ് റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന് എഴുതിയ പരീക്ഷകളുടെ ഫലമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.

Also Read: മാതൃഭാഷയായ ഹിന്ദി ബാലി കേറാമല...!! തോറ്റവര്‍ 8 ലക്ഷം... !!

4984 കേന്ദ്രങ്ങളിലായി 11,92,961 വിദ്യാര്‍ഥികളാണ് ഇത്തവണ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷ എഴുതിയത്. ഇതില്‍ 3.24 ശതമാനം വിദ്യാര്‍ഥികള്‍ (38686 പേര്‍) 95 ശതമാനത്തിലേറെ മാര്‍ക്ക് നേടി. 13.24 ശതമാനം വിദ്യാര്‍ഥികള്‍ (157934 പേര്‍) 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയിട്ടുണ്ട്.

Trending News