Chhattisgarh New CM : തിരഞ്ഞെടുപ്പ് ഫലം ഒരാഴ്ച നീണ്ട സസ്പെൻസിനൊടുവിൽ ഛത്തീസ്ഗിന്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. ഗോത്രവിഭാഗത്തിൽ നിന്നുള്ള പാർട്ടി നേതാവായ വിഷ്ണും ദേവ് സായിയെയാണ് ഛത്തീസ്ഗഡിന്റെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നിയമിച്ചിരിക്കുന്നത്. ബിജെപി മുൻ എംപിയും കേന്ദ്രമന്ത്രിയുമായിരുന്നു വിഷ്ണു ദേവ് സായി. 2024 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഒബിസി, എസ് സി, എസ്ടി വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകുന്നയെന്ന് വ്യക്തമാക്കാനാണ് ഈ പ്രതീക്ഷിത നീക്കം. മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകാനാണ് സാധ്യതയെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ബിജെപി നിയമസഭകക്ഷി യോഗത്തിന് പിന്നാലെയാണ് വിഷ്ണു ദേവിനെ ഛത്തീസ്ഗഡിന്റെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ മൂന്ന് നിരീക്ഷകരും യോഗത്തിൽ പങ്കെടുത്തിരുന്നു. ആദിവാസി വിഭാഗത്തിൽ നിന്നുള്ള വിഷ്ണു ദേവ് 1980 മുതൽ ബിജെപിയുടെ ഭാഗമാണ്. കുണങ്കുറി മണ്ഡലത്തിൽ നിന്നും ജയിച്ചാണ് വിഷ്ണു ദേവ് ഇത്തവണ ഛത്തീസ്ഗഡ് നിയമസഭയിലേക്കെത്തുന്നത്. രാജ്യത്തെ ഏറ്റവും കൂടുതൽ ആദിവാസി സമൂഹം തമാസിക്കുന്ന സംസ്ഥാനം കൂടിയാണ് ഛത്തീസ്ഗഡ്.
മുൻ മുഖ്യമന്ത്രി രമൺ സിങ്ങിന്റെ ഏറ്റവും അടുത്തി അനുയായികളിൽ ഒരാളാണ് വിഷ്ണു ദേവ്. ഒപ്പം ആർഎസ്എസ് നേതൃത്വവുമായി വിഷ്ണു ഡിയോയ്ക്ക് അടുത്ത ബന്ധമാണുള്ളത്. 2024 ലോക്സഭ തിരഞ്ഞെടുപ്പ് മുൻകണ്ടാണ് ബിജെപി ഈ നീക്കം. എതിർകക്ഷി പാർട്ടികൾ ജാതി രാഷ്ട്രീയം മുന്നോട്ട് വെക്കുമ്പോൾ അതെ നാണയത്തിൽ തന്നെ തിരിച്ചടിക്കാനാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടി ശ്രമിക്കുക.
മൂന്ന് പ്രാവിശ്യം ബിജെപിയുടെ മുഖ്യമന്ത്രിയായിരന്നു രമൺ സിങ്ങിനെ ഒഴിവാക്കി ബിജെപി ഒബിസി അല്ലെങ്കിൽ ആദിവാസി വിഭാഗത്തിൽ നിന്നൊരാളെ ഛത്തീസ്ഗ്ഡിന്റെ മുഖ്യമന്ത്രിയാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൽ വിഷ്ണു ദേവിന് പുറമെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ അരുൺ സാവോ, ഗോമതി സായി, രേണുക സിങ് എന്നിവർ ഈ പട്ടികയിൽ മുൻപന്തിയിലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.