നിർമലാസീതാരാമന്‍റെ അരുണാചൽ പ്രദേശ് സന്ദർശനത്തിനെതിരെ ചൈന

കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാസീതാരാമന്‍റെ അരുണാചൽ പ്രദേശ് സന്ദർശനത്തിനെതിരെ ചൈന രംഗത്തെത്തി. തര്‍ക്കം നിലനില്‍ക്കുന്ന മേഖലയാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രി സന്ദര്‍ശിച്ചതെന്ന് ചൈന ആരോപിച്ചതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 

Last Updated : Nov 6, 2017, 04:50 PM IST
 നിർമലാസീതാരാമന്‍റെ അരുണാചൽ പ്രദേശ് സന്ദർശനത്തിനെതിരെ ചൈന

ബെയ്ജിങ്: കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാസീതാരാമന്‍റെ അരുണാചൽ പ്രദേശ് സന്ദർശനത്തിനെതിരെ ചൈന രംഗത്തെത്തി. തര്‍ക്കം നിലനില്‍ക്കുന്ന മേഖലയാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രി സന്ദര്‍ശിച്ചതെന്ന് ചൈന ആരോപിച്ചതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 

തർക്കപ്രദേശത്ത് ഇന്ത്യ നടത്തുന്ന ഇത്തരം നീക്കങ്ങൾ  സമാധാനം നിലനിർത്തുന്നതിന് സഹായകരമാവില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുച ചുനിങ് പറഞ്ഞു. മേഖലയിലെ സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കില്ലെന്നും ചുനിങ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആസാം,അരുണാചൽ സന്ദർശനം നടത്തുന്ന നിർമലാ സീതാരാമൻ ഇന്നലെ അരുണാചലിലെ അതിർത്തി ജില്ലയായ അൻജാവ് സന്ദർശിച്ചതോടെയാണ് രൂക്ഷ പ്രതികരണവുമായി ചൈനയെത്തിയത്. പ്രതിരോധമന്ത്രിയായശേഷമുള്ള നിർമലാസീതാരാമന്‍റെ ആദ്യ ഹിമാചൽ സന്ദർശനമാണ് ഇപ്പോഴത്തേത്. പ്രതിരോധ സംവിധാനങ്ങള്‍ വിലയിരുത്താനാണ് മന്ത്രി അതിര്‍ത്തി മേഖലയിലെത്തിയത്. സൈനികരുമായി ആശയവിനിമയം നടത്തിയ നിര്‍മല സീതാരാമന്‍ ഒറ്റപ്പെട്ട പ്രദേശത്ത് അതിര്‍ത്തി കാക്കുന്ന സൈനികരെ പ്രശംസിച്ചിരുന്നു. അസമിലെ തിന്‍സുകിയ ജില്ലയിലുള്ള വ്യോമസേനാ താവളവും പ്രതിരോധമന്ത്രി സന്ദര്‍ശിച്ചിരുന്നു.

Trending News