കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമാകുന്ന സാഹചര്യമാണ്. ഇതേ തുടർന്ന് പലരുടേയും ജീവിതം പ്രതിസന്ധിയിലായ നേരത്താണ് മഴയെ തോൽപ്പിച്ച് ജീവിതം ആരംഭിച്ച രണ്ടു പേരുടെ കഥ എത്തുന്നത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വിവാഹം കഴിക്കാൻ പ്രശ്നമേയല്ല എന്ന തരത്തിലുള്ള ഒരു വാർത്തായാണ് ഹിമാചൽ പ്രദേശിൽ നിന്നും എത്തിയത്. പ്രതീകൂല കാലാവസ്ഥയെ മറികടന്ന് എങ്ങനെ വിവാഹം നടത്താം എന്ന് അവർ ആധുനികമായി ചിന്തിച്ചപ്പോൾ കിട്ടിയ മാർഗമാണ് ഓൺലൈൻ വിവാഹം.
അതേ എല്ലാം ഓൺലൈൻ ആകുന്ന കാലത്ത് വിവാഹം എന്തുകൊണ്ട് ഓൺലൈൻ ആയി ചെയ്തുകൂട. സാധിക്കുമെന്ന് പ്രവർത്തിച്ച് കാണിച്ച് മാതൃകയായിരിക്കുകയാണ് കുളു സ്വദേശികൾ. ആശിഷ് സിംഗിന്റെയും ശിവാനി ഠാക്കൂറിന്റെയും വിവാഹമാണ് വിഡിയോ കോൺഫറൻസ് വഴി നടന്നത്. മണ്ണിടിച്ചിൽ കാരണം വധുവിന്റെ വീട്ടിലേക്ക് 'ബരാത്ത്' (വിവാഹ ഘോഷയാത്ര) നടത്താൻ കഴിയാത്തതിനെ തുടർന്നാണ് വിഡിയോ കോൺഫറൻസ് വഴി വിവാഹം ചെയ്യാൻ തീരുമാനിച്ചത്.
ALSO READ: ചന്ദ്രയാൻ ദൗത്യങ്ങൾക്ക് ഇതുവരെയുള്ള ചെലവ്;ആ കോടികളുടെ കണക്ക്
ആശിഷ് സിംഗ് ശിവാനി ഠാക്കൂറിനെ വിവാഹം ചെയ്യാനായി ഷിംലയിലെ കോട്ഗറിൽ നിന്ന് ഘോഷയാത്രയായി എത്തിയിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം അധികൃതർ വിവാഹ ഘോഷയാത്ര തടഞ്ഞു. അതിനു പിന്നാലെയാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവാഹ ചടങ്ങുകൾ നടത്താൻ കുടുംബങ്ങൾ തീരുമാനിച്ചത്. എല്ലാ ചടങ്ങുകളോടും കൂടിയാണ് വിഡിയോ കോൺഫറൻസ് വഴി വിവാഹം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...