Covid-19: കോവിഡ് ബാധിച്ചവരിലാരും ഓക്സിജന്‍ ക്ഷാമം മൂലം മരിച്ചിട്ടില്ല...!! സ്ഥിരീകരിച്ച് കേന്ദ്രം

കോവിഡ് ബാധിച്ചവരില്‍ ആരും തന്നെ ഓക്സിജന്‍ ക്ഷാമം മൂലം മരിച്ചിട്ടില്ല എന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍.

Written by - Zee Malayalam News Desk | Last Updated : Apr 6, 2022, 09:50 AM IST
  • ഈ വർഷം ഏപ്രിൽ 4 വരെ ഇന്ത്യയിൽ 5.21 ലക്ഷത്തിലധികം മരണങ്ങൾ കോവിഡ്-19 മൂലമുണ്ടായെങ്കിലും ഒരു സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ ഓക്സിജൻ ക്ഷാമം മൂലം മരണം സംഭവിച്ചതായി സ്ഥിരീകരിച്ചിട്ടില്ല
Covid-19:  കോവിഡ് ബാധിച്ചവരിലാരും ഓക്സിജന്‍ ക്ഷാമം മൂലം മരിച്ചിട്ടില്ല...!! സ്ഥിരീകരിച്ച് കേന്ദ്രം

New Delhi: കോവിഡ് ബാധിച്ചവരില്‍ ആരും തന്നെ ഓക്സിജന്‍ ക്ഷാമം മൂലം മരിച്ചിട്ടില്ല എന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍.

"20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 2022 ഏപ്രിൽ 4 വരെ ഓക്‌സിജൻ ക്ഷാമം മൂലം കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.  2022 ഏപ്രിൽ 4 വരെ, രാജ്യത്ത് കോവിഡ്-19 മൂലം മൊത്തം 5,21,358 മരണങ്ങൾ സംഭവിച്ചിട്ടുണ്ട്.",  സർക്കാർ രാജ്യസഭയില്‍ അറിയിച്ചു.  

ഈ വർഷം ഏപ്രിൽ 4 വരെ ഇന്ത്യയിൽ 5.21 ലക്ഷത്തിലധികം മരണങ്ങൾ കോവിഡ്-19 മൂലമുണ്ടായെങ്കിലും ഒരു സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ ഓക്സിജൻ ക്ഷാമം മൂലം മരണം സംഭവിച്ചതായി സ്ഥിരീകരിച്ചിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കൂടാതെ, ഓക്‌സിജൻ ക്ഷാമം മൂലം മരിച്ചവരുടെ വിവരങ്ങൾ നൽകാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും  ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഭാരതി പ്രവീൺ പവാർ ഉപരിസഭയിൽ പറഞ്ഞു.

Also Read:  BJP Foundation Day: ബിജെപിയ്ക്ക് ഇന്ന് 43-ാം പിറന്നാള്‍, പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും

ചില സംസ്ഥാനങ്ങൾ ഇപ്പോഴും മന്ത്രാലയത്തിന്‍റെ വെബ് പോർട്ടലിൽ COVID-19 മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ടെന്നും  അവർ പറഞ്ഞു. 

കോവിഡ് മൂലം സംഭവിച്ച മരണങ്ങള്‍ക്ക് സർക്കാർ 4 ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എന്തുകൊണ്ട് ഈ പണം നൽകുന്നില്ലെന്നും കോൺഗ്രസ് എംപി ശക്തിസിൻഹ് ഗോഹിൽ  ചോദിച്ചതിന്, സർക്കാർ സുതാര്യമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ്  കുടുംബക്ഷേമ സഹമന്ത്രി മറുപടി നല്‍കിയത്.

കോവിഡ് മരണങ്ങള്‍ക്കുള്ള തുക സംബന്ധിച്ച വിഷയത്തില്‍ അവര്‍ കൂടുതല്‍ വ്യക്തത വരുത്തി. കേന്ദ്ര, സംസ്ഥാന, ജില്ലാ തലങ്ങളിൽ നടത്തിയ വിശകലനങ്ങള്‍ അനുസരിച്ച് നഷ്ടപരിഹാരം 4 ലക്ഷം രൂപയല്ലെന്നും,  50,000 രൂപയാണ് എന്നും മന്ത്രി വ്യക്തമാക്കി. "NDMA നിർദ്ദേശിച്ചിരിക്കുന്നത് 50,000 രൂപ നഷ്ടപരിഹാരമാണ്, COVID-19 ന്‍റെ ഇരകൾക്കുള്ള നഷ്ടപരിഹാരം 4 ലക്ഷം രൂപയല്ല," അവർ സഭയെ അറിയിച്ചു.

Also Read:  Fake News : വ്യാജവാർത്ത: 4 പാക് ചാനലുള്‍പ്പെടെ 22 യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ

കൂടാതെ, പാവപ്പെട്ട രോഗികൾക്കുള്ള ഇൻഷുറൻസ് പദ്ധതികളിലൂടെ രോഗികളെ സംരക്ഷിക്കാനും പരിപാലിക്കാനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കോവിഡ്-19 കാലത്ത് സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് 64,000 കോടി രൂപയുടെ ബജറ്റ് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

“ഇതുവരെ സര്‍ക്കാര്‍  300 ലധികം ലബോറട്ടറികൾ, അഞ്ച് ലക്ഷത്തിലധികം ഓക്സിജൻ സപ്പോര്‍ട്ട് ഉള്ള കിടക്കകൾ, 1.5 ലക്ഷം ഐസിയു കിടക്കകൾ, 4,000 പിഎസ്എ പ്ലാന്റുകൾ, 60,000 ലധികം വെന്റിലേറ്ററുകൾ, തുടങ്ങി എല്ലാ  അടിയന്തര സൗകര്യങ്ങളും നവീകരിച്ചു", മന്ത്രി പറഞ്ഞു. കൂടാതെ, പുതിയ സ്‌ട്രെയിനുകളും വൈറസുകളും കണ്ടെത്തുന്നതിനായി  ബയോ സേഫ്റ്റി ലെവൽ (ബി‌എസ്‌എൽ) -3 മൊബൈൽ ലബോറട്ടറിയും ഉടന്‍ തന്നെ ആരംഭിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. 

180-ലധികം സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങൾ/ഉപദേശങ്ങൾ/SOPs/പദ്ധതികൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും തന്‍റെ മന്ത്രാലയം നൽകിയിട്ടുണ്ടെന്ന് രേഖാമൂലമുള്ള മറുപടിയിൽ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

Trending News