India Covid: മാസ്‌കും സാമൂഹിക അകലവും പാലിക്കണം; കൊവിഡ് പ്രൊട്ടോക്കോളിൽ വിട്ടുവീഴ്ച പാടില്ലെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

കോവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും കോവിഡിനെ പ്രതിരോധിക്കുന്ന മാര്‍ഗ്ഗങ്ങൾ തുടരണമെന്ന് കേന്ദ്ര സർക്കാർ, മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും പാലിക്കുന്നതിൽ വിട്ടുവീഴ്ച അരുതെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

Written by - Zee Malayalam News Desk | Edited by - Zee Malayalam News Desk | Last Updated : Mar 18, 2022, 01:52 PM IST
  • തെക്കുകിഴക്കൻ ഏഷ്യയിലും ചില യൂറോപ്യൻ രാജ്യങ്ങളിലും കൊവിഡ് കേസുകൾ കുത്തനെ വർധിച്ചത് വീണ്ടും ആശങ്കയുടെ സാഹചര്യമാണ് സൃഷ്ടിക്കുന്നത്
  • പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു
  • കഴിഞ്ഞയാഴ്ച മുതലാണ് വീണ്ടും കൊവിഡ് കേസുകൾ വർധിക്കാൻ തുടങ്ങിയത്
India Covid: മാസ്‌കും സാമൂഹിക അകലവും പാലിക്കണം; കൊവിഡ് പ്രൊട്ടോക്കോളിൽ വിട്ടുവീഴ്ച പാടില്ലെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡൽഹി: കൊവിഡ് പ്രൊട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം. മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവും ഉൾപ്പെടെയുള്ള സുരക്ഷാ നിർദേശങ്ങൾ കർശനമായി തുടരണം. ഇക്കാര്യം നിർദേശിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കത്തയച്ചു.

ഇടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ കുറഞ്ഞുതുടങ്ങിയതിന് പിന്നാലെ വിവിധ രാജ്യങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. മാസ്‌ക് ധരിക്കുന്നതിലുൾപ്പെടെ സ്വയം തീരുമാനിക്കാം എന്ന നിലയിലേക്ക് നിയന്ത്രണങ്ങൾ ലഘൂകരിക്കപ്പെട്ടു. എന്നാൽ തെക്കുകിഴക്കൻ ഏഷ്യയിലും ചില യൂറോപ്യൻ രാജ്യങ്ങളിലും കൊവിഡ് കേസുകൾ കുത്തനെ വർധിച്ചത് വീണ്ടും ആശങ്കയുടെ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. പുതിയ കൊവിഡ് വകഭേദവും സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. 

പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. കൊവിഡ് ടെസ്റ്റുകളും ചികിത്സയും വാക്‌സിനേഷനും ഊർജിതമാക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. പ്രധാനമായും അഞ്ച് നിർദേശങ്ങൾ ആരോഗ്യ മന്ത്രി മുന്നോട്ടുവെച്ചു. പരിശോധന, ഉറവിടം കണ്ടെത്തൽ, ചികിത്സ, വാക്‌സിനേഷൻ, പ്രോട്ടോക്കോൾ പാലനം എന്നീ കാര്യങ്ങളാണ് അദ്ദേഹം പ്രധാനമായി ചൂണ്ടിക്കാട്ടിയത്.

ഇസ്രയേലിൽ പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിലും കേസുകൾ ഉയരുന്ന സാഹചര്യത്തിലും ലോകാരോഗ്യസംഘടനയും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച മുതലാണ് വീണ്ടും കൊവിഡ് കേസുകൾ വർധിക്കാൻ തുടങ്ങിയത്. 11 ദശലക്ഷം കേസുകളും 43,000 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം മുൻപത്തെ ആഴ്ചയേക്കാൾ 8% വർധിച്ചതായും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി. ഒമിക്രോണിന്റെയും ഉപവിഭാഗമായ ബിഎ.2വിന്റെയും അതിതീവ്ര വ്യാപനമാണ് പെട്ടെന്നുണ്ടായ വർധനവിന് കാരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News