Delhi’s Air Quality: ദീപാവലിക്ക് ഒരു ദിനം മാത്രം ബാക്കി, ഡൽഹിയിലെ വായു​ഗുണനിലവാരം മോശം; ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ടതെങ്ങനെ?

Air Quality: സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച്, ഡൽഹി നഗരത്തിൽ രാവിലെ എട്ട് മണിക്ക് 247 എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) ആണ് രേഖപ്പെടുത്തിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Oct 23, 2022, 02:44 PM IST
  • ഈ വിഷവായു ശ്വസിക്കുന്നത് എല്ലാവരിലും ചുമ, തൊണ്ട വേദന, വൈറൽ അണുബാധകൾ എന്നിവ പടർത്തുന്നു
  • തലസ്ഥാന ന​ഗര നിവാസികൾ വർധിച്ചുവരുന്ന ആരോ​ഗ്യപ്രശ്നങ്ങളോട് മല്ലടിക്കുകയാണ്
Delhi’s Air Quality: ദീപാവലിക്ക് ഒരു ദിനം മാത്രം ബാക്കി, ഡൽഹിയിലെ വായു​ഗുണനിലവാരം മോശം; ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ടതെങ്ങനെ?

ന്യൂഡൽഹി: ഡൽഹി നിവാസികളെ ഏറെ ഭീതിയിലാഴ്ത്തുന്ന കാലാവസ്ഥ വീണ്ടുമെത്തി. ദീപാവലി എല്ലാവർക്കും ആഘോഷത്തിന്റെ നാളുകളാണെങ്കിലും ഡൽഹിക്കാർക്ക് അത് മലിനീകരണത്തിന്റെ കാലം കൂടിയാണ്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച്, നഗരത്തിൽ രാവിലെ എട്ട് മണിക്ക് 247 എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) രേഖപ്പെടുത്തി. പൂജ്യത്തിനും അമ്പതിനും ഇടയിലുള്ള എ.ക്യു.ഐ നല്ലതും 51-100 തൃപ്തികരവും 101-200 മിതമായതും 201-300 മോശവും 301-400 വളരെ മോശം, 40-500 കഠിനവും എന്നിങ്ങനെയാണ് എയർ ക്വാളിറ്റി കണക്കാക്കുന്നത്.

നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 14.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇത് സീസണിലെ ശരാശരിയേക്കാൾ താഴെയാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. പകൽ സമയങ്ങളിൽ തെളിഞ്ഞ ആകാശമായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസായി മാറാൻ സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു. രാവിലെ 8.30ന് ആപേക്ഷിക ആർദ്രത 77 ശതമാനമായി രേഖപ്പെടുത്തി.

ALSO READ: Weather Changes: കാലാവസ്ഥയിലെ മാറ്റം അസുഖങ്ങളിലേക്ക് നയിക്കാം... ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമാകുന്നതിനിടയിൽ സ്വയം എങ്ങനെ ആരോ​ഗ്യത്തോടെയിരിക്കാമെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. ഈ സീസണിൽ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം അങ്ങേയറ്റം അപകടകരമായ നിലയിലേക്ക് താഴുന്നതിനാൽ, തലസ്ഥാന ന​ഗര നിവാസികൾ വർധിച്ചുവരുന്ന ആരോ​ഗ്യപ്രശ്നങ്ങളോട് മല്ലടിക്കുകയാണ്. ഈ വിഷവായു ശ്വസിക്കുന്നത് എല്ലാവരിലും ചുമ, തൊണ്ട വേദന, വൈറൽ അണുബാധകൾ എന്നിവ പടർത്തുകയും ചെയ്യുന്നു. അതിനാൽ, മോശമായിക്കൊണ്ടിരിക്കുന്ന ഈ വായു ഗുണനിലവാരത്തിൽ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും എങ്ങനെ ആരോഗ്യത്തോടെ നിലനിർത്താം എന്ന് നോക്കാം.

- കാർബൺ ഫിൽട്ടർ, എക്‌സ്‌ഹോസ്റ്റ് വാൽവ്, N95-നേക്കാൾ ഉയർന്ന ഫിൽട്ടർ എന്നിവയുള്ള മലിനീകരണത്തെ തടയാൻ അനുയോജ്യമായ മാസ്‌ക് എപ്പോഴും ഉപയോഗിക്കുക.

- നിങ്ങളുടെ വീടിനായി ഒരു എയർ പ്യൂരിഫയർ വാങ്ങുന്നത് പരിഗണിക്കുക. അത് വായു ഫിൽട്ടർ ചെയ്യാനും നിങ്ങൾ ശ്വസിക്കുന്ന മലിനീകരണ വായുവിന്റെ അളവ് കുറയ്ക്കാനും സഹായിക്കും.

- അതിരാവിലെയോ വൈകുന്നേരമോ നടത്തത്തിനോ ശാരീരിക വ്യായാമങ്ങൾക്കോ ആയി ​​പുറത്ത് പോകുന്നത് ഒഴിവാക്കുക. പുറത്ത് പോകേണ്ട അത്യാവശ്യം വരികയാണെങ്കിൽ മലിനീകരണത്തെ ചെറുക്കുന്ന മാസ്‌ക് ധരിക്കാൻ മറക്കരുത്.

ALSO READ: Chicory: സാധാരണ കോഫിയേക്കാൾ ​ഗുണമേന്മയുള്ളതാണോ ചിക്കറി കോഫി?

- നിങ്ങളുടെ വീടിനെ നന്നായി വായുസഞ്ചാരമുള്ളതാക്കുക. വായു പ്രവേശിക്കാൻ അനുവദിക്കുന്നതിനായി നിങ്ങളുടെ ജനലുകളും വാതിലുകളും വൈകുന്നേരം മൂന്ന് മുതൽ അഞ്ച് വരെ തുറന്നിടുക. തെളിഞ്ഞ സൂര്യപ്രകാശമുള്ള ദിവസങ്ങളിൽ ശുദ്ധമായ വായു സഞ്ചാരം ഉണ്ടാകും.

- വൈറ്റമിൻ സി, മഗ്നീഷ്യം എന്നിവ അടങ്ങിയ പഴങ്ങളും ഒമേഗ ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക.

- നിങ്ങൾക്ക് ശ്വാസതടസ്സം, കണ്ണുകളിൽ എരിച്ചിൽ, തലവേദന, ക്ഷീണം എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News