Shocking News!! 2 വര്‍ഷം മുന്‍പ് കൊറോണ ബാധിച്ച് മരിച്ച് സംസ്കരിക്കപ്പെട്ട വ്യക്തി തിരിച്ചെത്തി!!

Shocking News: രണ്ട് വർഷമായി കമലേഷ് എവിടെയായിരുന്നുവെന്നും ഏത് അവസ്ഥയിലായിരുന്നു എന്നതും ഇപ്പോള്‍ ഒരു ചോദ്യമായിരിയ്ക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 15, 2023, 10:30 PM IST
  • 2 വര്‍ഷം മുന്‍പ് കൊറോണ പിടിപെട്ട് മരിച്ച വ്യക്തി തിരിച്ചെത്തിയിരിയ്ക്കുകയാണ്. മധ്യ പ്രദേശിലാണ് സംഭവം
Shocking News!! 2 വര്‍ഷം മുന്‍പ് കൊറോണ ബാധിച്ച് മരിച്ച് സംസ്കരിക്കപ്പെട്ട വ്യക്തി തിരിച്ചെത്തി!!

Madhya Pradesh: ലോകത്തെ ഒന്നടങ്കം പിടിച്ചുകുലുക്കിയ ഒന്നാണ് കൊറോണ മഹാമാരി. കൊറോണ പിടിപെട്ട് ലക്ഷക്കണക്കിന് ആളുകൾ മരണത്തെ ആശ്ലേഷിച്ചു. പകർച്ചവ്യാധിയുടെ ഒന്നും രണ്ടും തരംഗത്തിൽ, ഈ വൈറസ് വലിയ നാശം വിതച്ചിരുന്നു. 

Also Read:  Mars Transit 2023: ചന്ദ്രന്‍റെ രാശിയിൽ ചൊവ്വയുടെ സംക്രമണം, 12 രാശികളിലും പ്രഭാവം 

വൈറസിനെക്കുറിച്ചുള്ള ഭീതി, നിയന്ത്രണങ്ങള്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ഏറെയായിരുന്നു. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാത്ത സാഹചര്യം പോലും ഉണ്ടായിരുന്നു. മരണപ്പെട്ടു എന്ന  അറിയിപ്പ് മാത്രം. ഇനി,  ലഭിച്ചാലോ, മൃതദേഹങ്ങള്‍ മാറിപോയ സംഭവങ്ങളും ഏറെയാണ്‌.  കൊറോണ യെക്കുറിച്ചുള്ള ഭീതി നിറഞ്ഞ ഓര്‍മ്മകള്‍ ഏറെയാണ്‌.

Also Read:  Best Lovers: ഈ രാശിക്കാര്‍ മികച്ച പ്രണയിതാക്കള്‍!! ഇവര്‍ പങ്കാളികളെ അന്ധമായി വിശ്വസിക്കും! 

എന്നാല്‍,  ഇപ്പോള്‍ മധ്യപ്രദേശിലെ ധറിൽ നിന്ന് കൊറോണയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന ഒരു വാര്‍ത്ത‍ ഉയർന്നു വന്നിരിക്കുകയാണ്... 

മധ്യപ്രദേശിലെ ധറിൽ താമസിക്കുന്ന കമലേഷ് കൊറോണയുടെ രണ്ടാം തരംഗത്തിൽ മരിച്ചതായി വിവരം ലഭിച്ചിരുന്നു. 

അതായത്, 2 വര്‍ഷം മുന്‍പ് കൊറോണ പിടിപെട്ട് മരിച്ച വ്യക്തി തിരിച്ചെത്തിയിരിയ്ക്കുകയാണ്.  ആ കാലത്ത് കൊറോണ ബാധിച്ച് മരിക്കുന്ന വ്യക്തികളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തിരുന്നില്ല. മരിച്ചതായി അറിയിപ്പ് ലഭിച്ചതോടെ ബന്ധുക്കള്‍ അന്ത്യകർമങ്ങള്‍ നടത്തി. 

രണ്ട് വർഷത്തിന് ശേഷം കമലേഷ് തിരിച്ചെത്തി. കമലേഷ് തിരിച്ചെത്തിയ വാർത്ത എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. കമലേഷിനെയും കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് വർഷമായി കമലേഷ് എവിടെയായിരുന്നുവെന്നും ഏത് അവസ്ഥയിലായിരുന്നു എന്നതും ഇപ്പോള്‍ ഒരു ചോദ്യമായിരിയ്ക്കുകയാണ്. 
 
2021ൽ കൊറോണയുടെ രണ്ടാം തരംഗം വന്നപ്പോൾ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചു. അതിനിടെ, 30 കാരനായ കമലേഷിനും കൊറോണ ബാധിച്ചു. തുടർന്ന് കമലേഷ് മരിച്ചതായി ആശുപത്രി അറിയിച്ചു. അന്നത്തെ നിര്‍ദ്ദേശത്തെ തുടർന്ന് കമലേഷിന്‍റെ മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തില്ല. കൊറോണ നിയമപ്രകാരം, കമലേഷിന്‍റെ അന്ത്യകർമങ്ങളെക്കുറിച്ച് ഭരണകൂടം കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. 

രണ്ട് വർഷത്തിന് ശേഷം കമലേഷ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ആളുകള്‍ സന്തോഷിച്ചു. എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷം കമലേഷിന്‍റെ അവസ്ഥ വളരെ മോശമായിരുന്നു, അയാൾ ഇപ്പോഴും ഷോക്കിലാണ്. അഹമ്മദാബാദിൽ ഒരു സംഘം തന്നെ ബന്ദികളാക്കിയതായി കമലേഷ് പറഞ്ഞു. എല്ലാ ദിവസവും മയക്കുമരുന്ന് കുത്തിവയ്പ്പ് നൽകിയിരുന്നു. കമലേഷിന്‍റെ  വാർത്ത അറിഞ്ഞതോടെ ഭരണകൂടവും സജീവമായി. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News