ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണ തോത് ഉയര്‍ന്നു തന്നെ

തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണ തോത് ഉയര്‍ന്നുതന്നെ തുടരുമെന്ന് വിദഗ്ധര്‍. വളരെ കുറഞ്ഞ താപനിലയും കാറ്റിന്‍റെ  അഭാവവും കാരണം ഞായറാഴ്​ച അന്തരീക്ഷം വിഷലിപ്​തമായിരുന്നു. 

Last Updated : Dec 4, 2017, 03:54 PM IST
ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണ തോത് ഉയര്‍ന്നു തന്നെ

ന്യൂഡല്‍ഹി: തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണ തോത് ഉയര്‍ന്നുതന്നെ തുടരുമെന്ന് വിദഗ്ധര്‍. വളരെ കുറഞ്ഞ താപനിലയും കാറ്റിന്‍റെ  അഭാവവും കാരണം ഞായറാഴ്​ച അന്തരീക്ഷം വിഷലിപ്​തമായിരുന്നു. 

ഞായറാഴ്ച രേഖപ്പെടുത്തിയ മലിനീകരണ സൂചിക 365 ആയിരുന്നു. ശനിയാ​ഴ്​ച ഇത്​ 331 ആയിരുന്നു.  ഇതേ നില​ തിങ്കളാഴ്​ചയും ചൊവ്വാഴ്​ചയും തുടരു​മെന്നാണ്​ സിസ്​റ്റം ഓഫ്​ എയർ ക്വാളിറ്റി ആൻഡ്​ വെതർ ഫോർകാസ്​റ്റിങ്​ റിസേർച്ചി​​ന്‍റെ (സഫർ) അഭിപ്രായപ്പെട്ടിരിക്കുന്നത്. 

അതേസമയം, തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുമ്പോള്‍ നടപടികൾ സ്വീകരിക്കാതെ  ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ. മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും ഹരിത ട്രൈബ്യൂണൽ പറഞ്ഞു. 

ഫിറോസ്​ ഷാ കോട്​ല മൈതാനത്ത്​ നടന്ന ​​ക്രിക്കറ്റ്​ ടെസ്​റ്റിൽ മാസ്​ക്ക്​ ധരിച്ചായിരുന്നു ശ്രീലങ്കന്‍ ടീം കളിച്ചത്. എന്നിരുന്നാലും കളിയ്ക്കുശേഷം പലര്‍ക്കും തലവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതായി പറയുകയുണ്ടായി. 

ചീഫ്​ സെക്രട്ടറിയും പരിസ്​ഥിതി വകുപ്പ്​ സെക്രട്ടറിയും മാറിയതിനാൽ നടപടിയെ കുറിച്ച് വിശദീകരിക്കാൻ കൂടുതല സമയം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹരിത ട്രൈബ്യൂണൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

മാസങ്ങളായുള്ള വായുമലിനീകരണം ജനങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉണ്ടാവാനിടയാക്കും. ഈ അവസ്​ഥ തുടർന്നാൽ ആസ്​ത്​മയും ബ്രോഞ്ചൈറ്റിസും പോലുള്ള രോഗങ്ങൾ വ്യാപകമാവാനും സാധ്യതയുണ്ട്.

Trending News