ജമ്മു കശ്മീരിൽ തുടർച്ചയായുണ്ടായ ഭൂചലനങ്ങൾക്ക് പിന്നാലെ ഡൽഹി, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും പഞ്ചാബിന്റെ ചില ഭാഗങ്ങളിലും ശക്തമായ ഭൂചലനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താഴ്‌വരയിൽ ഭൂചലനം ആവർത്തിച്ച് അനുഭവപ്പെടുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. ജമ്മു കശ്മീരിലെ റംബാൻ, ദോഡ ജില്ലകളിൽ ശനിയാഴ്ച നേരിയ തോതിൽ രണ്ട് ഭൂചലനങ്ങൾ ഉണ്ടായതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജമ്മു കശ്മീരിലും ലഡാക്കിലും അഞ്ച് തുടർ ഭൂചലനങ്ങൾ ഉണ്ടായി. ഇത് അപൂർവ സംഭവമാണ്. തുടർച്ചയായി ഭൂകമ്പങ്ങൾ ഉണ്ടായെങ്കിലും ഭൂകമ്പങ്ങളുടെ തീവ്രത മിതമായതോ നേരിയതോ ആയിരുന്നു. ചിനാബ് താഴ്‌വര മേഖലയിൽ എട്ട് മണിക്കൂറിനുള്ളിൽ റിക്ടർ സ്‌കെയിലിൽ 3.0 തീവ്രതയും 4.4 തീവ്രതയും രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായതായി അധികൃതർ അറിയിച്ചു.
ജമ്മു കശ്മീരിലും ലഡാക്ക് മേഖലയിലും ശനിയാഴ്ച അഞ്ച് നേരിയ ഭൂചലനങ്ങൾ ഉണ്ടായി. രണ്ട് ഭൂചലനങ്ങൾ ഉണ്ടായത് രണ്ട് മണിക്കൂറിനുള്ളിൽ ആയിരുന്നു. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രദേശത്ത് ഉണ്ടായത്. ജൂൺ 13ന്, ദോഡയിലും കിഷ്ത്വാറിലും 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി.
സമീപ പ്രദേശങ്ങളിൽ ഇതിന്റെ പ്രകമ്പനം ഉണ്ടാകുകയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഡൽഹി എൻസിആറിലും ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീരിൽ കഴിഞ്ഞ രണ്ട് ഭൂചലനങ്ങളുടെ തീവ്രത കുറവായിരുന്നതിനാൽ സമീപ പ്രദേശങ്ങളിലും ജില്ലകളിലും മാത്രമാണ് പ്രകമ്പനം അനുഭവപ്പെട്ടത്.
ജമ്മു-ശ്രീനഗർ ദേശീയ പാതയോട് ചേർന്നുള്ള മലയോര മേഖലയായ റംബാൻ ജില്ലയാണ് ഉച്ചയ്ക്ക് 2.03ന് 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭൂകമ്പത്തിന്റെ ആഴം 33.31 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 75.19 ഡിഗ്രി കിഴക്ക് രേഖാംശത്തിലും ഉപരിതലത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ താഴെയുമാണെന്ന് അദ്ദേഹം അറിയിച്ചു.
18 കിലോമീറ്റർ ആഴത്തിൽ 33.04 വടക്ക് അക്ഷാംശത്തിലും 75.70 ഡിഗ്രി കിഴക്ക് രേഖാംശത്തിലും 4.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം രാത്രി 9.55 ഓടെ ദോഡ ജില്ലയിൽ ഉണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ദോഡ ജില്ലയിൽ ഉണ്ടായ ഏഴാമത്തെ ഭൂചലനമാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...