Engineer's Day 2023: എന്തുകൊണ്ടാണ് എഞ്ചിനിയേഴ്‌സ് ദിനം സെപ്റ്റംബർ 15 ന് ആഘോഷിക്കുന്നത്? ചരിത്രം അറിയാം

Engineer's Day 2023:  മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 ആണ് ഇന്ത്യയിൽ എഞ്ചിനിയേഴ്‌സ് ദിനമായി ആചരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Sep 15, 2023, 11:16 AM IST
  • എഞ്ചിനീയർമാര്‍ സമൂഹത്തിന് നല്‍കിവരുന്ന സംഭാവനകൾ ആഘോഷിക്കുന്നതിനും ലോകത്തെ സ്വാധീനിക്കുന്നതിൽ അവരുടെ പ്രധാന പങ്ക് എടുത്തുകാട്ടുന്നതിനും എഞ്ചിനീയേഴ്‌സ് ദിനം സമർപ്പിക്കുന്നു
Engineer's Day 2023: എന്തുകൊണ്ടാണ് എഞ്ചിനിയേഴ്‌സ് ദിനം സെപ്റ്റംബർ 15 ന് ആഘോഷിക്കുന്നത്? ചരിത്രം അറിയാം

Engineer's Day 2023: സെപ്റ്റംബര്‍ 15 ന് രാജ്യത്തുടനീളം എഞ്ചിനിയേഴ്‌സ് ദിനമായി ആചരിയ്ക്കുന്നു. കൊൽക്കത്ത ആസ്ഥാനമായ ഇന്‍സ്റ്റിട്ട്യൂഷന്‍ ഓഫ് എഞ്ചിനിയേഴ്സിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യയിൽ ഈ ദിവസം ആചരിക്കുന്നത്. 

എഞ്ചിനീയർമാര്‍ സമൂഹത്തിന് നല്‍കിവരുന്ന സംഭാവനകൾ ആഘോഷിക്കുന്നതിനും ലോകത്തെ സ്വാധീനിക്കുന്നതിൽ അവരുടെ പ്രധാന പങ്ക് എടുത്തുകാട്ടുന്നതിനും എഞ്ചിനീയേഴ്‌സ് ദിനം സമർപ്പിക്കുന്നു.
മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 ആണ് ഇന്ത്യയിൽ എഞ്ചിനിയേഴ്‌സ് ദിനമായി ആചരിക്കുന്നത്. 

Also Read:  Ketu Transit 2023: കേതു സംക്രമണം, ഈ 3 രാശിക്കാര്‍ക്ക് ദുരിതം!! പണവും ആരോഗ്യവും നഷ്ടപ്പെടും
 
ഇന്ത്യയിലെ ഏറ്റവും മികച്ച എഞ്ചിനീയർമാരിൽ ഒരാളും ദർശകനുമായ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനം ആഘോഷിക്കുന്നതിനാൽ ഈ ദിനം ഏറെ പ്രധാനമാണ്. ഒരു രാജ്യത്തിന്‍റെ വികസനം എന്നത് അതിന്‍റെ എഞ്ചിനീയർമാരെ ആശ്രയിച്ചിരിക്കുന്നു. കാരണം അവർ നവീകരണത്തിലും പ്രശ്നപരിഹാരത്തിലും ശാസ്ത്ര സാങ്കേതിക വികസനത്തിലും മുൻപന്തിയിലാണ്. എഞ്ചിനീയറിംഗ് ഒരു തൊഴിൽ മാര്‍ഗ്ഗമായി കണക്കാക്കാനും  ദൈനംദിന ജീവിതത്തിൽ എഞ്ചിനീയറിംഗിന്‍റെ മൂല്യത്തെക്കുറിച്ച്  യുവതലമുറയെ ഓര്‍മ്മപ്പെടുത്താനും പ്രോത്സാഹിപ്പിക്കുക്കാനും ഈ ദിനം ലക്ഷ്യമിടുന്നു. 

Also Read:  Solar Eclipse 2023: ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഒക്ടോബര്‍ 14ന്, ഗ്രഹണത്തിന്‍റെ പ്രഭാവം നവരാത്രി ആഘോഷത്തെ ബാധിക്കുമോ? 
 
ദേശീയ എഞ്ചിനിയേഴ്‌സ് ദിനത്തിന്‍റെ ചരിത്രം

ഇന്ത്യയിൽ, പ്രശസ്ത ഇന്ത്യൻ എഞ്ചിനീയറും രാഷ്ട്രീയ നേതാവുമായിരുന്ന സർ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മവാർഷികത്തിനട്ട് സ്മരണയ്ക്കായി എല്ലാ വർഷവും സെപ്റ്റംബർ 15 ന് ദേശീയ എഞ്ചിനിയേഴ്‌സ് ദിനം ആഘോഷിക്കുന്നു. എഞ്ചിനീയറിംഗ് മേഖലയിൽ, ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തെ സാരമായി സ്വാധീനിച്ച ഒരു മുൻനിരക്കാരനാണ് സർ വിശ്വേശ്വരയ്യ. അണക്കെട്ടുകൾ, ജലസേചന ശൃംഖലകൾ, മറ്റ് പദ്ധതികൾ എന്നിവയുടെ വികസനത്തിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. ദേശീയ എഞ്ചിനീയർമാരുടെ ദിനത്തിൽ മോക്ഷഗുണ്ടം വിശ്വേശ്വരയ്യ രാജ്യത്തിന്‌ നല്‍കിയ സംഭാവനകള്‍ അനുസ്മരിക്കുന്നതിനും ആധുനിക ഇന്ത്യയുടെ വികസനത്തിനും നവീകരണത്തിനും എഞ്ചിനീയർമാർ നല്‍കിവരുന്ന സുപ്രധാന സംഭാവനകളെ പ്രകീര്‍ത്തിക്കാനും ഈ അവസരം  വിനിയോഗിക്കുന്നു.  രാജ്യത്തിന്‍റെ വളർച്ചയിലും വികസനത്തിലും എഞ്ചിനീയറിംഗിന്‍റെ പ്രാധാന്യത്തെ ഈ ദിനം ഓർമ്മിപ്പിക്കുന്നു.

സർ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ  ജീവിതത്തെക്കുറിച്ച്.....

ഡോ. എം വിശ്വേശ്വരയ്യ കർണാടകയിലെ  മൈസൂരിലെ കോലാർ ജില്ലയിൽ 1860 സെപ്റ്റംബർ 15 ന് ജനിച്ചു. അച്ഛൻ ശ്രീനിവാസ ശാസ്ത്രി സംസ്കൃത പണ്ഡിതനും ആയുർവേദ വൈദ്യനുമായിരുന്നു. വെങ്കച്ചമ്മ എന്നായിരുന്നു വിശ്വേശ്വരയ്യയുടെ അമ്മയുടെ പേര്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച എം വിശ്വേശ്വരയ്യയ്ക്ക് 12 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. ഇതിനുശേഷം, ജീവിതം അദ്ദേഹത്തിന് എളുപ്പമായിരുന്നില്ല, 

പ്രയാസകരമായ സാഹചര്യങ്ങളിലും ജന്മനാട്ടിൽ ഔപചാരിക സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം വിശ്വേശ്വരയ്യ മദ്രാസ് സർവകലാശാലയിൽ ബിഎ പഠിക്കാൻ പോയി. പിന്നീട് പൂനെയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി.

ഇന്ത്യയിലെ ആദ്യത്തെ സിവിൽ എഞ്ചിനീയർ എന്ന് അറിയപ്പെടുന്ന വ്യക്തിയാണ് ഡോ. മോക്ഷഗുണ്ടം വിശ്വേശ്വരയ്യ. എൻജിനീയറിംഗ് മേഖലയിൽ (അണക്കെട്ടുകൾ, ജലസംഭരണികൾ, ജലവൈദ്യുത പദ്ധതികൾ) അദ്ദേഹം നടത്തിയ മികച്ച പ്രവർത്തനങ്ങൾ കാരണം രാജ്യം അദ്ദേഹത്തിന് ഭാരത് രത്ന നല്‍കി ആദരിച്ചിരുന്നു. 

 ഡോ. മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബര്‍ 15 എഞ്ചിനീയർമാരുടെ ദിനമായി  1968-ൽ ഇന്ത്യാ ഗവൺമെന്‍റ്  പ്രഖ്യാപിച്ചു. അതിനുശേഷം എല്ലാ വർഷവും സെപ്റ്റംബര്‍ 15 ന് എഞ്ചിനിയേഴ്‌സ് ദിനമായി ആഘോഷിക്കുന്നു.
 
ഇന്ത്യയിൽ എല്ലാ വർഷവും സെപ്റ്റംബർ 15 ന് ആഘോഷിക്കുന്ന എഞ്ചിനീയേഴ്സ് ദിനം ശ്രീലങ്കയിലും ടാൻസാനിയയിലും ആഘോഷിക്കുന്നു. ഈ രാജ്യങ്ങളിലും സർ ഡോ. മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ സ്മരണാർത്ഥമാണ് എഞ്ചിനീയേഴ്സ് ദിനം ആചരിക്കുന്നത്. . 

രാജ്യത്ത് എഞ്ചിനീയേഴ്സ് ദിനത്തിന്‍റെ പ്രാധാന്യം

സമൂഹത്തിലെ എഞ്ചിനീയർമാരുടെ സമർപ്പണവും സർഗ്ഗാത്മകതയും നേട്ടങ്ങളും  ആഘോഷിക്കുന്നതിനാൽ എഞ്ചിനീയേഴ്സ്  ദിനം അവിശ്വസനീയമാം വിധം പ്രധാനമാണ്. സങ്കീർണ്ണമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും സാങ്കേതിക വിദ്യയുടെ പുരോഗതിയിലും ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതനിലവാരം ഉയർത്തുന്നതിലും എഞ്ചിനീയർമാർ വഹിക്കുന്ന സുപ്രധാന പങ്കിന്‍റെ ഓർമ്മപ്പെടുത്തലാണിത്. എഞ്ചിനീയർമാരുടെ ദിനം സർഗ്ഗാത്മകതയുടെയും പുരോഗതിയുടെയും ഒരു ആഘോഷമാണ്, കാരണം ഇത് ആദ്യകാല എഞ്ചിനീയർമാരുടെ സംഭാവനകളെ അംഗീകരിക്കുക മാത്രമല്ല, ഇന്നത്തെയും ഭാവിയിലെയും തലമുറകളെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ പരിധിക്കപ്പുറത്തേക്ക് നയിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു..... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News