ഷിംല: ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിംഗ്ഇ (Virbhadra Singh) ഇന്ന് പുലർച്ചെ അന്തരിച്ചു.
പുലർച്ചെ 3.40 ന് ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ (IGMC) വച്ചായിരുന്നു മരണം സംഭവിച്ചത്. 87 വയസായിരുന്നു. തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ (Virbhadra Singh) ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
Also Read: Dilip Kumar: ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാർ അന്തരിച്ചു
Himachal Pradesh | Former Himachal Pradesh Chief Minister & Congress leader Virbhadra Singh passes away at 87 after battling with prolonged illness in early hours of the day: Medical Superintendent Dr Janak Raj, Indira Gandhi Medical College and Hospital, Shimla
(File pic) pic.twitter.com/xPnGrpYfSI
— ANI (@ANI) July 7, 2021
ഏപ്രില്‍ 13 ന് അദ്ദേഹത്തിന് കൊവിഡ് (Covid19) സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മൊഹാലിയിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റി. ഏപ്രില്‍ 23ന് ഷിംലയിലേക്ക് പോന്നു. ശ്വാസതടസം നേരിട്ടതോടെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജൂണ്‍ 11ന് വീണ്ടും കൊവിഡ് ബാധിച്ചെങ്കിലും താമസിയാതെ നെഗറ്റീവായിരുന്നു.
ഒന്‍പത് തവണ എംഎല്‍എ ആയ വീരഭദ്ര സിംഗ് ആറ് തവണ ഹിമാചല്‍ മുഖ്യമന്ത്രിയായിരുന്നു. കൂടാതെ അഞ്ച് തവണ എംപിയുമായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...