ന​ഗ​ര​ത്തില്‍ ഹെ​ല്‍​മെ​റ്റ് നി​ര്‍​ബ​ന്ധ​മില്ല!!

കേ​ന്ദ്രനി​യമം കാറ്റില്‍പ്പറത്തി ഗു​ജ​റാ​ത്ത് സര്‍ക്കാര്‍...  

Last Updated : Dec 5, 2019, 12:12 PM IST
  • ന​ഗ​ര​ങ്ങ​ളി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ല്‍ മാ​ത്രം ഹെ​ല്‍​മെ​റ്റ് ധ​രി​ച്ചാ​ല്‍ മ​തിയെന്ന്‍ ഗുജറാത്ത് സര്‍ക്കാര്
  • ജ​ന​ങ്ങ​ളി​ല്‍ നി​ന്നു​ണ്ടാ​യ എ​തി​ര്‍​പ്പും ബു​ദ്ധി​മു​ട്ടു​ക​ളും മാ​നി​ച്ചാ​ണ് സര്‍ക്കാര്‍ ഈ തീ​രു​മാ​നം കൈക്കൊണ്ടിരിക്കുന്നത്.
ന​ഗ​ര​ത്തില്‍ ഹെ​ല്‍​മെ​റ്റ് നി​ര്‍​ബ​ന്ധ​മില്ല!!

അ​ഹ​മ്മ​ദാ​ബാ​ദ്: കേ​ന്ദ്രനി​യമം കാറ്റില്‍പ്പറത്തി ഗു​ജ​റാ​ത്ത് സര്‍ക്കാര്‍...  

ന​ഗ​ര​ങ്ങ​ളി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ല്‍ മാ​ത്രം ഹെ​ല്‍​മെ​റ്റ് ധ​രി​ച്ചാ​ല്‍ മ​തിയെന്ന്‍ ഗുജറാത്ത് സര്‍ക്കാര്‍...

സം​സ്ഥാ​ന​ത്തെ കോ​ര്‍​പ്പ​റേ​ഷ​ന്‍, മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​ക​ളി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ര്‍​ക്ക് ഹെ​ല്‍​മെ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കേ​ണ്ടെ​ന്നാണ് മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാനമെടുത്തിരിക്കുന്നത്. ‌കേ​ന്ദ്ര ഗ​താ​ഗ​ത​നി​യ​മ​ത്തെ മ​റി​ക​ട​ന്നാ​ണ് ഗു​ജ​റാ​ത്തി​ലെ ബി​ജെ​പി സ​ര്‍​ക്കാ​രി​ന്‍റെ ഈ തീ​രു​മാ​നം. ‌

ജ​ന​ങ്ങ​ളി​ല്‍ നി​ന്നു​ണ്ടാ​യ എ​തി​ര്‍​പ്പും ബു​ദ്ധി​മു​ട്ടു​ക​ളും മാ​നി​ച്ചാ​ണ് സര്‍ക്കാര്‍ ഈ തീ​രു​മാ​നം കൈക്കൊണ്ടിരിക്കുന്നത്. 

ന​ഗ​ര​ത്തി​ലു​ള്ള​വ​ര്‍ അ​ധി​കം ദൂ​രം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​വ​ര​ല്ലെ​ന്നാണ് നിയമ ഭേദഗതിയ്ക്ക്‌ കാരണമായി ഗ​താ​ഗ​ത​മ​ന്ത്രി ആ​ര്‍.​സി. ഫ​ല്‍​ദു ചൂണ്ടിക്കാട്ടിയത്. 

അതേസമയം, പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലും ദേ​ശീ​യ, സം​സ്ഥാ​ന പാ​ത​ക​ളി​ലും ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​തെ ഇ​രു​ച​ക്ര വാ​ഹ​ന​മോ​ടി​ച്ചാ​ല്‍ പി​ഴ ഇ​ടാ​ക്കും. 

സെപ്റ്റംബര്‍ 1 മുതലാണ് രാജ്യത്ത് ഗ​താ​ഗ​ത​നി​യ​മം കര്‍ശനമാക്കിയത്. എന്നാല്‍, ഗ​താ​ഗ​ത​നി​യ​മ​ങ്ങ​ള്‍​ക്ക് കേ​ന്ദ്രം ഏ​ര്‍​പ്പെ​ടു​ത്തി​യ ക​ന​ത്ത​പി​ഴ ആ​ദ്യം വെ​ട്ടി​ക്കു​റ​ച്ച​ത് ഗു​ജ​റാ​ത്ത് സ​ര്‍​ക്കാ​രാ​ണ്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇപ്പോള്‍ ന​ഗ​ര​പ​രി​ധി​യി​ല്‍ ഹെ​ല്‍​മെ​റ്റും നി​ര്‍​ബ​ന്ധ​മ​ല്ലാ​താ​ക്കു​ന്ന​ത്.

Trending News