ഗുര്‍മീത് റാം റഹീമിന്‍റെ ശിക്ഷ നാളെ വിധിക്കും: ഉത്തരേന്ത്യയില്‍ സുരക്ഷ ശക്തമാക്കി

മാനഭംഗക്കേസില്‍ കോടതി കുറ്റക്കാരന്‍ എന്ന് വിധിച്ച ഗുര്‍മീത് റാം റഹിമിനുള്ള ശിക്ഷ നാളെ വിധിക്കും. കലാപഭീതി കണക്കിലെടുത്ത് ദേര സച്ച സൗദ ആസ്ഥാനത്തെ സുരക്ഷ ശക്തമാക്കി.

Last Updated : Aug 27, 2017, 03:40 PM IST
ഗുര്‍മീത് റാം റഹീമിന്‍റെ ശിക്ഷ നാളെ വിധിക്കും: ഉത്തരേന്ത്യയില്‍ സുരക്ഷ ശക്തമാക്കി

ഹരിയാന: മാനഭംഗക്കേസില്‍ കോടതി കുറ്റക്കാരന്‍ എന്ന് വിധിച്ച ഗുര്‍മീത് റാം റഹിമിനുള്ള ശിക്ഷ നാളെ വിധിക്കും. കലാപഭീതി കണക്കിലെടുത്ത് ദേര സച്ച സൗദ ആസ്ഥാനത്തെ സുരക്ഷ ശക്തമാക്കി.

ഇയാള്‍ കുറ്റക്കാരന്‍ എന്ന കോടതിവിധിയെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ നിരവധി ഇടങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. വിവിധ സ്ഥലങ്ങളിലായി അക്രമങ്ങളില്‍ 36 പേരോളം കൊല്ലപ്പെടുകയും ചെയ്തു. കലാപ സാധ്യത മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കിലും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാത്തതിന് മുഖ്യമന്ത്രിയെയും പ്രധാന മന്ത്രിയെയും കോടതി വിമര്‍ശിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും വാഹനങ്ങള്‍ക്ക് നേരെയും അക്രമങ്ങള്‍ ഉണ്ടായി

സിര്‍സയിലെ ദേര സച്ച സൗദ ആസ്ഥാനത്തെ അനുയായികളോട് ആശ്രമം വിട്ട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും ഇതേവരെ പോകാന്‍ തയ്യാറായിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലെ 36 ദേര ആശ്രമങ്ങള്‍ അടച്ചുപൂട്ടി. 552 അനുയായികളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു 
 

Trending News