ന്യൂഡൽഹി: പിഎൻബി വായ്പ തട്ടിപ്പ് കേസിലെ പ്രതിയായ വിവാദ വ്യവസായി മെഹുൽ ചോക്സിയെ (Mehul Choksi) അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിച്ച് ഡൊമിനിക്ക. കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയിൽ (Dominica) പ്രവേശിക്കുന്നതിന് മെഹുൽ ചോക്സിക്ക് അനുവാദമില്ലായിരുന്നെന്ന് ഡൊമിനിക്കൻ മന്ത്രി റെയ്ബേൺ ബ്ലാക്ക്മൂർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
ചോക്സിയെ സ്വദേശത്തേക്ക് തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ മേൽ നടപടികൾ സ്വീകരിക്കാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകുന്നതായും മന്ത്രി റെയ്ബേൺ ബ്ലാക്ക്മൂർ ഉത്തരവിൽ വ്യക്തമാക്കി. മെഹുൽ ചോക്സിയുടെ ഹർജി തള്ളി അദ്ദേഹത്തെ ഇന്ത്യയിലേക്ക് അയയ്ക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഡൊമിനിക്കൻ ഹൈക്കോടതിക്ക് മുൻപാകെ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കോടതിക്ക് ഡൊമിനിക്കൻ അധികൃതർ രേഖകൾ സമർപ്പിച്ചത്. ഇത്തരത്തിൽ കൈമാറിയ രേഖകളിലാണ് ചോക്സിയെ അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിക്കുന്ന ഉത്തരവുള്ളത്.
By powers vested in me in accordance with Immigration & Passport Act of 2017 revised laws of Dominica, Mehul Choksi is declared a prohibited immigrant. Necessary action be taken to have him removed from here: Dominica's National Security & Home Affairs Min,in order dated 25th May
— ANI (@ANI) June 10, 2021
ALSO READ: Mehul Choksi: ചികിത്സയ്ക്കായാണ് താൻ ഇന്ത്യ വിട്ടുപോയതെന്ന് മെഹുൽ ചോക്സി
കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പുതുക്കിയ നിയമങ്ങൾ 2017ലെ ഇമിഗ്രേഷൻ ആന്റ് പാസ്പോർട്ട് ആക്ട് ചാപ്റ്റർ 18:01ലെ സെക്ഷൻ 59(1)(f) പ്രകാരം മെഹുൽ ചോക്സിയെ അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിക്കുന്നുവെന്നാണ് മിനിസ്ട്രി ഓഫ് നാഷണൽ സെക്യൂരിറ്റി ആന്റ് ഹോം അഫയേഴ്സ് പുറത്തിറക്കിയ ഉത്തരവിൽ (Order) വ്യക്തമാക്കിയിരിക്കുന്നത്. മെയ് 25നാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രി റെയ്ബേൺ ബ്ലാക്ക്മൂർ ആണ് ഉത്തരവിൽ ഒപ്പ് വച്ചിരിക്കുന്നത്. അതേസമയം, മെഹുൽ ചോക്സിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ജൂൺ 11ലേക്ക് മാറ്റിവച്ചിരിക്കുകയാണ്. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ചോക്സി ഹൈക്കോടതിയെ സമീപിച്ചത്.
ALSO READ: മെഹുൽ ചോക്സിയെ വിട്ടുകിട്ടാൻ ശ്രമങ്ങൾ തുടർന്ന് ഇന്ത്യ; ഹേബിയസ് കോർപസ് ഹർജി കോടതി ഇന്ന് പരിഗണിക്കും
വീഡിയോ കോൺഫറൻസിലൂടെയാണ് ജഡ്ജി ഹർജി പരിഗണിച്ചത്. മെയ് 23നാണ് മെഹുൽ ചോക്സിയെ ആന്റിഗ്വയിൽ നിന്ന് കാണാതായത്. ഇന്ത്യയിൽ നിന്ന് കടന്നുകളഞ്ഞ മെഹുൽ ചോക്സി 2018 മുതൽ ആന്റിഗ്വയിലാണ് താമസിച്ചിരുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് (PNB Scam) നടത്തിയാണ് ഡയമണ്ട് വ്യാപാരിയായ മെഹുൽ ചോക്സി രാജ്യം വിട്ടത്. ഡൊമിനിക്കൻ സർക്കാരിന്റെ പുതിയ പ്രഖ്യാപനം ചോക്സിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുന്നതിന് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...