56-ാം ശ്രമത്തിൽ ജയിച്ച 10-ാം ക്ലാസ് പരീക്ഷ; 77-ാം വയസ്സിൽ എഴുതാൻ പോകുന്ന പ്ലസ്ടു പരീക്ഷ, ഇദ്ദേഹം ഒരു മാസ്സാണ്

1945-ൽ ജലോറിലെ സർദാർഗഢ് ഗ്രാമത്തിലാണ് ഹുകുംദാസ് ജനിച്ചത്

Written by - Zee Malayalam News Desk | Last Updated : Mar 23, 2022, 03:07 PM IST
  • ഇപ്പോൾ പ്ലസ്ടുവിന് ചേർന്നിരിക്കുകയാണ് അദ്ദേഹം
  • 1945-ൽ ജലോറിലെ സർദാർഗഢ് ഗ്രാമത്തിലാണ് ഹുകുംദാസ് ജനിച്ചത്
  • ട്രഷറി വകുപ്പിൽ നിന്ന് നാലാം ക്ലാസ് ജീവനക്കാരനായി വിരമിക്കുമ്പോഴും അദ്ദേഹം 10-ാം ക്ലാസിൽ പരീക്ഷ എഴുതുകയായിരുന്നു
56-ാം ശ്രമത്തിൽ ജയിച്ച 10-ാം ക്ലാസ് പരീക്ഷ; 77-ാം വയസ്സിൽ എഴുതാൻ പോകുന്ന പ്ലസ്ടു പരീക്ഷ, ഇദ്ദേഹം ഒരു മാസ്സാണ്

പ്രായമൊക്കെ വെറും സംഖ്യമാത്രമാണെന്ന് എത്രയോ പേർ തെളിയിച്ച് കഴിഞ്ഞിരിക്കുന്നു. ആത്മവിശ്വാസവും ആഗ്രഹവും പിന്നെ കഠിനാദ്വാനവും ചേർന്നാൽ എല്ലാം നിസ്സാര പ്രശ്നങ്ങൾ മാത്രമായിരിക്കും. ഇതിന് വീണ്ടും ഉദാഹരണമാവുന്നത് രാജസ്ഥാനിലെ ജലോറിൽ നിന്നൊരു 77-കാരനാണ്.

പേര് ഹുകുംദാസ് വൈഷ്ണവ് 55 തവണ പത്താം ക്ലാസ് പരീക്ഷയെഴുതിയ 56മത്തെ തവണ 10-ാം ക്ലാസ് പാസ്സായി. ഇപ്പോൾ പ്ലസ്ടുവിന് ചേർന്നിരിക്കുകയാണ് അദ്ദേഹം. വിരമിച്ചത് സർക്കാർ സർവ്വീസിലെ ക്ലാസ്-4 ജീവനക്കാരനായിട്ടായിരുന്നെങ്കിലും പിന്നെയും പഠിക്കണമെന്നായിരുന്നു ഹുകുംദാസിന് ആഗ്രഹം.

1945-ൽ ജലോറിലെ സർദാർഗഢ് ഗ്രാമത്തിലാണ് ഹുകുംദാസ് ജനിച്ചത്. പിന്നീട് സമീപത്തെ തന്നെ തീഖി ഗ്രാമത്തിൽ നിന്ന് ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പാസായി. 1962ൽ മൊകൽസറിൽ ആദ്യമായി പത്താംതരം പരീക്ഷയെഴുതി. ബാർമറിലായിരുന്നു പരീക്ഷാകേന്ദ്രം.

ആദ്യതവണ തന്നെ പരാജയത്തിൻറെ കയ്പ്പ്. പിന്നീട് രണ്ടാം തവണയും പരാജയപ്പെട്ടു. പത്താം ക്ലാസ് പരീക്ഷയിൽ ഒരിക്കലും വിജയിക്കാനാവില്ലെന്ന്ഹുകുംദാസിൻറെ സുഹൃത്തുക്കൾ വെല്ലുവിളിച്ചു. വെല്ലുവിളി സ്വീകരിച്ച ഹുകുംദാസ് ഒരു ദിവസം പത്താം ക്ലാസ് പരീക്ഷയിൽ വിജയിക്കുമെന്ന് വാഗ്ദാനം ചെയ്തു. അതൊരു ഒന്നൊന്നര പറച്ചിലായിരുന്നു. പരീക്ഷ എഴുത്ത് അദ്ദേഹം അവസാനിപ്പിച്ചില്ല. തോൽവികൾ സംഭവിച്ചു കൊണ്ടേയിരുന്നു.

2005-ൽ ട്രഷറി വകുപ്പിൽ നിന്ന് നാലാം ക്ലാസ് ജീവനക്കാരനായി വിരമിക്കുമ്പോഴും അദ്ദേഹം 10-ാം ക്ലാസിൽ പരീക്ഷ എഴുതുകയായിരുന്നു. ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ നടത്തിയ പത്താം ക്ലാസ് പരീക്ഷയിൽ 48 തവണ അദ്ദേഹം ഹാജരായി. അതിനുശേഷം അദ്ദേഹം സ്റ്റേറ്റ് ഓപ്പൺ ബോർഡിലായി പരീക്ഷണ ഒടുവിൽ 2019 ൽ പത്താം ക്ലാസ് വിജയിച്ചു. പിന്നീട് 2021-22 സെഷനിൽ 12-ാം ക്ലാസിൽ ചേർന്നു. ഇനി പ്ലസ്ടുവിനും അദ്ദേഹം പരീക്ഷ എഴുതും.

ജലോർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ചൊവ്വാഴ്ച ഹുകുംദാസ് പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. അങ്ങിനെ 77-ാം വയസ്സിലും പരീക്ഷക്ക് നമ്മളെ തോൽപ്പിക്കാനിവില്ലെന്ന് പറയുന്നു ഹുകുംദാസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News