Modi@8: 8 പ്രധാനമന്ത്രിയുടെ ഭാഗ്യ നമ്പര്‍? മോദിയും 8 എന്ന അക്കവും തമ്മില്‍ അഭേദ്യ ബന്ധം

രാജ്യത്തിന്‍റെ  പ്രധാനമന്ത്രിയായി നരേന്ദ്ര മോദി 8 വര്‍ഷം പൂര്‍ത്തിയാക്കിയിരിയ്ക്കുകയാണ്.  2014 മെയ്‌ 26 നാണ് അദ്ദേഹം  പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്തത്.

Written by - Zee Malayalam News Desk | Last Updated : May 26, 2022, 11:53 AM IST
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനങ്ങളും ജീവിതവും പരിശോധിച്ചാൽ ഒരു കാര്യം പൊതുവായി കാണാം. അത് 8 എന്ന അക്കമാണ്.
  • അദ്ദേഹത്തിന്‍റെ ജീവിതത്തിൽ 8 എന്ന അക്കത്തിന് നിര്‍ണ്ണായകമായ സ്ഥാനമാണ് ഉള്ളത്.
 Modi@8: 8 പ്രധാനമന്ത്രിയുടെ ഭാഗ്യ നമ്പര്‍? മോദിയും  8 എന്ന അക്കവും തമ്മില്‍ അഭേദ്യ ബന്ധം

New Delhi: രാജ്യത്തിന്‍റെ  പ്രധാനമന്ത്രിയായി നരേന്ദ്ര മോദി 8 വര്‍ഷം പൂര്‍ത്തിയാക്കിയിരിയ്ക്കുകയാണ്.  2014 മെയ്‌ 26 നാണ് അദ്ദേഹം  പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനങ്ങളും ജീവിതവും പരിശോധിച്ചാൽ ഒരു കാര്യം പൊതുവായി കാണാം. അത് 8 എന്ന അക്കമാണ്.  അദ്ദേഹത്തിന്‍റെ ജീവിതത്തിൽ 8 എന്ന അക്കത്തിന്  നിര്‍ണ്ണായകമായ സ്ഥാനമാണ്  ഉള്ളത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊണ്ട പല  വലിയ തീരുമാനങ്ങളിൽ ഭൂരിഭാഗവും 8 എന്ന അക്കവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.  

Also Read:  Modi@8: പ്രധാനമന്ത്രി പദവിയില്‍ 8 വര്‍ഷം പൂര്‍ത്തിയാക്കി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും നിര്‍ണ്ണായക തീരുമാനമായി കണക്കാക്കുന്ന  നോട്ട് നിരോധനം  നവംബർ 8ന് രാത്രി 8 മണിക്കാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇതുകൂടാതെ, 2019 ഓഗസ്റ്റ് 8 ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിന് പ്രത്യേക പദവി ല്‍കുന്ന ആർട്ടിക്കിൾ 370 സംബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തത്.  രാജ്യത്ത് കോവിഡ്  വ്യാപിച്ച സാഹചര്യത്തില്‍  രാത്രി 8 മണിക്ക്  പ്രധാനമന്ത്രി മോദി രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. 

 8 എന്ന അക്കവുമായി പ്രധാനമന്ത്രി മോദിക്ക് എന്താണ് ബന്ധം?
സെപ്റ്റംബർ 17നായിരുന്നു പ്രധാനമന്ത്രി മോദിയുടെ ജനനം. അക്കങ്ങള്‍ തമ്മില്‍ കൂട്ടിയാല്‍  8 ആണ്. അദ്ദേഹത്തിന്‍റെ ഒട്ടു മിക്ക സുപ്രധാന തീരുമാനങ്ങളും പദ്ധതികളും 8, 17, 26 തീയതികളിലാണ്  ആരംഭിച്ചിട്ടുള്ളത്. അതായത് ഈ തിയതികളുടെ ആകെ തുക 8 ആണ്.   ഇതിന്‍റെ അടിസ്ഥാനത്തിൽ 8 എന്ന അക്കം പ്രധാനമന്ത്രി മോദിയുടെ ഭാഗ്യ സംഖ്യയാണെന്ന് പറയപ്പെടുന്നു. 

**  പ്രധാനമന്ത്രി മോദിയുടെ ജനനത്തീയതി - 17 സെപ്റ്റംബർ (1+7=8)

** നാലാം തവണയും ഗുജറാത്ത് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്ന തീയതി - 26 ഡിസംബർ (2+6=8)

**2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ തീയതി - മാർച്ച് 26 (2+6=8)

** ആദ്യമായി പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ - മെയ് 26 (2+6=8)

**നോട്ട് നിരോധനം പ്രഖ്യാപിച്ച തിയതി - നവംബർ 08 (0+8=8)

**2019  ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി  പത്രിക സമര്‍പ്പിച്ച തിയതി   26 ഏപ്രിൽ (2+6=8)

** പ്രധാനമന്ത്രി മുദ്ര യോജന തീയതി - 8 ഏപ്രിൽ (0+8=8)

** ബാലാകോട്ടിൽ വ്യോമാക്രമണം നടത്താൻ തീരുമാനിച്ച തീയതി - 26 ഫെബ്രുവരി (2+6= 8 )

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

 

Trending News