ബിജെപിയിലെ ഏറ്റവും സത്യസന്ധനായ മനുഷ്യന്‍!!

വോട്ടിംഗ് യന്ത്രത്തിലെ തിരിമറിയെപ്പറ്റി സൂചന നല്‍കിയ ഹരിയാനയിലെ അസന്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ബക്ഷിഷ് സിംഗ് വിര്‍കിനെ ബിജെപിയിലെ ഏറ്റവും സത്യസന്ധനായ മനുഷ്യനായി വിശേഷിപ്പിച്ച് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി!!

Last Updated : Oct 21, 2019, 03:52 PM IST
ബിജെപിയിലെ ഏറ്റവും സത്യസന്ധനായ മനുഷ്യന്‍!!

ന്യൂഡല്‍ഹി: വോട്ടിംഗ് യന്ത്രത്തിലെ തിരിമറിയെപ്പറ്റി സൂചന നല്‍കിയ ഹരിയാനയിലെ അസന്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ബക്ഷിഷ് സിംഗ് വിര്‍കിനെ ബിജെപിയിലെ ഏറ്റവും സത്യസന്ധനായ മനുഷ്യനായി വിശേഷിപ്പിച്ച് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി!!

പ്രചാരണ പരിപാടിക്കിടെ, ആവേശം മൂത്ത് നിങ്ങള്‍ ആര്‍ക്കു വോട്ട് ചെയ്താലും അത് താമരയ്ക്കേ ലഭിക്കൂ എന്നായിരുന്നു ബക്ഷിഷ് സിംഗ് വിര്‍ക് പ്രസ്താവിച്ചത്. 

"മോദിജി ബുദ്ധിയുള്ളവനാണ്. മനോഹര്‍ലാല്‍ ഖട്ടറും ബുദ്ധിയുള്ളവനാണ്. നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്തുവെന്ന് കണ്ടുപിടിക്കുക പ്രയാസമുള്ള കാര്യമല്ല. നിങ്ങള്‍ ഏതു ബട്ടണ്‍ അമര്‍ത്തിയാലും അത് താമരയ്ക്കേ ലഭിക്കൂ. ഇവി എമ്മില്‍ ഒരു പ്രത്യേക ഭാഗം അതിനായി ഘടിപ്പിച്ചിട്ടുണ്ട്", ബക്ഷിഷ് സിംഗ് വിര്‍ക് പറഞ്ഞു

അതേസമയം, നേതാവിന്‍റെ പ്രസംഗവും പ്രസ്താവനയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ദീപേന്ദര്‍ സി൦ഗ് ഹൂഡയാണ് 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. 

പ്രസംഗത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും പ്രതിപക്ഷം രംഗത്തുവരികയും ചെയ്തതോടെ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടു. 

വിര്‍കിന്‍റെ പ്രസ്താവനയ്ക്ക് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിനയ് പ്രതാപ് സിംഗ് പറഞ്ഞു. 

ഇവിഎമ്മില്‍ ബിജെപി തിരിമറി നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന വീഡിയോ.

എന്നാല്‍, വീഡിയോ വ്യാജമാണെന്നു പ്രസ്താവനയുമായി വിര്‍ക് രംഗത്തെത്തി. തന്നെയും പാര്‍ട്ടിയെയും അപമാനിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ ശ്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 

 

 

More Stories

Trending News