കെട്ടിടത്തിന് മുകളിൽ നിന്ന് ഇരുമ്പ് പൈപ്പ് വീണ് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

റോഡിലൂടെ നടന്നു വരികയായിരുന്ന അമ്മയുടെയും മകളുടെയും ദേഹത്തേക്ക് പണി നടക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് ഇരുമ്പ് പൈപ്പ് വീഴുകയായിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Mar 12, 2023, 10:57 AM IST
  • നിർമ്മാണ സ്ഥലങ്ങളിലെ സുരക്ഷാ ആവശ്യകതകൾ സംബന്ധിച്ച് മാനദണ്ഡങ്ങൾ രൂപീകരിക്കാൻ ബോംബെ ഹൈക്കോടതി ബിഎംസിയോട് നേരത്തെ നിർദ്ദേശിച്ചിരുന്നു.
  • ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് അപകടം നടന്നിരിക്കുന്നത്.
  • ഓട്ടോക്കാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കെട്ടിടത്തിന് മുകളിൽ നിന്ന് ഇരുമ്പ് പൈപ്പ് വീണ് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

മുംബൈ: മുംബൈയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ഇരുമ്പ് പൈപ്പ് വീണ് അമ്മയും മകളും മരിച്ചു. ഷമ ഷെയ്ഖ് (29) മകൾ ആയത് (8) എന്നിവരാണ് മരിച്ചത്. മകളെ സ്കൂളിൽ നിന്ന് വിളിച്ചു കൊണ്ട് വരുനന്തിനിടെയാണ് അപകടമുണ്ടായത്. ജോ​ഗേശ്വരി ഈസ്റ്റിൽ ഇന്നലെ വൈകുന്നേരം 4.45ഓടെയാണ് സംഭവം. റോഡിലൂടെ നടന്നു വരികയായിരുന്ന അമ്മയുടെയും മകളുടെയും ദേഹത്തേക്ക് പണി നടക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് ഇരുമ്പ് പൈപ്പ് വീഴുകയായിരുന്നു. ഒരു ഓട്ടോറിക്ഷയ്ക്കും കേടുപാടുകൾ സംഭവച്ചിരുന്നു. 

സംഭവത്തിൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. നിർമ്മാണ സ്ഥലങ്ങളിലെ സുരക്ഷാ ആവശ്യകതകൾ സംബന്ധിച്ച് മാനദണ്ഡങ്ങൾ രൂപീകരിക്കാൻ ബോംബെ ഹൈക്കോടതി ബിഎംസിയോട് നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് അപകടം നടന്നിരിക്കുന്നത്. ആസിഫ് ആണ് ഷമയുടെ ഭർത്താവ്. മകൾ ആയതിനെ കൂടാതെ ഇവർക്ക് നാല് വയസുകാരനായ ഒരു മകൻ കൂടിയുണ്ട്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആയത്തിനെ കൂട്ടിക്കൊണ്ടുവരാൻ ദിവസവും പോകുന്നത് ഷമയാണ്. ഓട്ടോക്കാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Japanese Woman Assaulted: ഹോളി ആഘോഷത്തിനിടെ ജപ്പാൻകാരിയെ കടന്നുപിടിച്ച് അപമാനിച്ചു; 3 പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പേർ പിടിയിൽ.  ഹോളി ആഘോഷത്തിനിടെ നടന്ന അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ഇതിൽ വലിയ പ്രതിഷേധം ഉയരുകയും ഉണ്ടായി ഇതിനെ തുടർന്നാണ് പോലീസ് നടപടി. 

സംഭവം നടന്നത് മധ്യ ഡൽഹിയിലെ പഹർഗഞ്ചിൽ വച്ചാണ്. ജപ്പാനിൽനിന്നും ഇന്ത്യ സന്ദർശിക്കാനെത്തിയ വനിതയെ ഹോളി ദിനത്തിൽ ഒരുകൂട്ടം ആളുകൾ കയറിപ്പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുകയുണ്ടായി.  രാജ്യത്താകെ വലിയ ചർച്ചയുണ്ടായ വിഷയമായിരുന്നു ഇത്. ദേശീയ വനിതാ കമ്മിഷനുൾപ്പെടെ വിഷയത്തിൽ ഇടപെടുകയും കടുത്ത നടപടി ആവശ്യപ്പെടുകയുമുണ്ടായി. ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ഇവർ തെരുവിലേക്ക് ഇറങ്ങിയ സമയത്തായിരുന്നു സംഭവം നടന്നത്.  

വിദേശത്ത് നിന്നും ഹോളി ഉൾപ്പെടെയുള്ള ആഘോഷങ്ങൾ കാണാൻ ഇന്ത്യയിലേക്കെത്തിയ ഒരു ടൂറിസ്റ്റിനോട് ഇത്തരത്തിലുള്ള പ്രവർത്തി ശരിയായില്ല എന്നുള്ള നിരവധി വിമർശനമാണ് വിഷയത്തിൽ ഉയർന്നിരുന്നത്.  സംഭവത്തിൽ കസ്റ്റഡിയിലെടുത്ത മൂന്നു പേരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത വ്യക്തിയാണെന്നാണ് പോലീസ് പറയുന്നത്.  മൂവരും പാഡ്ഇഗഞ്ച് നിവാസികളാണ്.  ഇവരിൽ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം അപമാനിക്കപ്പെട്ട ജപ്പാൻ യുവതി ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല.  പെൺകുട്ടി കുടുംബത്തോടൊപ്പം ബംഗ്ലാദേശിലാണ് ഇപ്പോൾ ഉള്ളതെന്ന് പോലീസ് പറഞ്ഞു. ഇവരിൽ നിന്നും പരാതി എഴുതി വാങ്ങുമെന്നാണ് ഡൽഹി  പോലീസ് പറയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News