Mysuru gang rape: പെൺകുട്ടികൾ ആറരയ്‌ക്ക് ശേഷം പുറത്തുപോകുന്നത് വിലക്കിയ സർക്കുലർ പിൻവലിച്ച് Mysore University

പെൺകുട്ടികൾ ആറരയ്‌ക്ക് ശേഷം പുറത്തുപോകുന്നത് വിലക്കിക്കൊണ്ട്  മൈസൂർ യൂണിവേഴ്‌സിറ്റി പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിച്ചു. സര്‍ക്കുലര്‍ വിവാദമായതിനെത്തുടര്‍ന്നാണ്  പിന്‍വലിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Aug 29, 2021, 01:19 PM IST
  • പെൺകുട്ടികൾ ആറരയ്‌ക്ക് ശേഷം പുറത്തുപോകുന്നത് വിലക്കിക്കൊണ്ട് മൈസൂർ യൂണിവേഴ്‌സിറ്റി പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിച്ചു.
  • കഴിഞ്ഞ ചൊവ്വാഴ്ച മൈസൂരുവില്‍ യൂണിവേഴ്‌സിറ്റി വിദ്യര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായിരുന്നു. ഈ സംഭവത്തിന് പിന്നാലെയായിരുന്നു യൂണിവേഴ്‌സിറ്റി സർക്കുലർ പുറപ്പെടുവിച്ചത്.
  • വിവാദമായതോടെ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ജി ഹേമന്തകുമാർ സർക്കുലർ പിൻവലിച്ചു.
Mysuru gang rape: പെൺകുട്ടികൾ ആറരയ്‌ക്ക് ശേഷം പുറത്തുപോകുന്നത് വിലക്കിയ സർക്കുലർ പിൻവലിച്ച്  Mysore University

Mysuru: പെൺകുട്ടികൾ ആറരയ്‌ക്ക് ശേഷം പുറത്തുപോകുന്നത് വിലക്കിക്കൊണ്ട്  മൈസൂർ യൂണിവേഴ്‌സിറ്റി പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിച്ചു. സര്‍ക്കുലര്‍ വിവാദമായതിനെത്തുടര്‍ന്നാണ്  പിന്‍വലിച്ചത്.  

കഴിഞ്ഞ ചൊവ്വാഴ്ച മൈസൂരുവില്‍  യൂണിവേഴ്‌സിറ്റി വിദ്യര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായിരുന്നു (Mysore Gangrape). ഈ സംഭവത്തിന് പിന്നാലെയായിരുന്നു യൂണിവേഴ്‌സിറ്റി  (Mysore University) സർക്കുലർ പുറപ്പെടുവിച്ചത്.  വിവാദമായതോടെ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ജി ഹേമന്തകുമാർ സർക്കുലർ പിൻവലിച്ചു.

Also Read: Mysuru gang rape: വൈകിട്ട് 6.30 ശേഷം വിദ്യാർഥിനികൾ പുറത്തിറങ്ങുന്നത് നിരോധിച്ച് മൈസൂർ സർവ്വകലാശാല

പെൺകുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് പുതിയ നിയമമെന്നായിരുന്നു യൂണിവേഴ്‌സിറ്റി അധികൃതർ നൽകിയ വിശദീകരണം.  എന്നാല്‍ സർക്കുലർ പുറത്തിറങ്ങിയതോടെ പ്രതിഷേധവുമായി നിരവധി പേര്‍  രംഗത്തെത്തിയിരുന്നു.  സർക്കുലർ പ്രകാരം ക്യാമ്പസിലെ പെൺകുട്ടികൾ വൈകീട്ട് 6:30 ന് ശേഷം പുറത്തിറങ്ങുന്നത് നിരോധിച്ചിരുന്നു. 

Also Read: Mysuru Gang Rape : മൈസൂരു കൂട്ടബലാത്സംഗക്കേസിൽ അഞ്ചുപേര്‍ അറസ്റ്റില്‍; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

അതേസമയം,  മൈസൂരു കൂട്ടബലാത്സംഗ കേസില്‍ പോലീസ് പിടികൂടിയ പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. പ്രായപൂർത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 5 പേരെയാണ് ഇതുവരെ പോലീസ് പിടികൂടിയത്. അറസ്റ്റിലായവരെ ഇന്ന് ചാമുണ്ഡി ഹിൽസിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെനാണ് റിപ്പോര്‍ട്ട്. സംഘത്തിലെ ഒരാൾക്ക് വേണ്ടി ഇപ്പോഴും തിരച്ചിൽ നടക്കുകയാണ്.  കേസുമായി  ബന്ധപ്പെട്ട്  മലയാളി വിദ്യാര്‍ത്ഥികള്‍ക്ക്  നേര്‍ക്ക്‌ സംശയം ഉയര്‍ന്നിരുന്നു.  

Also Read: Mysuru Gang Rape : മൈസൂരു കൂട്ടബലാത്സംഗക്കേസിൽ ഇന്ന് തെളിവെടുപ്പ് നടത്തും; പ്രതികളെ പെൺകുട്ടി തിരിച്ചറിഞ്ഞു

കഴിഞ്ഞ  ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൈസൂരിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയ വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിനിരയാവുകയിരുന്നു.  അതേസമയം,  അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയുടെ  ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News