നന്ദൻ നിലേക്കനി ഇൻഫോസിസിന്റെ തലപ്പത്തേക്ക്?

വ്യവസായിയും ഇൻഫോസിസിന്റെ സഹസ്ഥാപകരിൽ ഒരാളുമായ നന്ദൻ നിലേക്കനി വീണ്ടും കമ്പനിയുടെ ചെയർമാൻ സ്ഥാനത്തേക്ക് എത്തിയേക്കും. ഇൻഫോസിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും (സിഇഒ) മാനേജിങ് ഡയറക്ടറും (എംഡി) ആയ ഡോ.വിശാൽ സിക്ക രാജി വച്ച സാഹചര്യത്തിലാണ് നന്ദൻ നിലേക്കനിയെ തിരികെ കമ്പനി തലപ്പത്തേക്ക് കൊണ്ടുവരുന്നതിനുള്ള കരുനീക്കങ്ങൾ സജീവമായത്. 

Last Updated : Aug 23, 2017, 02:17 PM IST
നന്ദൻ നിലേക്കനി ഇൻഫോസിസിന്റെ തലപ്പത്തേക്ക്?

ന്യൂഡൽഹി: വ്യവസായിയും ഇൻഫോസിസിന്റെ സഹസ്ഥാപകരിൽ ഒരാളുമായ നന്ദൻ നിലേക്കനി വീണ്ടും കമ്പനിയുടെ ചെയർമാൻ സ്ഥാനത്തേക്ക് എത്തിയേക്കും. ഇൻഫോസിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും (സിഇഒ) മാനേജിങ് ഡയറക്ടറും (എംഡി) ആയ ഡോ.വിശാൽ സിക്ക രാജി വച്ച സാഹചര്യത്തിലാണ് നന്ദൻ നിലേക്കനിയെ തിരികെ കമ്പനി തലപ്പത്തേക്ക് കൊണ്ടുവരുന്നതിനുള്ള കരുനീക്കങ്ങൾ സജീവമായത്. 

വിശാൽ സിക്ക രാജി വച്ച സാഹചര്യം നേരിടുന്നതിന് വിശ്വാസ്യതയും കഴിവുമുള്ള ഒരാളെ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. 

ഇൻഫോസിസിന്റെ സഹസ്ഥാപകരിൽ ഒരാളായ നിലേക്കനി 2009 ജൂലൈ 9 വരെ ഇൻഫോസിസിന്റെ കോ ചെയർമാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തെ കമ്പനിയുടെ തലപ്പത്തേക്ക് കൊണ്ടു വരുന്നത് ഗുണം ചെയ്യുമെന്നാണ് നിക്ഷേപക ഉപദേശകസമിതിയുടെയും നിർദേശം. 

എന്നാൽ, നിലേക്കനിയുടെ പദവി സംബന്ധിച്ചോ ഇടപെടൽ സംബന്ധിച്ചോ വ്യക്തത കൈവന്നിട്ടില്ല. രണ്ടു ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ. 

1981ൽ നന്ദൻ നിലേക്കനിയും നാരായണമൂർത്തിയും മറ്റു അഞ്ചു പേരും ചേർന്നാണ് 'ഇൻഫോസിസ്' തുടങ്ങിയത്. ഡയറക്ടർ, മാനേജിംഗ് ഡയറക്ടർ, പ്രസിഡന്റ്‌, സി.ഇ.ഓ എന്നീ നിലകളിലും നിലേക്കനി ഇൻഫോസിസിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

Trending News