ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം: 9 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

  

Last Updated : Mar 13, 2018, 03:21 PM IST
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം: 9 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢ്: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 9 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സിആര്‍പിഎഫ് 212 ബ്റ്റാലിയനിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. സുക്മ ജില്ലയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്.

 

 

കിസ്താരം പ്രദേശത്തെ വനപ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തവേ സൈനിക വാഹനം തകര്‍ക്കുകയായിരുന്നു. കുഴിബോംബുകളില്‍ നിന്നും സുരക്ഷ നല്‍കുന്ന വാഹനത്തിലായിരുന്നു സൈനികരുടെ യാത്ര.

Trending News