ന്യൂഡല്‍ഹി: വൈഎസ്ആര്‍ കോൺഗ്രസും ടിഡിപിയും ലോകസഭയില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. വൈഎസ്ആര്‍ കോണ്‍ഗ്രസിന് വേണ്ടി ടിഡി സുബറെഡ്ഡിയും ടിഡിപിക്കു വേണ്ടി തോട്ടാ നരസിംഹനുമാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നരേന്ദ്രമോദി സർക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയമാണിത്.
അവിശ്വാസ പ്രമേയ നോട്ടീസിന് അനുമതി കിട്ടണമെങ്കിൽ 50 അംഗങ്ങളുടെ പിന്തുണ വേണം. അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസ്, തൃണമൂൽ കോണ്‍ഗ്രസ്, സിപി എം എന്നീ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചു. അതോടൊപ്പം ടിഡിപി. നോട്ടീസിനെ അനുകൂലിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അവിശ്വാസ പ്രമേയത്തെ മറികടക്കാനുള്ള അംഗബലം ഇപ്പോഴും ബിജെപിക്കുണ്ട്. ശിവസേന കൂടി മുന്നണി വിട്ടാലും എൻഡിഎയ്ക്ക് 297 അംഗങ്ങള്‍ ഉണ്ടാവും.
ലോക്സഭയിൽ മോദി സർക്കാരിന് കേവലഭൂരിപക്ഷമുള്ളതിനാൽ അവിശ്വാസം പാസാകണമെന്നില്ല. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ഒരു വർഷം മാത്രം അവശേഷിക്കെ വിശ്വാസവോട്ട് തേടേണ്ട സാഹചര്യം മോദി സര്‍ക്കാരിന് ക്ഷീണവും പ്രതിസന്ധിയുമാണ്.
Letter of TDP MP Thota Narasimhan to Lok Sabha Secretary-General for moving motion on 'No-Confidence in the Council of Ministers' in the House. pic.twitter.com/Zwg5qge3Sw
— ANI (@ANI) March 16, 2018