ജെഎന്‍യു: വിദ്യാര്‍ത്ഥിനിള്‍ക്കെതിരെ പുരുഷ പോലീസിന്‍റെ ബലപ്രയോഗം!!

വനിതാ പോലീസിനെ വ്യന്യസിപ്പിക്കാതിരുന്ന അധികാരികള്‍ക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. 

Sneha Aniyan | Updated: Nov 11, 2019, 05:36 PM IST
ജെഎന്‍യു: വിദ്യാര്‍ത്ഥിനിള്‍ക്കെതിരെ പുരുഷ പോലീസിന്‍റെ ബലപ്രയോഗം!!

ന്യൂഡല്‍ഹി: ജെഎന്‍യു കാമ്പസിനു മുന്നില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ പുരുഷ പോലീസിന്‍റെ ബലപ്രയോഗം. 

ഉപരാഷ്ട്രപാതി വെങ്കയ്യ നായിഡുവിനെ പുറത്തെത്തിക്കാനായി വിദ്യാര്‍ത്ഥിനികളെ നീക്കം ചെയ്തത് പുരുഷ പൊലീസാണ്. 

ആണ്‍കുട്ടികള്‍ക്കൊപ്പം തന്നെ പ്രതിഷേധത്തില്‍ പെണ്‍കുട്ടികളും ഭാഗമായിരുന്നു. എന്നിട്ടും വനിതാ പോലീസിനെ വ്യന്യസിപ്പിക്കാതിരുന്ന അധികാരികള്‍ക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. 

മണിക്കൂറുകളോളം കാമ്പസിനുള്ളില്‍ കുടുങ്ങിയ ശേഷമാണ് ഉപരാഷ്ട്രപതിയെ ക്യാംപസിനു പുറത്തെത്തിച്ചത്. വിദ്യാര്‍ഥികളുമായി വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചിരുന്നു.

എന്നാല്‍, സമരം കേന്ദ്രമന്ത്രിക്കെതിരെ അല്ലെന്ന് അറിയിച്ച വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലറെ കാണാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി. 

അതേസമയം, യാതൊരു രാഷ്ട്രീയ പാര്‍ട്ടികളുടെയും കോടികളുടെ പിന്‍ബലമില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. 

പ്രതിഷേധം തുടര്‍ന്നതോടെ വിദ്യാര്‍ഥികളും വൈസ് ചാന്‍സിലറും തമ്മില്‍ ചര്‍ച്ച നടത്താനുള്ള അവസരമൊരുക്കാമെന്ന നിലപാടിലാണ് പോലീസ്. 

വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന മുറിയുടെ വാടക ഇരുപത് രൂപയില്‍ നിന്നും അറുന്നൂറ്  രൂപയാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ആഴ്ചയായി ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ സമരത്തിലാണ്. 

കൂടാതെ, ഹോസ്റ്റലുകളില്‍ പ്രവേശിക്കുന്ന സമയത്തില്‍ മാറ്റം വരുത്തിയതിലെ അതൃപ്തി വിദ്യാര്‍ത്ഥികള്‍ രേഖാമൂലം വൈസ് ചാന്‍സലറെ അറിയിച്ചിരുന്നു. 

ഉയര്‍ന്ന ഫീസ്‌ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.