വാള്‍ ചുഴറ്റിയും കോലം കത്തിച്ചും പ്രക്ഷോഭക്കാര്‍; കനത്ത സുരക്ഷയില്‍ 'പത്മാവത്' പ്രദര്‍ശനത്തിനെത്തി

കടുത്ത പ്രക്ഷോഭം നടക്കുന്നതിനിടയില്‍ പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം 'പത്മവത്' പ്രദര്‍ശനത്തിനെത്തി. 

Last Updated : Jan 25, 2018, 01:38 PM IST
വാള്‍ ചുഴറ്റിയും കോലം കത്തിച്ചും പ്രക്ഷോഭക്കാര്‍; കനത്ത സുരക്ഷയില്‍ 'പത്മാവത്' പ്രദര്‍ശനത്തിനെത്തി

ന്യൂഡല്‍ഹി: കടുത്ത പ്രക്ഷോഭം നടക്കുന്നതിനിടയില്‍ പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം 'പത്മവത്' പ്രദര്‍ശനത്തിനെത്തി. 

കര്‍ണി സേന തങ്ങളുടെ പ്രക്ഷോഭം തുടരുകയാണ്. അതേസമയം, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയില്ല. 

രാജസ്ഥാനിലെ ഉദൈപുരില്‍ കര്‍ണി സേന നടത്തിയ പ്രക്ഷോഭത്തില്‍ നിരവധി കടകള്‍ തകര്‍ക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കൂടാതെ കര്‍ണി സേന പ്രക്ഷോഭത്തിന്‍റെ ഭാഗമായി ബൈക്ക് റാലി നടത്തി.

 

 

ബീഹാറിലെ മുസാഫര്‍പൂറില്‍ പ്രക്ഷോഭക്കാര്‍ വാളേന്തി മുദ്രാവാക്യം മുഴക്കുകയും ടയർ കത്തിക്കുകയും ചെയ്തു.

 

 

ഹരിയാനയില്‍ പല സിനിമ ഹാളുകളിലും പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രദര്‍ശനം മാറ്റിവച്ചു.

 

 

 

അതേസമയം, ഈ പ്രക്ഷോഭങ്ങളൊന്നും സിനിമ പ്രേമികളെ പിന്തിരിപ്പിച്ചില്ല എന്ന് വേണം കരുതാന്‍. പ്രദര്‍ശനം ആരംഭിച്ച ഇന്ന് തലസ്ഥാനത്തെ എല്ലാ സിനിമ ഹാളുകളിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്.

രാജ്പുത് സമുദായം അഭിമാനം കൊള്ളുന്ന റാണി പത്മിനിയുടെ ചരിത്രത്തെ അവഹേളിക്കുന്ന രീതിയില്‍ ചിത്രീകരിച്ചു എന്നാണ് രാജ്പുത് സമുദായക്കാരുടെ പരാതി. 

ജനുവരി 25ന് ഈ ചിത്രം ഹിന്ദി, തെലുങ്ക്‌, തമിഴ് ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

പത്മാവതി എന്ന സിനിമയില്‍ ദീപിക പദുകോണ്‍ മുഖ്യ കഥാപാത്രമായ റാണി പത്മവതിയെ അവതരിപ്പിക്കുന്നു. റാവൽ രത്തൻ സിംഗായി ഷാഹിദ് കപൂറും സുൽത്താൻ അലാവുദ്ദീൻ ഖിൽജിയായി രൺവീർ സിംഗും അഭിനയിക്കുന്നു. 

ഒരു വർഷത്തോളമെടുത്ത് 190 കോടി രൂപ ചെലവിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

 

Trending News