Pantheerankavu UAPA case: എൻഐഎയുടെ വാദങ്ങൾ തള്ളി സുപ്രീംകോടതി; താഹ ഫസലിന് ജാമ്യം

അലന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

Written by - Zee Malayalam News Desk | Last Updated : Oct 28, 2021, 01:14 PM IST
  • അലനും താഹയ്ക്കും വിചാരണ കോടതി ജാമ്യം നൽകിയിരുന്നു
  • പിന്നീട് താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
  • അലൻ ശുഹൈബിന്റെ ജാമ്യം ശരിവച്ചു
  • ജാമ്യം റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചത്
Pantheerankavu UAPA case: എൻഐഎയുടെ വാദങ്ങൾ തള്ളി സുപ്രീംകോടതി; താഹ ഫസലിന് ജാമ്യം

ന്യൂ‍ഡൽഹി: പന്തീരാങ്കാവ് യുഎപിഎ കേസിൽ (UAPA Case) താഹ ഫസലിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസിൽ രണ്ടാം പ്രതിയാണ് താഹ. ഒന്നാം പ്രതി അലൻ ശുഹൈബ് ജാമ്യത്തിലാണ്. അലന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി (Supreme Court) തള്ളി.

അലനും താഹയ്ക്കും വിചാരണ കോടതി ജാമ്യം നൽകിയിരുന്നു. പിന്നീട് താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അലൻ ശുഹൈബിന്റെ ജാമ്യം ശരിവച്ചു. ജാമ്യം റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചത്.

ALSO READ: പന്തീരാങ്കാവ് യുഎപിഎ കേസ്: കൊച്ചി എന്‍ഐഎ അന്വേഷിക്കും

ജാമ്യം നൽകിയാൽ പ്രതികൾ തെളിവുകൾ നശിപ്പിക്കുമെന്നതടക്കമുള്ള വാദങ്ങൾ എൻഐഎ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചു. എന്നാൽ ഈ വാദങ്ങളൊന്നും കോടതി അം​ഗീകരിച്ചില്ല.

പ്രതികളുടെ പ്രായം, വിദ്യാഭ്യാസ സാഹചര്യങ്ങൾ എന്നിവ പരി​ഗണിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോ​ഗസ്ഥർ ആവശ്യപ്പെടുന്ന ഘട്ടത്തിൽ ഹാജരാകണമെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News